
- ന്യൂസ് ഡെസ്ക്
വായിക്കുക: actress, filmmakers, swetha-menon
- ലിജി അരുണ്‍
വായിക്കുക: mammootty
മുംബൈ: സദാചാര പോലീസിന്റെ നടപടികള്‍ക്ക് എതിരെ തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രതിഷേധിച്ചു. ആവര്‍ത്തിക്കുന്ന സദാചാര പോലീസിന്റെ ഇടപെടലു കള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് നടി പ്രത്യക്ഷപ്പെട്ടത്. ചില സംഘടനകളും പോലീസും ചേര്‍ന്ന് നടത്തുന്ന ഇടപെടലുകളോടുള്ള പ്രതിഷേധത്തോടെ നഗ്ന ചിത്രങ്ങള്‍ അധികൃതര്‍ക്കും അയച്ചു കൊടുത്തു. മുംബൈയില്‍ സ്വകാര്യ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നതും ഒപ്പം ഫ്രീസെക്സ് നടത്തുന്നതിനുമെതിരെ പോലീസ് കര്‍ശന നടപടികള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ പോലീസും സദാചാര പോലീസുമെല്ലാം ക്രൂരമായി മര്‍ദ്ദിക്കുന്നു എന്നാണ് നടിയുടെ ആരോപണം. റേവ് പാര്‍ട്ടികളോ സമാനമായ പാര്‍ട്ടികളോ അനുവദിക്കില്ലെന്നാണ് പോലീസ് നടപടികള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരു സംഘം യുവതീ യുവാക്കള്‍ ഇതിനോടകം പ്രകടനം നടത്തിക്കഴിഞ്ഞു.
ഷമിതയുടെ നഗ്നതാ പ്രതിഷേധം ഇതിനോടകം ബോളിവുഡില്‍ ഉള്‍പ്പെടെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓണ്‍ലൈനിലും ധാരാളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഷമിത ചീപ്പ് പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്നും ഇത്തരം പാര്‍ട്ടികള്‍ സമൂഹത്തിനു ഗുണകരമല്ലെന്നുമാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.
- ജെ.എസ്.
വായിക്കുക: actress, controversy, shamita-sharma
മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു. ജീവിതഗന്ധിയും തന്മയത്വ മുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തി ലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക് തന്മയത്തത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത് , ഗാനരചയിതാവ്, നാടകകൃത്ത്… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താനാവാത്തതാണ്. അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് 2009 ജൂൺ 28 നാണ് നമ്മോട് വിട പറഞ്ഞത്.
മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായ കരുമായിരുന്ന പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചുപറ്റി രചന. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവർ’ തുടങ്ങിയ നാടകങ്ങളും എഴുതി.
സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി-സിബിമലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ൽ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം – ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും – തനിയാവർത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ദശരഥം, കിരീടം, ഭരതം, ചെങ്കോൽ, ചകോരം, സല്ലാപം, തൂവൽകൊട്ടാരം, ഭൂതകണ്ണാടി, ഓർമ്മചെപ്പ്, ജോക്കർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ , കസ്‌തൂരിമാൻ, നിവേദ്യം തുടങ്ങി നിരവധി തിരക്കഥകള്‍ സിനിമകള്‍ അദ്ദേഹത്തിന്റെ കയ്യോപ്പോടെ മലയാളികള്‍ മനസാ ഏറ്റുവാങ്ങി. മലയാളി മനസിന്റെ മനശാസ്ത്രം മനസിലാക്കിയ തിരക്കഥാകൃത്തായിരുന്നു ലോഹിതദാസ്.
ഭൂതകണ്ണാടി, ജോക്കർ, കാരുണ്യം, കന്മദം, ഓർമ്മച്ചെപ്പ്, സൂത്രധാരൻ, കസ്തൂരിമാൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചക്രം, നിവേദ്യം തുടങ്ങിയ ചിത്രങ്ങളും ലോഹിയുടെ സംവിധാനത്തില്‍ ഇറങ്ങി.
ലോഹിതദാസ് കഥകളില്ലാ ലോകത്തേക്ക് പറന്നതോടെ ആ നഷ്ടം ഇന്നും മലയാള സിനിമയില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: filmmakers, remembrance
- ന്യൂസ് ഡെസ്ക്
വായിക്കുക: cinema-politics, controversy, politics, thilakan