ജഗതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

June 20th, 2012
jagathy-epathram
ചെന്നൈ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ബോധം വീണ്ടെടുത്തുവെന്നും ആളുകളെ തിരിച്ചറിയുവാന്‍ തുടങ്ങിയെന്നും ഒപ്പം തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലുകള്‍ ചലിപ്പിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കിലും ഒരു കൈയ്യുടെ ചനലനശേഷി ഇനിയും വീണ്ടെടുക്കുവാന്‍ ഉണ്ട്. ജഗതിയിപ്പോള്‍ പാട്ടു കേള്‍ക്കുകയും സിനിമകാണുകയും ചെയ്യുന്നുണ്ട്. ജഗതിയുടെ ആരോഗ്യനിലയില്‍ ഇപ്പോഴത്തെ രീതിയില്‍ പുരോഗതി ഉണ്ടാകുകയാണെങ്കില്‍ അദ്ദേഹത്തിനു രണ്ടു മാസം കൊണ്ട് ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കരുതുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഇനി ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹം: ശില്‍പ്പാ ഷെട്ടി

June 14th, 2012

Shilpa-shetty-baby-epathram

മുംബൈ: അടുത്തയിടെ തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കിയ ബോളിവുഡ്‌ താരം ശില്‍പ്പാ ഷെട്ടിയ്ക്ക് ഇനി ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹം. കുസൃതികുടുക്കയായ തന്റെ മകന്‍ വിവാനെ ചൂണ്ടി ശില്‍പ്പ പറയുന്നു, ഇവന്‍ ഒരു പെണ്ണായിരുന്നു എങ്കില്‍ തന്റെ സന്തോഷം ഇരട്ടി ആയേനെ എന്ന്. എന്നാലും വിവാന്‍ പിറന്നതില്‍ താന്‍ വളരെ സന്തോഷവതിയാണ് എന്നും മാതൃത്വം തന്നെ ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്നും ശില്‍പ്പ പറഞ്ഞു.

ഈ വരുന്ന ക്രിസ്മസ് വിവാന്റെ ആദ്യത്തേത് ആണ്. അത് ഞങ്ങള്‍ ലണ്ടനില്‍ രാജിന്റെ അച്ഛനമ്മമാരുടെ കൂടെ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. വിവാന്റെ ആദ്യത്തെ വിദേശ യാത്രയെ കുറിച്ച് ശില്‍പ്പ വാചാലയാകുന്നു. ഐശ്വര്യയെ പോലെ തനിക്കും തിരികെ ഷേപ്പില്‍ വരാന്‍ തിടുക്കം ഒന്നും ഇല്ല എന്നും ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ മകന്റെ കൂടെ പരമാവധി സമയം ചെലവഴിക്കുന്നതില്‍ ആണ് തനിക്ക് ശ്രദ്ധ എന്നും ശില്‍പ്പ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കമല്‍ ഇനി ഹോളിവുഡില്‍

June 12th, 2012

Kamal-Hassan-epathram

കമലാഹാസനും ഹോളിവുഡിലേയ്ക്ക്. ഒരു ഹോളിവുഡ് സിനിമ സം‌വിധാനം ചെയ്തു അതില്‍ നായകനാവാന്‍ ആണ് കമലിന്റെ പദ്ധതി. ഇന്ത്യാക്കാരായ മനോജ് നൈറ്റ് ശ്യാമളനും രൂപേഷ് പോളും ശേഖര്‍ കപൂറുമൊക്കെ തിളങ്ങിയ ഹോളിവുഡില്‍ ഇനി ഉലകനായകനെയും കാണാം.

സിംഗപ്പൂരില്‍ നടന്ന ഇന്ത്യന്‍ ഫിലിം അക്കാദമി ഫെസ്റ്റിവലില്‍ കമലാഹാസന്റെ പുതിയ സിനിമയായ ‘വിശ്വരൂപ’ത്തിലെ ചില ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇത് ഏറെപ്പേരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. ഫെസ്റ്റിവലില്‍ ‘ലോര്‍ഡ് ഓഫ് ദ റിംഗ്സ്’ നിര്‍മിച്ച ബേരി ഓസ്ബോണ്‍ കമലഹാസന്‍ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ്  താന്‍ ഒരു ഹോളിവുഡ് സിനിമ സം‌വിധാനം ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് കമല്‍ വെളിപ്പെടുത്തിയത്. ബേരി ഓസ്ബോണ്‍ ആണ് തന്റെ ഈ സിനിമ നിര്‍മ്മിക്കുക എന്നും താന്‍ പറഞ്ഞ കഥകളില്‍ ഒരെണ്ണം ബേരിക്ക് ഇഷ്ടവുമായി എന്നും കമല്‍ പറഞ്ഞു. എന്തായാലും സിനിമയുടെ തിരക്കഥ ഒരുക്കുന്ന പണിയിലാണ് കമലിപ്പോള്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രേയ ഘോഷാല്‍ വെള്ളിത്തിരയിലേക്ക്

June 9th, 2012

shreya-ghoshal-ePathram
ചെന്നൈ : മലയാളി കളുടെ ഇഷ്ട ഗായികമാരില്‍ ഒരാളായി മാറിയ  പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ സിനിമ യില്‍ അഭിനയിക്കുന്നു. ‘മൈന’ എന്ന ചിത്രം സംവിധാനം ചെയ്ത പ്രഭു സോളമന്‍ നിര്‍മ്മിച്ച് അന്‍പഴകന്‍ സംവിധാനം ചെയ്യുന്ന ‘സട്ടൈ’ എന്ന തമിഴ് ചിത്ര ത്തിലൂടെയാണ് ശ്രേയ ഘോഷാല്‍ വെള്ളിത്തിര യിലേക്ക് എത്തുന്നത്. സമുദ്രക്കനി യാണ് ചിത്രത്തിലെ നായകന്‍.

റിയാലിറ്റി ഷോ കളിലൂടെ ശ്രദ്ധേയ യായ ശ്രേയ, ബോളിവുഡിലും തമിഴ്‌, മലയാളം, തെലുങ്ക് സിനിമകളിലും ഒരു പോലെ തിളങ്ങിയതിനു ശേഷം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അഭിനയം തന്റെ മേഖല അല്ലാ എന്നും സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു മുന്നേറുമെന്നും ശ്രേയ അന്ന് പറഞ്ഞിരുന്നു. ഇപ്പോഴുള്ള ഈ തീരുമാനം ശ്രേയ യുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഞ്ഞില്‍ വിരിഞ്ഞ നായിക പൂര്‍ണ്ണിമാ ജയറാം വീണ്ടും വരുന്നു

June 7th, 2012

Poornima jayaram-epathram
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ ലെ നായികയായിരുന്ന പൂര്‍ണ്ണിമാ ജയറാം വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നു  ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ ലെ പ്രഭയെ ഓര്‍ക്കാത്തവര്‍ ആരുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ പൂര്‍ണ്ണിമാ ജയറാം‌ വളരെ നീണ്ട ഇടവേളയ്‌ക്കു ശേഷം വീണ്ടും ക്യാമറയ്‌ക്കു മുന്നിലെത്താനുള്ള പുറപ്പാടിലാണ്. ദേശീയ അവാര്‍ഡ്‌ നേടിയ തമിഴ്‌ സംവിധായകന്‍ സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ആതലാല്‍ കാതല്‍ സെവിയര്‍’ എന്ന ചിത്രത്തിലൂടെയാണ്‌ നീണ്ട മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയിലേക്കുള്ള പൂര്‍ണ്ണിമയുടെ രണ്ടാം വരവ്‌. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടന്‍ ആരംഭിക്കും

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

86 of 174« First...1020...858687...90100...Last »

« Previous Page« Previous « രാജേഷ്‌ പിള്ളയുടെ ഗോള്‍ഡ്: മോഹന്‍ലാല്‍ നായകന്‍
Next »Next Page » ശ്രേയ ഘോഷാല്‍ വെള്ളിത്തിരയിലേക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine