ഗ്ലാമറും ആക്ഷനുമായി നമിത തിരിച്ചെത്തുന്നു

November 13th, 2012

namitha-epathram

ഒരു ഇടവേളയ്ക്ക് ശേഷം ആരാധകരെ ഹരം കൊള്ളിക്കുവാന്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത തിരിച്ചെത്തുന്നു. ഇളമൈ ഊഞ്ചല്‍ എന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് നമിതയ്ക്ക്. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ. ആര്‍. മനോഹരനാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ പല ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് നമിത ചെയ്തിരിക്കുന്നത്. ഐറ്റം ഡാന്‍സുകളിലൂടേയും ഗ്ലാമര്‍ പ്രദര്‍ശനങ്ങളിലൂടെയും പ്രേക്ഷകരെ കോരിത്തരിപ്പിച്ചിട്ടുള്ള നമിത ഈ ചിത്രത്തിലും തന്റെ ആരാധകരെ നിരാശപ്പെടുത്തില്ലെന്നാണ് സൂചന. ചിത്രത്തിനു വേണ്ടി തന്റെ വണ്ണം കുറച്ചതായും നടി വ്യക്തമാക്കുന്നു. മേഘന നായിഡു, കിരണ്‍, കീര്‍ത്തി ചൌള, ശിവാനി സിങ്ങ് തുടങ്ങിയവരും നമിതയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്.

അടുത്തയിടെ നമിതയെ ഇന്ത്യന്‍ സൌന്ദര്യത്തിന്റെ പ്രതീകമായി ഒരു ജപ്പാന്‍ ചാനല്‍ തിരഞ്ഞെടുത്തിരുന്നു. തടി കൂടിയതിനാലാണ് മാര്‍ക്കറ്റ് ഇടിഞ്ഞതെന്നും ഇത് തിരിച്ചറിഞ്ഞതോടെ തടി കുറച്ച് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുവാനാകും എന്നാണ് നടിയുടെ പ്രതീക്ഷ. ബ്ലാക്ക് സ്റ്റാലിയന്‍ എന്ന കലാഭവന്‍ മണി ചിത്രത്തിലൂടെ നമിത മലയാളത്തിലും അഭിനയിച്ചിരുന്നു. വളരെ സെക്സിയായാണ് ചിത്രത്തിലെ ഗാന രംഗങ്ങളില്‍ നമിത അഭിനയിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൈഥിലിയുടെ ഐറ്റം ഡാ‍ന്‍സ്

November 11th, 2012

maithili-epathram

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളെ പിന്തുടര്‍ന്ന് മലയാളത്തിലും ഐറ്റം ഡാന്‍സുകള്‍ ചുവടുറപ്പിക്കുന്നു. മാറ്റിനി എന്ന ചിത്രത്തിലൂടെ പാലേരി മാണിക്യം ഫെയിം മൈഥിലിയാണ് ഇപ്പോള്‍ ഐറ്റം ഡാന്‍സുമായി എത്തുന്നത്. ബോളിവുഡ്ഡിലെ പോലെ വളരെ സെക്സിയായിട്ടൊന്നുമല്ല മൈഥിലിയുടെ വേഷവും ചുവടുകളും എങ്കിലും മേനിയുടെ തുടുപ്പുകള്‍ അത്യാവശ്യം പ്രദര്‍ശിപ്പിക്കുന്നുണ്ട് താനും. പ്രശസ്ത തമിഴ് കോറിയോഗ്രാഫര്‍ ശ്രീധര്‍ മാസ്റ്ററാണ് മൈഥിലിക്കായി ചുവടുകള്‍ ഒരുക്കിയത്. കുറച്ചു നാള്‍ മുമ്പ് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിനു വേണ്ടി കപ്പപ്പുഴുക്ക് എന്ന പാട്ടു പാടി പത്മപ്രിയ ചെയ്ത ഐറ്റം ഡാന്‍സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം വന്‍ പരാജയം ആയിരുന്നെങ്കിലും പത്മപ്രിയയുടെ മാദക മേനിയിളക്കിയുള്ള ഡാന്‍സ് ഹിറ്റായി. അതേ ചിത്രത്തില്‍ രമ്യാ നമ്പീശന്‍ നടത്തിയ നൃത്തവും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. നായികാ വേഷം ചെയ്തിരുന്ന ജ്യോതിര്‍മയിയും ഐറ്റം ഡാന്‍സില്‍ പ്രശസ്തി നേടിയിരുന്നു. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ നടി മൈഥിലിയാണ് ഐറ്റം ഡാന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്. അന്തരിച്ച പ്രശസ്ത നടി സില്‍ക്ക് സിമിതയുടെ ഐറ്റം ഡാന്‍സുകളാണ് എക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. നയന്‍‌താര, നമിത, മുംതാസ്, ശ്വേതാ മേനോന്‍ , ഐശ്വര്യ, അൽഫോണ്‍സ, ഇന്ദ്രജ തുടങ്ങി നായിക വേഷത്തോടൊപ്പം ഐറ്റം ഡാന്‍സ് കൂടെ ചെയ്ത നടിമാരുടെ വലിയ നിര തന്നെയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെയ്ഫ് അലിഖാന്‍ കരീന കപൂര്‍ എന്നിവര്‍ വിവാഹിതരായി

October 16th, 2012

saif-ali-khan-weds-kareena-kapoor-ePathram
മുംബൈ : ബോളിവുഡിലെ സൂപ്പര്‍ താര ജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായി. സെയ്ഫിന്റെ ബാന്ദ്രയിലെ വസതി യിലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. അഞ്ചു വര്‍ഷം നീണ്ട പ്രണയ ത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

പ്രമുഖ ക്രിക്കറ്റര്‍ ആയിരുന്ന മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി യുടെയും പ്രശസ്ത നടി ഷര്‍മ്മിള ടാഗോറിന്റേയും മകനാണ് സെയ്ഫ്. കരീന യുടെ മാതാപിതാക്കളായ ബബിത, രണ്‍ധീര്‍ കപൂര്‍, സെയ്ഫിന്റെ മാതാവ് ഷര്‍മിള ടഗോള്‍ എന്നിവര്‍ ആയിരുന്നു സാക്ഷികള്‍.

തന്നേക്കാള്‍ വയസ്സ് കൂടുതലുള്ള നടി അമൃതാ സിംഗിനെ 1991ല്‍ വിവാഹം കഴിച്ച സെയ്ഫ് അലി ഖാന്‍ 2004 ല്‍ ഇവരുമായുള്ള ബന്ധം വേര്‍ പ്പെടുത്തിയിരുന്നു. ആദ്യ വിവാഹ ത്തില്‍ ഇബ്രാഹിം അലിഖാന്‍ സാറാ അലിഖാന്‍ എന്നീ രണ്ടു കുട്ടികളുമുണ്ട്.

ഒക്ടോബര്‍ 18 ന് ഡല്‍ഹി യില്‍ വെച്ചും ഹരിയാന യിലെ പട്ടൗഡി പാലസ് എന്ന കുടുംബ വീട്ടില്‍ വെച്ചും പ്രത്യേകം വിവാഹ സല്‍ക്കാരം സംഘടി പ്പിച്ചിട്ടുണ്ട്.

2007ലാണ് ഇരുവരും പ്രണയ ബദ്ധരാകുന്നത്. ബോളിവുഡിലെ ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ പ്രണയ ങ്ങളിലൊന്നാണ് സെയ്ഫ്- കരീന ബന്ധം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നയന്‍‌താരക്ക് ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ്

October 14th, 2012

nayan-thara-epathram

ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി നയന്‍‌താരക്ക് 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ലഭിച്ചു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍സ് ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ശ്രീരാമരാജ്യമാണ് മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഹേഷ് ബാബുവാണ് മികച്ച നടൻ. 100% ലൌവ് ആണ് മികച്ച ജനപ്രിയ ചിത്രം. ദുക്കുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന്‍ എന്ന നയന്‍‌താര  ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴിലും തെലുങ്കിലും ഏറേ ശ്രദ്ധിക്കപ്പെട്ടു. ചിമ്പു, പ്രഭുദേവ തുടങ്ങിയ നടന്മാരുമായുള്ള നയന്‍സിന്റെ ബന്ധം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതോടെ നയന്‍സ് മലയാള സിനിമകളില്‍ അഭിനയിക്കാറില്ലായിരുന്നു. ഏറേ നാളത്തെ ഇടവേളയ്ക്കു ശേഷം ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വന്‍ വിജയമായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ലോക്കറില്‍

October 10th, 2012

shweta-menon-baby-epathram

പ്രശസ്ത നടിയും മോഡലുമായ ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ച ടേപ്പ് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ലോക്കറിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ചയായിരുന്നു മുംബൈയിലെ ഒരു ആശുപത്രിയില്‍ വെച്ച് നടന്ന ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത്. ബ്ലസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിലേക്ക് വേണ്ടിയാണ് ഈ രംഗങ്ങള്‍  ക്യാമറയില്‍ പകര്‍ത്തിയത്. പ്രസവ രംഗങ്ങള്‍ ചെന്നൈയില്‍ വച്ച് എഡിറ്റ് ചെയ്തിരുന്നു. ഈ രംഗങ്ങള്‍ പുറത്തു പോകാതിരിക്കുവാനാണ് ഇവ ലോക്കറില്‍ സൂക്ഷിക്കുന്നത്. പ്രസവത്തിനു മുമ്പുള്ള ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം പിന്നീട് നടക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നടിയുടെ  യഥാർത്ഥ പ്രസവ രംഗങ്ങള്‍ സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

26 of 49« First...1020...252627...3040...Last »

« Previous Page« Previous « കനിഹ വീണ്ടും മോഹന്‍ ലാലിന്റെ നായികയാകുന്നു
Next »Next Page » അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം : മമ്മൂട്ടി അതിഥിയായി എത്തി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine