മം‌മ്‌താ മോഹന്‍‌ദാസും വിവാഹ മോചനത്തിന് ഒരുങ്ങുന്നു

December 12th, 2012

പ്രശസ്ത നടിയും ഗായികയുമായ മം‌മ്‌താ മോഹന്‍‌ദാസും ഭര്‍ത്താവ് പ്രജിത് പത്മനാഭനും തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിയുവാന്‍ ഒരുങ്ങുന്നു. അപൂര്‍വ്വദിനമായ 11-11-11 നു വിവാഹ നിശ്ചയം നടത്തിയ ഇരുവരും ഡിസംബര്‍ 28 ന് ആയിരുന്നു വിവാഹിതരായത്. ഒരു വര്‍ഷം തികയും മുമ്പേ 12-12-12 നാണ് ഒരു ദേശീയ പത്രത്തിനു അനുവദിച്ച അഭിമുഖത്തിലൂടെ തങ്ങള്‍ വേര്‍ പിരിയുന്ന വിവരം മം‌മ്‌താ മോഹന്‍‌ദാസ് പുറത്തു വിട്ടത്. നിയാമ പ്രകാരമുള്ള വിവാഹ മോഹനത്തിനുള്ള നടപടിക്രമങ്ങള്‍ ജനുവരിയില്‍ ആരംഭിക്കുമെന്നും താരം പറയുന്നു. മം‌തയുടെ ബാല്യകാല സുഹൃത്തുകൂടിയായ പ്രജിത്ത് ബഹ്‌റൈനിലെ ബിസിനസ്സുകാരനാണ്.

തങ്ങള്‍ തികച്ചും വ്യത്യസ്ഥരായ രണ്ട് വ്യക്തികളാണെന്നും ഒരുമിച്ച് മുന്നോട്ട് പോകാന്‍ ആകില്ല എന്ന് മനസ്സിലായതോടെ ആണ് ഇരുവരും വേര്‍ പിരിയുവാന്‍ തീരുമാനിച്ചത്. വിവാഹ ജീവിതത്തില്‍ സ്നേഹത്തോടൊപ്പം ബഹുമാനത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അതൊരിക്കലും ഏക പക്ഷീയമാകരുത്. ഇതില്ലെങ്കില്‍ അപകടമാണ്. അത് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തും. സംതൃപ്തിയില്ലാതെ ഇങ്ങനെ ഭാര്യാഭര്‍ത്താക്കന്മാരി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്നും കുറച്ച് മാസങ്ങളായി തങ്ങള്‍ വേര്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും മം‌മ്ത പറയുന്നു. കേരളം പോലെ ഉയര്‍ന്ന വിവാഹമോചന നിരക്കുള്ള ഒരു സംസ്ഥാനത്ത് മം‌മ്തയെ പോലെ പ്രശസ്തയായ ഒരു താരം ഒരു വര്‍ഷം തികയും മുമ്പേ വിവാഹമോഹനത്തിനു ഒരുങ്ങുന്നത് തെറ്റായ സന്ദേശം പകരില്ലേ എന്ന ചോദ്യത്തിനു. ഒരു താരമെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ഞാന്‍ ബോധവതിയാണ് ഒരു പക്ഷെ ഒരുപാട് യുവതീ യുവാക്കള്‍ എന്നെ നിരീക്ഷിക്കുന്നുണ്ടാകാം. അസംതൃപ്തമായ ദാമ്പത്യജീവിതം ഉള്ളവര്‍ ഉടനെ തന്റെ വ്യക്തിജീവിതം മാതൃകയായാക്കി ഉടനെ വിവാഹ മോചനം നടത്തണമെന്ന് താന്‍ വാദിക്കുന്നില്ല. പക്ഷെ തനിക്കിക്ക് വിവാഹ മോചനമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണത്.

കാവ്യാ മാധവന്‍, ഉര്‍വ്വശി, കല്പന തുടങ്ങി നിരവധി നായിക നടിമാര്‍ അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു. ഇതില്‍ കാവ്യയുടെ വിവാഹ മോചനം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മം‌മ്ത മോഹന്‍‌ദാസ് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രിഥ്‌വീരാജ് നായകനാകുന്ന ജേസി ഡാനിയേലിന്റെ ജീവിതത്തെ വിഷയമാക്കുന്ന സെല്ലുലോയിഡ്, ഇന്ദ്രജിത്ത് നാ‍യകനാകുന്ന പൈസ പൈസ മോഹന്‍‌ലാലിന്റെ ലീഡീസ് ആന്‍റ ജെന്റില്‍ മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മം‌മ്ത കരാര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. വിവാഹ മോചിതയായാലും താന്‍ തുടര്‍ന്നും സിനിമയില്‍ സജീവമാകുമെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഗായിക എന്ന നിലയില്‍ അധികം പാട്ടുകള്‍ പാടിയിട്ടില്ലെങ്കിലും മം‌മ്ത ആലപിച്ച ഡാഡി മമ്മീ വീട്ടില്‍ ഇല്ലെ.. എന്ന തമിഴ് ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ ബാധ?

December 1st, 2012

മുംബൈ: പ്രശസ്ത ബോളിവുഡ് താരം മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ ബാധയുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ശാരീരികാസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് 42 കാരിയായ മനീഷയെ മുംബൈയിലെ ജെയിസ് ലോക് ആശുപത്രിയില്‍ ബുധനാഴ്ച പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ നടിയെ വിശദമായ വൈദ്യ പരിശോധനകള്‍ക്ക് വിധേയയാക്കിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ മനീഷയെ പരിചരിക്കുവാന്‍ അമ്മ സുഷമയും ഉണ്ട്. നേപ്പാളിലായിരുന്ന നടി കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ എത്തിയത്. തന്റെ അസുഖത്തെ കുറിച്ച് മനീഷ അറിഞ്ഞതായും അതിനെ പോസിറ്റീവായാണ് കാണുന്നതെന്നും സൂചനയുണ്ട്.

വിവാഹ മോചനത്തിനു ശേഷം നേപ്പാളിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു മനീഷ. അതിനിടയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേപ്പാളിലെ രാജകുടുമ്പാംഗമായ മനീഷ 1991-ല്‍ സുഭാഷ് ഗായ് സംവിധാനം ചെയ്ത് സൌധാഗറിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 1942 എ ലൌസ്റ്റോറി,അഗ്നി സാക്ഷി, അകേലെ ഹും അകേലെ റ്റും, ഖാമോഷി, ഗുപ്ത്, ദില്‍‌സേ, ഭൂത് തുടങ്ങിയ ഹിന്ദി ചിത്രങ്ങളും തമിഴില്‍ മണി രത്നം സംവിധാനം ചെയ്ത ബോബെ, കമല ഹാസന്‍ നായകനായ ഇന്ത്യന്‍, മുതല്‍‌വന്‍ തുടങ്ങി വന്‍ വിജയങ്ങളായ നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെഡ്‌ വൈനില്‍ മോഹന്‍ ലാലിനൊപ്പം മേഘ്‌ന രാജ്

November 29th, 2012

meghna-raj-epathram

മോഹന്‍ ലാല്‍ നായകനാകുന്ന റെഡ് വൈന്‍ എന്ന ചിത്രത്തില്‍ മേഘ്‌ന രാജ് നായികയാകുന്നു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ മേഘ്‌ന ചിത്രത്തില്‍ ഗാന രംഗങ്ങളിലും മറ്റും ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ പിശുക്ക് കാട്ടിയിരുന്നില്ല. നിലവാരം ഇല്ലായിരുന്നു എങ്കിലും പിന്നീട് മേഘനയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. ജയസൂര്യയും അനൂപ് മേനോനും നായകന്മാരായ ബ്യൂട്ടിഫുള്‍ എന്ന ചിത്രം മേഘനയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. ബ്യൂട്ടിഫുളിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് ഈ ചിത്രത്തിലേക്ക് മേഘനയെ മോഹന്‍ ലാല്‍ പരിഗണിച്ച തെന്ന് സൂചനയുണ്ട്.

നവാഗതനായ സലാം ആണ് റെഡ് വൈന്‍ സംവിധാനം ചെയ്യുന്നത്. ന്യൂ ജനറേഷന്‍ സിനിമാ നായകന്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു സസ്പെന്‍സ് ത്രില്ലറായ റെഡ് വൈനില്‍ മേഘ്‌നയെ കൂടാതെ വേറെയും നായികമാര്‍ ഉണ്ടാകും. സ്മാര്‍ട്ടായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് മേഘ്‌നയ്ക്ക്. പോപ്പിന്‍സ്, മാഡ് ഡാഡ്, അപ് ആന്റ് ഡൌണ്‍ തുടങ്ങിയ ചിത്രങ്ങളിലും മേഘ്‌ന ഇതിനോടകം അഭിനയിച്ചു. കൈ നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ 2013 മേഘ്‌നയ്ക്ക് കരിയറിലെ മികച്ച വര്‍ഷമാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദിഗ്‌വിജയ് സിങ്ങിനെതിരെ രാഖി സാവന്ത് പരാതി നല്‍കി

November 13th, 2012

rakhi-sawant-epathram

മുംബൈ: തന്നെ കുറിച്ച്  മാന്യമല്ലാത്ത പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനെതിരെ പരാതിയുമായി പ്രമുഖ  ഐറ്റം ഡാന്‍സ് നര്‍ത്തകിയും നടിയുമായ രാഖി സാവന്ത്. ഇതു സംബന്ധിച്ച് നടി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചു.  അരവിന്ദ് കേജ്‌രിവാളും രാഖി സാവന്തും ഒരു പോലെ ആണെന്നും ഇരുവരും എന്തെങ്കിലും തുറന്ന് കാണിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതിലൊന്നും ഉണ്ടാകാറില്ലെന്നും, ക്ഷമിക്കണം ഞാന്‍ രാഖിയുടെ പഴയ കാല ആരാധകന്‍ കൂടെയാണെന്നും ദിഗ്‌വിജയ് ട്വിറ്ററില്‍ എഴുതിയതായാണ് ആരോപണം. തന്റെ ശരീരത്തെ പുച്ഛിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയതിലൂടെ സിങ്ങ് സ്ത്രീത്വത്തെ ആക്ഷേപിച്ചിരിക്കുകയാണെന്ന് രാഖി ആരോപിക്കുന്നു. ദിഗ്‌വിജയിനെതിരെ 50 കോടി രൂപയ്ക്ക്  മാനനഷ്ടക്കേസ് നല്‍കുമെന്നും നടി പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്ലാമറും ആക്ഷനുമായി നമിത തിരിച്ചെത്തുന്നു

November 13th, 2012

namitha-epathram

ഒരു ഇടവേളയ്ക്ക് ശേഷം ആരാധകരെ ഹരം കൊള്ളിക്കുവാന്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത തിരിച്ചെത്തുന്നു. ഇളമൈ ഊഞ്ചല്‍ എന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് നമിതയ്ക്ക്. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ. ആര്‍. മനോഹരനാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ പല ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് നമിത ചെയ്തിരിക്കുന്നത്. ഐറ്റം ഡാന്‍സുകളിലൂടേയും ഗ്ലാമര്‍ പ്രദര്‍ശനങ്ങളിലൂടെയും പ്രേക്ഷകരെ കോരിത്തരിപ്പിച്ചിട്ടുള്ള നമിത ഈ ചിത്രത്തിലും തന്റെ ആരാധകരെ നിരാശപ്പെടുത്തില്ലെന്നാണ് സൂചന. ചിത്രത്തിനു വേണ്ടി തന്റെ വണ്ണം കുറച്ചതായും നടി വ്യക്തമാക്കുന്നു. മേഘന നായിഡു, കിരണ്‍, കീര്‍ത്തി ചൌള, ശിവാനി സിങ്ങ് തുടങ്ങിയവരും നമിതയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്.

അടുത്തയിടെ നമിതയെ ഇന്ത്യന്‍ സൌന്ദര്യത്തിന്റെ പ്രതീകമായി ഒരു ജപ്പാന്‍ ചാനല്‍ തിരഞ്ഞെടുത്തിരുന്നു. തടി കൂടിയതിനാലാണ് മാര്‍ക്കറ്റ് ഇടിഞ്ഞതെന്നും ഇത് തിരിച്ചറിഞ്ഞതോടെ തടി കുറച്ച് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുവാനാകും എന്നാണ് നടിയുടെ പ്രതീക്ഷ. ബ്ലാക്ക് സ്റ്റാലിയന്‍ എന്ന കലാഭവന്‍ മണി ചിത്രത്തിലൂടെ നമിത മലയാളത്തിലും അഭിനയിച്ചിരുന്നു. വളരെ സെക്സിയായാണ് ചിത്രത്തിലെ ഗാന രംഗങ്ങളില്‍ നമിത അഭിനയിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

25 of 49« First...1020...242526...3040...Last »

« Previous Page« Previous « വിജയിന്റെ തുപ്പാക്കിക്ക് വന്‍ സ്വീകരണം
Next »Next Page » ദിഗ്‌വിജയ് സിങ്ങിനെതിരെ രാഖി സാവന്ത് പരാതി നല്‍കി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine