ആമേന്‍ ബോളീവുഡ്ഡിലേക്ക്

April 28th, 2013

ഫഹദ് ഫാസില്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേറി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രം ബോളീവുഡ്ഡിലേക്ക്. ചിത്രത്തില്‍ സോളമന്‍ എന്ന നായക കഥാപാത്രത്തെ ആയിരുന്നു ഫഹദ് അവതരിപ്പിച്ചത്. ശോശന്ന എന്ന കഥാപാത്രമായി അഭിനയിച്ചത് സുബ്രമണ്യപുരം നായിക സ്വാതിയാണ്. ഫരീദ് ഖാനാണ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹിന്ദിയില്‍ രണ്‍ബീര്‍ കപൂര്‍ ആയിരിക്കും നായകനെന്ന് സൂചനയുണ്ട്.

അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ തികച്ചും വ്യത്യസ്ഥമായ അനുഭവമാണ് ആമേന്‍ പ്രേക്ഷകനു സമ്മാനിച്ചത്. മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളെ വളരെ മനോഹരമായി തന്നെ ലിജോ ജോസ് പെല്ലിശ്ശേരി ഉപയോഗിച്ചിരിക്കുന്നു. കുമരംകരിയെന്ന ഗ്രാമവും അവിടത്തെ ജനങ്ങളുടെ ജീവിതവുമാണ് ചിത്രത്തിലെ പ്രമേയം. സംഗീതത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഒരു ക്ലാര്‍നെറ്റ് വാദകന്റെ വേഷമാണ് ഫഹദിന്. ഇന്ദ്രജിത്ത്,സുനില്‍ സുഗത തുടങ്ങിയവരും ശ്രദ്ധിക്കപ്പെട്ടു.ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബോളീവുഡ് നടി വിദ്യാബാലന്‍ വിവാഹിതയായി

December 15th, 2012

മുംബൈ: പ്രശസ്ത ബോളീവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി. ദീര്‍ഘകാലമായി പ്രണയിത്തിലായിരുന്ന യു.ടി.വി മോഷന്‍ പിക്ചേഴ്സ് സി.ഇ.ഒ സിദ്ധാര്‍ഥ് റായ് കപൂറാണ് വരന്‍. മുംബൈയിലെ ബാന്ദ്രയിലെ ക്ഷേത്രത്തില്‍ വച്ച് തമിഴ് ബ്രാഹ്മണ സമ്പ്രദായത്തില്‍ ആയിരുന്നു വിവാഹം. പുലര്‍ച്ചെ നടന്ന വിവാഹചടങ്ങില്‍ വിദ്യയുടെ പിതാവ് ബാലന്‍, അമ്മ സരസ്വതി,സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ തുടങ്ങി ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പഞ്ചാബിയായ സിദ്ധാര്‍‌ഥിന്റെ ആചാരമനുസരിച്ചും വിവാഹം നടക്കും. വിവാഹശേഷം ഇരുവരും ജൂഹു ബീച്ചില്‍ വാങ്ങിയ ആഡംഭര ഫ്ലാറ്റില്‍ ആയിരിക്കും താമസിക്കുക. നോവണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്.

പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിദ്യ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ഡെര്‍ട്ടി പിക്ചര്‍ സിനിമ ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ വിദ്യക്ക് നേടിക്കൊടുത്തു. ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയവും ആയിരുന്നു. പൃഥ്‌വീരാജ് നായകനായ ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെ മലയാളത്തിലും വിദ്യ തന്റെ സാന്നിധ്യം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

മനീഷ കൊയ്‌രാളയുടെ ശസ്ത്രക്രിയ വിജയകരം

December 12th, 2012

manisha-koirala-epathram

ന്യൂയോര്‍ക്ക്: അണ്ഡാശയത്തില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് പ്രശസ്ത ബോളീവുഡ് താരം മനീഷ കൊയ്‌രാളക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന സന്ദേശം ലഭിച്ചതായി മാനേജര് സുബ്രതോ ഘോഷ്‍. തിങ്കാളാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ച് നടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. മനീഷയ്ക്കൊപ്പം മാതാപിതാക്കളും സഹോദരനും അടുത്ത ചില സുഹൃത്തുക്കളും ഉണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നവംബര്‍ 28 നു മനീഷയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നടിക്ക് ക്യാന്‍സര്‍ ബാ‍ധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് മനീഷയെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ ബാധ?

December 1st, 2012

മുംബൈ: പ്രശസ്ത ബോളിവുഡ് താരം മനീഷ കൊയ്‌രാളയ്ക്ക് ക്യാന്‍സര്‍ ബാധയുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ശാരീരികാസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് 42 കാരിയായ മനീഷയെ മുംബൈയിലെ ജെയിസ് ലോക് ആശുപത്രിയില്‍ ബുധനാഴ്ച പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ നടിയെ വിശദമായ വൈദ്യ പരിശോധനകള്‍ക്ക് വിധേയയാക്കിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ മനീഷയെ പരിചരിക്കുവാന്‍ അമ്മ സുഷമയും ഉണ്ട്. നേപ്പാളിലായിരുന്ന നടി കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ എത്തിയത്. തന്റെ അസുഖത്തെ കുറിച്ച് മനീഷ അറിഞ്ഞതായും അതിനെ പോസിറ്റീവായാണ് കാണുന്നതെന്നും സൂചനയുണ്ട്.

വിവാഹ മോചനത്തിനു ശേഷം നേപ്പാളിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു മനീഷ. അതിനിടയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേപ്പാളിലെ രാജകുടുമ്പാംഗമായ മനീഷ 1991-ല്‍ സുഭാഷ് ഗായ് സംവിധാനം ചെയ്ത് സൌധാഗറിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 1942 എ ലൌസ്റ്റോറി,അഗ്നി സാക്ഷി, അകേലെ ഹും അകേലെ റ്റും, ഖാമോഷി, ഗുപ്ത്, ദില്‍‌സേ, ഭൂത് തുടങ്ങിയ ഹിന്ദി ചിത്രങ്ങളും തമിഴില്‍ മണി രത്നം സംവിധാനം ചെയ്ത ബോബെ, കമല ഹാസന്‍ നായകനായ ഇന്ത്യന്‍, മുതല്‍‌വന്‍ തുടങ്ങി വന്‍ വിജയങ്ങളായ നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൃഥ്‌വി രാജ് റാ‍ണി മുഖര്‍ജിയെ ആരാധിക്കുന്നു

September 16th, 2012

prithviraj-rani-epathram

താന്‍ റാണി മുഖര്‍ജിയുടെ കടുത്ത ആരാധകനാണെന്ന് നടന്‍ പൃഥ്‌വി രാജ്. ഇരുവരും അഭിനയിച്ച അയ്യ എന്ന ഹിന്ദി ചിത്രത്തിന്റെ ഓഡിയോ റിലീസ് പരിപാടികള്‍ ക്കിടയിലാണ് പൃഥ്‌വി ഇക്കാര്യം വ്യക്തമാക്കിയത്. റാണിയുടെ എല്ലാ ചിത്രങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ക്കൊപ്പം അഭിനയിക്കുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്നും മലയാളത്തിന്റെ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കി. 

ഡ്രീമും വേക്കപ്പും എന്ന് ആരംഭിക്കുന്ന ഗാന രംഗത്തില്‍ വളരെ സെക്സിയായാണ് റാണി മുഖര്‍ജി പൃഥ്‌വിക്കൊപ്പം  ചുവടു വെയ്ക്കുന്നത്. ഹിന്ദിയിലെ മറ്റു പല നായകന്മാരെയും പോലെ സിക്സ് പാക്ക് ബോഡിയുമായാണ് പൃഥ്‌വിയും എത്തുന്നത്. ചിത്രത്തില്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ള ഒരു ചിത്രകാരന്റെ വേഷമാണ് പൃഥ്‌വിക്ക്. പൃഥ്‌വിയുടെ ആദ്യ ഹിന്ദി ചിത്രമാണ് അയ്യ. അനുരാഗ് കശ്യപ് നിര്‍മ്മിച്ച് സച്ചിന്‍ കുണ്ടല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിനു മുമ്പു തന്നെ പൃഥ്‌വി ഹിന്ദിയില്‍ നിന്നും മൂന്നാമത്തെ ചിത്രത്തിന്റെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ഗാന രംഗങ്ങള്‍  യൂറ്റൂബ് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറത്തു വന്നതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തോതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

8 of 13« First...789...Last »

« Previous Page« Previous « നെറ്റില്‍ നീലചിത്രം പരാതിയുമായി നടി രംഗത്ത്
Next »Next Page » ദൈവത്തിന്റെ സ്വന്തം ദേവൂട്ടിക്ക് അവാര്‍ഡ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine