- എസ്. കുമാര്‍
വായിക്കുക: filmmakers
മൂന്നാമത്തെ വിവാഹവും വേർ പിരിയുന്നതോടെ തന്റെ സിനിമയുടെ പേര് പോലെ തന്നെ വിവാഹവും തനിക്ക് ഇമ്പോസിബ്ൾ ആണെന്ന് ടോം ക്രൂസ് തെളിയിച്ചു. സിനിമാ നടി കാതി ഹോംസ് മിഷൻ ഇമ്പോസിബ്ൾ – 3 നായകൻ ടോം ക്രൂസുമായുള്ള വിവാഹ ബന്ധം വേർപെടുത്താനുള്ള നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ തന്റെ ഭാര്യയുമായുള്ള ബന്ധത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു കൊണ്ടിരുന്ന ടോം ക്രൂസിന് ഇത് മൂന്നാമത്തെ വിവാഹ മോചനമാണ്. മിമി റോജേഴ്സ്, നിക്കോൾ കിഡ്മാൻ എന്നിവരാണ് ടോം ക്രൂസിന്റെ മുൻ ഭാര്യമാർ.
ടോം ക്രൂസിൽ ഉണ്ടായ തന്റെ മകൾ സൂരിയുടെ കസ്റ്റഡി തനിക്ക് വേണം എന്നാണ് കാതിയുടെ ആവശ്യം. നിക്കോൾ കിഡ്മാനുമായുള്ള വിവാഹത്തിൽ പിറന്ന തന്റെ രണ്ടു പെൺ മക്കളെ വളർത്തുന്നതിൽ ഏറെ ശ്രദ്ധാലുവായ ടോം ക്രൂസ് പക്ഷെ അവർക്ക് ഏറെ സ്വാതന്ത്ര്യം അനുവദിക്കുന്നു എന്നാണ് കാതിയുടെ പരാതി. തന്റെ മകളെ കൂടുതൽ നിയന്ത്രണത്തോടെ വളർത്തണം എന്നതിനാലാണ് താൻ ബന്ധം വേർപെടുത്തുന്നത് എന്ന് അവർ വ്യക്തമാക്കി.
- ജെ.എസ്.
വായിക്കുക: hollywood, relationships, tom-cruise
അനൂപ് മേനോന്‍ നായകനാകുന്ന കുടുംബ ചിത്രമായ “നമുക്ക് പാര്‍ക്കാന്‍” റിലീസ് ചെയ്തു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യ ദിനം തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണുവാന്‍ കഴിയുന്നത്. സംവിധായകന്‍ അജി ജോണിന്റെ ടേസ്റ്റ് സിനിമയേക്കാള്‍ സീരിയലിനോട് ആണെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഐറ്റം ഡാന്‍സോ ഇല്ലാതെ, കുടുംബ സമേതം കാണാന്‍ കഴിയുന്ന ചിത്രം എന്നതിനാലാണ് പ്രേക്ഷകര്‍ അഡ്ജസ്റ്റു ചെയ്യുന്നത്. അനൂപ് മേനോനും മേഘ്‌നയുമാണ് ചിത്രത്തില്‍ പ്രധാന റോളുകള്‍ ചെയ്തിരിക്കുന്നത്.
വീടു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബത്തിന്റെ ആഗ്രഹവും, അവരുടെ സ്വപ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. സാധാരണക്കാരുടെ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ലാളിത്യത്തോടൊപ്പം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന നിലവാരത്തകര്‍ച്ചയെ വെച്ചു നോക്കുമ്പോള്‍ ഈ ചിത്രം എത്രയോ ഭേദം എന്ന് പ്രേക്ഷകനു തോന്നിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.
അനൂപും മേഘ്‌നയും ജയസൂര്യയും അഭിനയിച്ച ബ്യൂട്ടിഫുള്‍ എന്ന ചെറിയ ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തിരക്കഥാകൃത്ത്, ഗാന രചയിതാവ് എന്നീ നിലയിലും അനൂപ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ബ്യൂട്ടിഫുള്ളിലെ മിഴിനീര്‍ത്തുള്ളികള്‍ എന്ന് ആരംഭിക്കുന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിലും അനൂപ് രചിച്ച ഗാനം ഉണ്ട്. കവിയൂര്‍ പൊന്നമ്മ, സുധീഷ്, ടിനി റ്റോം, ഗീതാ വിജയന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
- ജെ.എസ്.
വായിക്കുക: actress, anoop-menon, meghna-raj
- ന്യൂസ് ഡെസ്ക്
വായിക്കുക: actress, filmmakers, swetha-menon
- ലിജി അരുണ്‍
വായിക്കുക: mammootty