അബുദാബി : ഇന്ത്യന്‍ ഫിലിം സൊസൈറ്റി അബുദാബിയും ഇന്ത്യന്‍ എംബസിയും ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അബുദാബിയും ചേര്‍ന്ന് സിനിമ എന്ന ജനകീയ മാധ്യമ ത്തിന്റെ വിവിധ തലങ്ങളെ വിലയിരുത്തി വിശദമായ സെമിനാറിനും തുറന്ന ചര്‍ച്ചയ്ക്കും വേദിയൊരുക്കി.
ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ അതുല്യ പ്രതിഭ കളായ ഡോ. അടൂര്‍ ഗോപാലകൃഷ്ണന്, ഡോ. ജബാര്‍ പട്ടേല്‍, ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവരുടെ പ്രൗഢ സാന്നിധ്യം സമാന്തര സിനിമാ ആസ്വാദകര്‍ക്ക് ഒരു അപൂര്‍വ അനുഭവമായി.
അബുദാബി ഫിലിംഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സ്കാര്‍ലറ്റ്, അബുദാബി ഫിലിം കമ്മീഷന് ഡെപ്യൂട്ടി ഡയറക്ടര്‍ മാര്ഷെലെ അലൈഡ് എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായി. ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ സെക്കന്‍ഡ് സെക്രട്ടറി അനുജ ചക്രവര്‍ത്തി സെമിനാര്‍ ഉദ്ഘാടനംചെയ്തു.
അബുദാബി ഇന്ത്യന്‍ ഫിലിം സൊസൈറ്റി ചെയര്മാന് ഷംനാദ് സെമിനാറിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ സിനിമ ബോളിവുഡിനും അപ്പുറം, സിനിമാ നിര്‍മാണ ത്തിലെ സമകാലിക സാങ്കേതിക വശങ്ങള്, ഇന്ത്യന്‍ സിനിമ യുടെ ആഗോള സാന്നിദ്ധ്യം, സാഹിത്യവും സിനിമയും എന്നിങ്ങനെ വ്യത്യസ്തങ്ങളായ നാല് വിഷയ ങ്ങള് അവതരിപ്പിക്കപ്പെട്ടു.
അടൂര്‍ ഗോപാലകൃഷ്ണന്, ജബാര്‍ പട്ടേല്‍, ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവര്‍ ‘അഭിനേതാക്കളും സാങ്കേതിക വശങ്ങളും സിനിമയില്‍’ എന്ന വിഷയ ത്തില്‍ നടന്ന കൂട്ടായ ചര്‍ച്ച അത്യപൂര്‍വമായ ഒരു അനുഭവമായിരുന്നു.
സിനിമ സംവിധായകന്റെ കലയാണ് എന്ന് അടൂര്‍ ഗോപാലകൃഷ്ണന്, ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവര്‍ ചര്‍ച്ചയില്‍ ഉടനീളം സമര്ത്ഥി ച്ചപ്പോള്‍ മറ്റൊരു വീക്ഷണവുമായി ജബാര്‍ പട്ടേല്‍ കടന്നു വന്നു.
സിനിമ സംവിധായകന്റെ കലയാണ് എന്നതില്‍ തര്‍ക്കമില്ല എന്നും എന്നാല്‍, അതിലെ അഭിനേതാവിന്റെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഭ സിനിമ ഒരു മികച്ച കലാസൃഷ്ടി യാക്കാന്‍ സംവിധായകന് ഉത്തേജകമാകുന്നു എന്ന് വാദിച്ചു. ഇതിനായി അദ്ദേഹം തന്റെ ‘അംബേദ്കര്‍’ എന്ന സിനിമ യില്‍ മമ്മൂട്ടി എന്ന മഹാ നടന്റെ പ്രതിഭ എങ്ങനെ ഉപകരിച്ചു എന്ന് വിശദമാക്കി.
ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍ അതിഥി കളെ സ്വാഗതം ചെയ്തു. സെന്റര്‍ പ്രസിഡന്റും സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രന് നായരും ചേര്‍ന്ന് അതിഥി കള്‍ക്ക് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.