ഈ സുന്ദരിക്കുട്ടിയെ കാണുമ്പോള്‍ നമ്മുടെ ശാലിനിയെ ഓര്‍മ്മ വരുന്നോ? പഴയ മാമാട്ടുക്കുട്ടിയമ്മ, അനിയത്തി പ്രാവായി വന്നു മലയാളി മനസ്സില്‍ വീണ്ടും ഇടം നേടിയത് സിനിമാ ആസ്വാദകര്‍ മറന്നിട്ടില്ലല്ലോ? തമിഴ് നടന്‍ അജിത്തിനെ വിവാഹം ചെയ്തു കുടുംബിനിയായി കഴിയുകയാണു നമ്മുടെ അനിയത്തി പ്രാവ്.
പിന്നെ ഈ കൊച്ചു സുന്ദരി ആരാണെന്നല്ലെ? ഇതാണ് നമ്മുടെ മാളൂട്ടി. ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടിയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചു മിടുക്കി ബേബി ശ്യാമിലി.
മാളൂട്ടി
ശാലിനിക്കു ശേഷം, കൊച്ചു വര്‍ത്തമാനങ്ങളും കുസൃതി ച്ചിരിയുമായി നമ്മുടെ മനസ്സില്‍ കുടിയേറിയതും ഇവള്‍ തന്നെ. ആ കുഞ്ഞു താരം ഇന്നു ഇമ്മിണി വലിയ താരമായി ക്കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നഡത്തിലും ബാല താരമായി വിലസിയ ശ്യാമിലി, തെലുങ്ക് സിനിമയായ “ഓയ്” ലൂടെ നായികയായി വീണ്ടും വരുന്നു.
ശ്യാമിലി ഹരികൃഷ്ണന്‍സില്‍
മലയാളത്തിലെ സൂപ്പര്‍ താരങ്ങ ളോടൊപ്പം ‘ഹരി കൃഷ്ണന്‍സി’ ലൂടെ ഇതിനിടെ മലയാളത്തില്‍ വീണ്ടും ഒന്നു മുഖം കാണിച്ചിരുന്നു ശ്യാമിലി.
അഞ്ജലി
മണിരത്നം സംവിധാനം ചെയ്ത ‘അഞ്ജലി’ യിലെ അഭിനയത്തിനു മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ഈ മിടുക്കി ക്കുട്ടി നായിക യായി രംഗ പ്രവേശം ചെയ്യുമ്പോള്‍ തന്റെ അഭിനയ പാടവം കൊണ്ട് വീണ്ടും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്.
പഠിക്കുമ്പോള്‍ തന്നെ നിരവധി തമിഴ്, തെലുങ്ക് സിനിമകളിലേക്ക് അവസരങ്ങള്‍ തേടി എത്തിയി രുന്നെങ്കിലും അതൊന്നും സ്വീകരിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തി യാക്കുക യായിരുന്നു. മലയാളത്തിലും ശ്യാമിലിയെ നായിക യാക്കാന്‍ ശ്രമിച്ചിരുന്നു. തമിഴിലും നായികാ പദവിയുമായി സംവിധായകര്‍ ശ്യാമിലിയെ സമീപിച്ചു കഴിഞ്ഞു.
നായികാ ദാരിദ്ര്യം എന്നു മുറവിളി കൂട്ടുന്ന മലയാളത്തിലെ സംവിധായകര്‍ ശ്യാമിലിയെ തേടി എത്തുമെന്നും, അധികം വൈകാതെ തന്നെ മലയാള പ്രേക്ഷകര്‍ക്ക് നമ്മുടെ പഴയ മാളൂട്ടിയെ നായികയായി കാണാനാവുമെന്നും ഉറപ്പുണ്ട്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



2007-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം തിരഞ്ഞെടുക്കപ്പെട്ടു. നെയ്തുകാരുടെ ജീവിതത്തിലെ ദുഃഖങ്ങളുടേയും സ്വപ്നങ്ങളുടേയും കഥ പറഞ്ഞ കാഞ്ചീവരത്തിലെ നെയ്തു തൊഴിലാളിയെ അവതരിപ്പിച്ച പ്രകാശ് രാജാണ് മികച്ച നടന്‍. മികച്ച നടിയായി ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഗുലാബി ടക്കീസെന്ന കന്നട ചിത്രത്തിലെ അഭിനയത്തിനു ഉമാശ്രീ അര്‍ഹയായി.
പ്രമുഖ സംവിധായകന്‍ അന്‍വര്‍ റഷീദിനെ കൊല്ലത്തെ തന്റെ കുടുംബ വീടിനടുത്തു വെച്ച് ഒരു സംഘം അക്രമികള്‍ ഞായറാഴ്‌ച്ച രാത്രി വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ അന്‍വറിനെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കയാണ്. തനിക്കു നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് അന്‍വര്‍ റഷീദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചി : കേരളാ കാര്‍ട്ടൂണ്‍ അക്കാദമി ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയെ ആദരിക്കുന്നു. ഓഗസ്റ്റ് 30, ഞായറാഴ്‌ച്ച ഉച്ചയ്ക്കു ശേഷം മൂന്നിന് കൊച്ചിയിലെ കാരയ്ക്കാ മുറിയിലുള്ള നാണപ്പ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷി സഹ മന്ത്രി പ്രൊഫസര്‍ കെ. വി. തോമസ്, പി. രാജീവ് എം. പി., എം. എം. മോനായി എം. എല്‍. എ., കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ് തുടങ്ങിയവര്‍ സംബന്ധിക്കും. റസൂല്‍ പൂക്കുട്ടിയെ ആദരിക്കുന്നത് കാരിക്കേച്ചറുകളും കാട്ടൂണുകളും നാണപ്പ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചും അദ്ദേഹത്തിന് സമ്മാനിച്ചുമാണ്. ലോക ശ്രദ്ധ പിടിച്ചു പറ്റിയ ശബ്ദ സന്നിവേശത്തിന്റെ പ്രതിഭയുടെ കാരിക്കേച്ചറുകളുടെയും കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനം ഉല്‍ഘാടനം ചെയ്യുന്നത് ഊമയും ബധിരനുമായ കാര്‍ട്ടൂണിസ്റ്റ് അജനാണ്.
നാടക സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുരളി ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് അന്തരിച്ചു. 55 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കടുത്ത പനിയും ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാത്രി 08:30 യോടെ അന്ത്യശ്വാസം വലിച്ചു. 


















