പ്രശസ്ത പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ച ജിസം-2 ബോക്സോഫീസില്‍ വന്‍ ഹിറ്റ് ആയി. ആദ്യ ദിവസം തന്നെ ചിത്രം ഏഴു കോടിയിലധികമാണ് സമ്പാദിച്ചത്. മഹേഷ് ഭട്ട് തിരക്കഥയെഴുതി പൂജാ ഭട്ട് സംവിധാനം ചെയ്ത ജിസം-2 സണ്ണി ലിയോണിന്റെ സാന്നിധ്യം കോണ്ട് റിലീസിനു മുമ്പേ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു കൊലയാളിക്കും പോലീസ് ഉദ്യോഗസ്ഥനും ഇടയില്‍ പെടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജിസം-2 പറയുന്നത്. ഇസ്ന എന്ന ഈ കഥാപാത്രത്തെ ആണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. സംവിധായിക എന്ന നിലയില്‍ പൂജാ ഭട്ട് ഗാന രംഗങ്ങളിലും മറ്റും നഗ്നതയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. 2003ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തില്‍ ബോളിവുഡ്ഡിലെ മറ്റൊരു ഹോട്ട് താരമായ ബിപാഷ ബസുവായിരുന്നു നായിക.
പഞ്ചാബി മാതാപിതക്കള്‍ക്ക് ജനിച്ച സണ്ണി വളര്‍ന്നത് ഡെല്‍ഹിയിലാണ്. പിന്നീട് കുടുംബം മിഷിഗണിലേക്ക് കുടിയേറി. അവിടെ നിന്നും കാലിഫോര്‍ണിയയിലേക്കും. പെന്റ്‌ഹൌസ് മാഗസിന്റെ മോഡലായാണ് സണ്ണി കരിയറില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. സണ്ണി എന്ന പേരിനൊപ്പം ലിയോണ്‍ ചേര്‍ത്ത് സണ്ണി ലിയോണ്‍ ആയി. 2003-ലെ പെന്റ്‌ഹൌസ് പെറ്റ് ആയിരുന്നു ഇവര്‍. പിന്നീട് നിരവധി മാഗസിനുകള്‍ക്കും മറ്റും മോഡലായ സണ്ണി ലിയോണ്‍ അധികം താമസിയാതെ പോണ്‍ വ്യവസായത്തിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ജിസം-2 വിനു ശേഷം ഏക്ദാ കപൂറിന്റെ രാഗിണി എം. എം. എസ്. എന്ന സീരീസ് ചിത്രത്തിലേക്കും സണ്ണിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.