ജ്യോതി ലക്ഷ്മി അന്തരിച്ചു

August 9th, 2016

actress-jyothi-lakshmi-passed-away-ePathram
ചെന്നൈ : മുറപ്പെണ്ണ് എന്ന സിനിമ യിലൂടെ മലയാള ത്തിൽ അരങ്ങേറ്റം കുറിച്ച പ്രമുഖ തെന്നിന്ത്യൻ നടി യും നർത്തകി യുമായ ജ്യോതി ലക്ഷ്മി അന്തരിച്ചു. 63 വയസ്സാ യിരുന്നു.

രക്താർബുദം ബാധിച്ച് ഏറെ കാല മായി ചികിത്സ യിൽ ആയിരുന്നു ഇവർ. ചൊവ്വാഴ്ച രാവിലെ ചെന്നൈ യിൽ വെച്ചായിരുന്നു അന്ത്യം. 1963ൽ തന്റെ പത്താമത്തെ വയ സ്സിൽ എം. ജി. ആർ. – ബി. സരോജാ ദേവി ടീമിന്റെ ‘പെരി യിടത്ത് പെൺ’ എന്ന തമിഴ് സിനിമ യിലൂടെ യായി രുന്നു ജ്യോതി ലക്ഷ്മി വെള്ളി ത്തിര യിൽ എത്തി യത്.

dancer-jaya-malini-jyothi-lakshmi-ePathram

ജയ മാലിനിയും ജ്യോതി ലക്ഷ്മിയും ഒരു നൃത്ത രംഗത്ത്

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷ കളിൽ നടി യായും നർത്തകി യായും മുന്നൂ റോളം ചിത്ര ങ്ങ ളിൽ വേഷമിട്ടു.

1965 ൽ “മുറപ്പെണ്ണ്” എന്ന സിനിമ യിൽ മധു വിന്റെ ജോഡി ആയിട്ടാ യിരുന്നു അരങ്ങേറിയത്. ഈ സിനിമ യിലെ ശ്രദ്ധേയ മായ ഗാന രംഗ ങ്ങളി ലൂടെ മലയാളി ആസ്വാദ കർ ക്കും ഇവർ പ്രിയങ്കരി യാണ്.

നഗരമേ നന്ദി, ഇന്‍സ്പെക്ടര്‍, കൊടുങ്ങല്ലൂരമ്മ, കുഞ്ഞാലി മരക്കാറ്, തടവറ, ആലി ബാബയും 41 കള്ളന്മാരും എന്നിവ യാണ് മലയാള ത്തിലെ മറ്റു സിനിമ കള്‍. പിസ്റ്റൾ വാലി, റാണി ഔർ ജാനി, ജവാബ് എന്നിവയാണ് ഇവർ അഭി നയിച്ച ഹിന്ദി ചിത്ര ങ്ങൾ.

നടി യും നർത്തകി യുമായ ജയ മാലിനി സഹോദരി യാണ്. മലയാള ത്തിൽ അടക്കം ഏതാനും ചിത്ര ങ്ങളിൽ അഭി നയിച്ച ജ്യോതി മീന യാണ് മകൾ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദീപികയും മലയാളത്തിലേക്ക്

August 5th, 2016

deepika-padukone-epathram

കത്രീനയ്ക്കും ഹുമാ ഖുറൈഷിക്കും പുറകെ ഇനി ദീപിക പദുക്കോണും മലയാള സിനിമയിലേക്ക്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു പരസ്യ കമ്പനിയുടെ പരിപാടിയിൽ പങ്കെടുക്കവെ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഹിന്ദിയിലെ തിരക്കേടിയ നടിയായ ദീപിക തന്റെ മനസ്സ് തുറന്നത്. കഥാപാത്രവും തിരക്കഥയും മികച്ചതാണെങ്കിൽ പ്രതിഫലം നോക്കാതെ മലയാളത്തിൽ അഭിനയിക്കാൻ താൻ ഒരുക്കമാണ്. താൻ സ്ഥിരമായി മലയാളം ചിത്രങ്ങൾ കാണാറുണ്ട്. താൻ ബാഗ്ലൂർ ഡെയ്സ് കണ്ട കാര്യവും നടി വെളിപ്പെടുത്തുകയുണ്ടായി. മറ്റ് ഹിന്ദി നടികളെ അഭിനയിപ്പിക്കാൻ മലയാള സിനിമയ്ക്ക് ആയെങ്കിൽ എന്തു കൊണ്ട് തനിക്കും ഇതായിക്കൂടാ എന്നായിരുന്നു താരത്തിന്റെ ചോദ്യം. ബൽ റാം വേഴ്സസ് താരാദാസ് എന്ന മമ്മുട്ടി ചിത്രത്തിലൂടെ കത്രീന കയ്ഫും മറ്റൊരു മമ്മുട്ടി ചിത്രമായ വറ്റിലൂടെ ഹുമാ ഖുറൈഷിയും മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല്‍പ്പന അന്തരിച്ചു

January 25th, 2016

actress-kalpana-ePathram
ഹൈദരബാദ് : പ്രശസ്ത അഭിനേത്രി കല്‍പ്പന (51) അന്തരിച്ചു. ഹൃദയാഘാത മാണ് മരണ കാരണം. തമിഴ് – തെലുങ്ക് സിനിമ യുടെ ഷൂട്ടിം ഗിനായി ഹൈദര ബാദില്‍ എത്തിയ കല്‍പ്പനയെ, താമസി ച്ചിരുന്ന ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെ ബോധ രഹിത യായി കണ്ടെത്തുക യായി രുന്നു. ഉടന്‍ തന്നെ ആശുപത്രി യില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു.

നാടക പ്രവര്‍ത്തകരാ യിരുന്ന ചവറ വി. പി. നായരു ടേയും വിജയ ലക്ഷ്മി യുടേയും മകളാണ്. കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരി കളാണ്. അരവിന്ദന്‍ സംവിധാനം ചെയ്ത ‘പോക്കു വെയില്‍’ എന്ന സിനിമ യിലൂടെ ബാല നടിയായി അഭിനയ രംഗത്ത് സജീവമായ കല്പന, തെന്നിന്ത്യ യിലെ പ്രമുഖ നടീ നടന്മാ രോടൊ പ്പം വിവിധ ഭാഷ കളി ലായി മുന്നൂറില്‍ പരം സിനിമ കളില്‍ അഭിനയിച്ചു.

‘തനിച്ചല്ല ഞാന്‍’ എന്ന സിനിമ യിലെ പ്രകടനത്തിന് മികച്ച സഹ നടി ക്കുള്ള ദേശീയ പുരസ്‌കാരം നേടി യിട്ടുണ്ട്‌. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ലി’ യാണ് കല്പന യുടെ റിലീസ് ചെയ്ത അവസാന ചിത്രം. തമാശ വേഷ ങ്ങള്‍ ഏറെ തന്മയത്വ ത്തോടെ അവതരി പ്പിച്ച കല്പന, ജഗതി ശ്രീകുമാറി നൊപ്പം ചെയ്ത റോളു കള്‍ അവി സ്മര ണീയ ങ്ങ ളാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗീതു മോഹന്‍ ദാസിന്റെ ചിത്രം : ഇന്‍ഷാ അല്ലാഹ്

January 18th, 2016

actress-cum-film-director-geethu-mohandas-ePathram
പ്രമുഖ നടിയും സംവിധായിക യുമായ ഗീതു മോഹന്‍ ദാസ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇന്‍ഷാ അല്ലാഹ്…’ ലക്ഷദ്വീപില്‍ ചിത്രീകരിക്കും.

അക്ബറിനെ തേടി പ്പോകുന്ന മുല്ല ക്കോയ യുടെ കഥ പറയുന്ന ഇന്‍ഷാ അല്ലാഹ്… എന്ന ചിത്ര ത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. മലയാളത്തിലും ഹിന്ദി യി ലു മാ യിട്ടാണ് ചിത്രീ കരിക്കുക.

insha -allah-poster-of-geethu-mohandas-film-ePathram

ജാര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്ര ത്തിന്റെ ഛായാ ഗ്രഹണം നിര്‍ വ്വഹി ക്കു ന്നത് ഗീതു വിന്റെ ഭര്‍ത്താവും സംവിധായ കനുമായ രാജീവ് രവി യാണ്. എന്നാല്‍, ചിത്ര ത്തിലെ നായകന്‍ ആരാണെന്ന് ഇത് വരെ പ്രഖ്യാ പി ച്ചിട്ടില്ല.

പ്രമുഖ എഴുത്തു കാരനും സംവിധായ കനു മായ രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്ര ത്തിലൂടെ ബാല നടി യായി അരങ്ങേറ്റം കുറിച്ച ഗീതു മോഹന്‍ ദാസ്, ഫാസിലിന്റെ ‘ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ’ എന്ന സിനിമ യിലൂടെ നായിക യായി രംഗ പ്രവേശം ചെയ്തു.

2009ല്‍ പുറത്തിറങ്ങിയ നമ്മള്‍ തമ്മിൽ എന്ന സിനിമ ക്കു ശേഷം അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ്. 2009 ല്‍ ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹൃസ്വ ചിത്രം ഒരുക്കിയ ഗീതു വിന്റെ ആദ്യത്തെ മുഴു നീള ചിത്രം ഹിന്ദിയില്‍ എടുത്ത ‘ലയേഴ്‌സ് ഡയസ്’ 2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം, 87 ആമത് അക്കാദമി അവാര്‍ഡു കളില്‍ വിദേശ ഭാഷ യിലെ ചിത്ര ങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനുഷ്ക ഷെട്ടി വീട്ടമ്മയാകുന്നു

December 27th, 2015

anushka-shetty-epathram
ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് അനുഷ്ക ഷെട്ടി ഗ്ലാമർ റോളു കളിൽ നിന്നും മാറി വീട്ടമ്മ യാവുന്നു. സൂര്യ നായകന്‍ ആയി അഭിനയിച്ച ‘സിങ്കം’ മൂന്നാം ഭാഗ ത്തിലാണ് ഗ്ലാമര്‍ താരം ഒരു നാടന്‍ തമിഴ് വീട്ടമ്മ യാകു ന്നത്. സിങ്ക ത്തിന്റെ ആദ്യ രണ്ട് ഭാഗ ങ്ങളിലും അനുഷ്‌ക ഉണ്ടായി രുന്നു.

ആദ്യ ഭാഗ ങ്ങളുടെയും തുടര്‍ച്ച തന്നെ യാണ് മൂന്നാം സിങ്കം. ഇതിൽ സാരി ഉടുത്ത് വീട്ടില്‍ ഒതുങ്ങി ക്കഴിയുന്ന തമിഴ് ഗ്രാമീണ സ്ത്രീ യുടെ വേഷ മാണ് ചെയ്യുന്നത് എന്നറിയുന്നു.

anushka-shetty-epathram

ബഹു ഭാഷാ ചിത്ര മായ ‘ബാഹുബലി’ യില്‍ ദേവ സേന എന്ന വൃദ്ധ കഥാ പാത്ര മായും തമിഴ് സിനിമ യായ ‘ഇഞ്ചി ഇടു പ്പഴകി’ (സൈസ് സീറോ – തെലുങ്ക്) യിൽ പൊണ്ണ ത്തടിച്ചി സ്വീറ്റി ആയും അഭിനയിച്ച അനുഷ്ക യുടെ ഈ പുതിയ സാരി വേഷ ത്തിനായി കാത്തിരി ക്കുക യാണ് ആരാധകർ.

- pma

വായിക്കുക: , ,

Comments Off on അനുഷ്ക ഷെട്ടി വീട്ടമ്മയാകുന്നു

12 of 49« First...111213...2030...Last »

« Previous Page« Previous « ശ്യാമിലി ‘തല വേദന’ ആകുന്നു എന്ന വാര്‍ത്ത തെറ്റ് : നിര്‍മ്മാതാവ്
Next »Next Page » ബെൻസ് വാസു : അന്നു ജയൻ – ഇന്നു മോഹൻലാൽ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine