രാജേഷ്‌ പിള്ളയുടെ ഗോള്‍ഡ്: മോഹന്‍ലാല്‍ നായകന്‍

June 4th, 2012

mohanlal-pranayam-epathram

ട്രാഫിക്ക് എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ രാജേഷ് പിള്ളയുടെ  ഗോള്‍ഡ് എന്നു പേരിട്ടിരിക്കുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നു.  ആന്റണി പെരുമ്പാവൂര്‍   നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപന്റേതാണ്,  ‘ഈ അടുത്തകാലത്ത്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞ തിരക്കഥാകൃത്താണ് മുരളീ ഗോപന്‍. ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും. മലയാള സിനിമയില്‍ പുതുമയുള്ള മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ട്രാഫിക്ക്. ആദ്യ സിനിമയിലൂടെ തന്നെ നിരവധി പുരസ്‌ക്കാരങ്ങളാണ് സംവിധായകന്‍ രാജേഷ് പിള്ളയെ തേടി എത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

എവിടെ ജോണ്‍?

May 30th, 2012

john-abraham-epathram

കോഴിക്കോട്‌ : സിനിമകളേക്കാള്‍ തന്റെ ബോഹെമിയന്‍ ജീവിത ശൈലിയും വ്യത്യസ്തമായ ചിന്തയും കൊണ്ട് നമ്മുടെ മനസ്സുകളില്‍ ഒരു മിത്തായി മാറിയ ജോണ്‍ അബ്രഹാം ഓര്‍മ്മയായിട്ട് ഇന്നേക്ക് 25 വര്ഷം കഴിഞ്ഞു. ജീവിതത്തിലും കലയിലുമുള്ള എല്ലാ വ്യവസ്ഥാപിത ശൈലികളോടും പ്രതിഷേധിച്ച ജോണ്‍ മലയാള സിനിമയിലെ ഒറ്റയാനായ ഒരു ജീനിയസ്‌ ആയാണ് അറിയപ്പെടുന്നത്. അരാജകത്വം ജീവിതത്തില്‍ തന്നെ ഒരു കലയാക്കിയ ജോണ്‍ പക്ഷെ തന്റെ അമിത മദ്യപാനം മൂലം 1987 മെയ്‌ 31നു രാത്രി കോഴിക്കോട്ടെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് കൊല്ലപ്പെടുകയായിരുന്നു. വേഷത്തിലും രൂപത്തിലും, മദ്യപിച്ചു കാല്‍ തെറ്റി വീണു മരിച്ച ഏതോ തെരുവ് തെണ്ടിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ജോണ്‍, കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ഏറെ നേരം ആരാലും തിരിച്ചറിയപ്പെടാതെ കിടന്നു. സത്യത്തില്‍ ജോണ്‍ അത് തന്നെയായിരുന്നു. മറ്റൊരാള്‍ക്കും അനുകരിക്കാനാവാത്ത അരാജകത്വത്തിന്റെ പ്രതീകമായിരുന്നു എന്നും ജോണ്‍.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ജോണിന്റെ വേര്‍പ്പാടിന് കാല്‍ നൂറ്റാണ്ട്

May 30th, 2012

എവിടെ ജോൺ?

ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുകുത്തി വീഴുമ്പോഴെന്‍
കരളു ചീന്തിത്തെറിക്കുന്നു വാക്കുകള്‍”

john-abraham-epathram

“ലോക സിനിമയിലെ ഒരു അത്ഭുതം”

1987 മേയ് 31നു അലച്ചിലിന്റെ പുതിയ ഇടം തേടി പോയി. അലസമായ തന്റെ മുടിയും തടിയും കാറ്റില്‍ പാറിക്കളിച്ചു…അതെ ജോണ്‍ എബ്രഹാം എന്ന തന്റേടം നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് തികയുന്നു. ഈ ലോകത്ത്‌ ഒരേയൊരു ജോണെ ഉള്ളൂ… വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ജോണിന്റെ  ഓരോ സിനിമയേയും വേറിട്ടു നിർത്തി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന്‌ എതിരേയുള്ള വെല്ലുവിളി യോടെയായിരുന്നു. ശക്തമായ വിമര്‍ശനം അഭ്രപാളികളില്‍ നിറഞ്ഞ  ‘അഗ്രഹാരത്തിലെ കഴുത’ ഇറങ്ങിയതോടെ  ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്‌തമായ പ്രതിഷേധിച്ചു  രംഗത്തിറങ്ങി. ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌ അരാജകത്വത്തെയും ജോൺ വരച്ചു കാട്ടിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’ ഒരു ഭൂപ്രഭുവിനെ തെങ്ങിന്റെ മുകളിലേക്കു കയറ്റിയത് ഒട്ടേറെ അർഥ തലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതി സമത്വ വാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തര ഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.

john-abraham-amma-ariyaan-epathram

“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക്  നിർബന്ധം ഉണ്ട് ”

ഈ പറച്ചിലുകള്‍ പറയാന്‍ ധൈര്യമുള്ള, സിനിമ സാധാരണ ജനങ്ങള്‍ക്കുള്ളതാണ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളില്‍ നിന്ന് തന്നെ പിരിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ തന്നെ കാണിക്കാന്‍ മുതിര്‍ന്ന ഒരേയൊരു ജോണ്‍. ജോണിനെ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്, മറക്കാതിരിക്കാന്‍ അതിലേറെയും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാന്‍ ചലച്ചിത്ര മേളയില്‍ ‘അമോറി’ന് ‘പാം ഡി ഓര്‍’ പുരസ്കാരം

May 28th, 2012

haneke-amour-epathram

പാരിസ്: കാന്‍ ചലചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ‘പാം ഡി ഓര്‍’ പുരസ്കാരം മൈക്കല്‍ ഹനേക്കയുടെ ‘അമോര്‍’ എന്ന ചിത്രത്തിനു ലഭിച്ചു. മെക്സിക്കോയില്‍ നിന്നുള്ള കാര്‍ലോസ് റെയ്ഗാഡാണ് മികച്ച സംവിധായകന്‍. ‘ദ ഹണ്ട്’ എന്ന ചത്രത്തിലെ അഭിനയത്തിലെ മാഡ്സ് മിക്കെല്‍സന്‍ ആണ് മികച്ച നടന്‍. ‘ബിയോണ്ട് ദ ഹില്‍സ്’ ചിത്രത്തിലൂടെ ക്രിസ്റ്റിന ഫ്ളട്ടറും, കോസ്മിന സ്ട്രാറ്റനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മറ്റാവൊ ഗാരോണിന്റെ ആക്ഷേപഹാസ്യ ചിത്രമായ ‘റിയാലിറ്റിയാക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രൈസ്. കെന്‍ ലോച്ചിന്റെ ‘ദ ഏയ്ഞ്ചല്‍സ് ഷെയര്‍’ ആണ് മികച്ച മൂന്നാമത്തെ ചിത്രമായി ജൂറി തെരഞ്ഞെടുത്തത്.

2009ല്‍ ഇതേ പുരസ്കാരം ഹനേക്കയുടെ തന്നെ ‘വൈറ്റ് റിബണ്‍’ എന്ന ചിത്രത്തിനാണ് ലഭിച്ചത്. കൂടാതെ 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ഹനേക്കക്ക് ലഭിച്ചിട്ടുണ്ട്. ദി സെവെന്‍ത് കോണ്ടിനെന്റല്‍, ബെന്നിസ്‌ വീഡിയോ, ഫണ്ണി ഗെയിം, ദി പിയാനോ ടീച്ചര്‍, ലൌ, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മൈക്കല്‍ ഹനേക്ക. 80 വയസ്സ് കഴിഞ്ഞ വൃദ്ധ ദമ്പതി കളുടെ തീവ്രമായ പ്രണയമാണ് ‘അമോര്‍’ എന്ന ചിത്രത്തിന്റെ പ്രമേയം. ഇരുപതിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് അമോര്‍ പുരസ്കാരം നേടിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഹന്‍ലാല്‍ സത്യസായി ബാബയാകുന്നു

May 26th, 2012

mohanlal-thinking-epathram

തെലുങ്കിലെ സൂപ്പര്‍ ഡയറക്ടര്‍ കോടി രാമകൃഷ്ണയുടെ ‘ബാബ സത്യസായി’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ സത്യസായി ബാബയായി അഭിനയിക്കുന്നു.ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ  ഭാഷകളിലെല്ലാം ചിത്രീകരിക്കും. ഇതിനായി മോഹന്‍ ലാല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. കോടികളാണ് പ്രതിഫലമായി ലാലിന് നല്‍കിയതെന്ന് അറിയുന്നു. ഈ ചിത്രത്തില്‍ സത്യസായി ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് രതിനിര്‍വേദത്തിലെ നായകനായ ശ്രീജിത് വിജയ് ആണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

87 of 174« First...1020...868788...90100...Last »

« Previous Page« Previous « ഡോ: ബിജുവിന്റെ ‘ആകാശത്തിന്റെ നിറം’ ഷാങ്ഹായി മേളയിലേക്ക്
Next »Next Page » കാന്‍ ചലച്ചിത്ര മേളയില്‍ ‘അമോറി’ന് ‘പാം ഡി ഓര്‍’ പുരസ്കാരം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine