കേരള രാഷ്ടീയത്തില്‍ വന്‍ വിവാദം ഉണ്ടക്കിയ സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കര്‍ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഉന്നത രാഷ്ടീയക്കാരുടേയും ബിസിനസ്സുകാരുടേയും ഉദ്യോഗസ്ഥരുടേയും കൊള്ളരുതായ്മകള്‍ക്ക് നേരെ ഗര്‍ജ്ജിക്കുന്ന നായകന്മാരിലൂടെ ആണ് രണ്‍ജിപണിക്കരുടെ തൂലികയില്‍ പിറന്ന പല ചിത്രങ്ങളും വന്‍ ഹിറ്റായത്. ഇംഗ്ലീഷും മലയാളവും കലര്‍ത്തി തീപ്പൊരി ചിതറുന്ന ഡയലോഗുകള്‍ രണ്‍ജിപണിക്കരുടെ സ്ക്രിപ്റ്റിന്റെ പ്രത്യെകതയാണ്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളെ ഉള്‍പ്പെടുതി സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് നേരെ പ്രതികരിക്കുന്ന ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥനോ, കളക്ടറോ, പത്രപ്രവര്‍ത്തകനോ ഒക്കെയായിരുന്നു രണ്‍ജിയുടെ നായക കഥാപാത്രങ്ങള്‍. രണ്‍ജിയുടെ തൂലിക ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ മമ്മൂട്ടിയും, സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ചു. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാസ്,ജോഷി തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തും മലയാളി പ്രേക്ഷകന്‍ ഹര്‍ഷാരവത്തോടെ ആണ് വരവേറ്റത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഐ.എസ്.എസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നന്ദഗോപാല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രണ്‍ജിപണിക്കരുടെ തൂലികയുടെ കരുത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഭരത് ചന്ദ്രന്‍ ഐ.പി എസ് എന്ന പോലീസ് വേഷത്തില്‍ കമ്മീഷ്ണറായി സുരേഷ് ഗോപി ശരിക്കും തിളങ്ങി. പിന്നീട് കമ്മീഷ്ണറുടെ രണ്ടാംഭാഗമായി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കിങ്ങ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ ഐ.പി.എസുകാരനായ ഭരത് ചന്ദ്രനും ഐ.എ.എസ്കാരനായ ജോസഫ് അലക്സും ഒത്തു ചേര്‍ന്നു. തിരക്കഥയുടെ പാളിച്ച മൂലം ചിത്രം പക്ഷെ വന്‍ വിജയമായില്ല. ഡയലോഗുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ നിരാശരായി.
ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഭരത് ചന്ദ്രന്‍ വരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ സോളാര്‍ തട്ടിപ്പ് രണ്ടു മാസത്തോളമായി കേരള രാഷ്ടീയത്തെ പിടിച്ച് കുലുക്കുമ്പോള്‍ അതിനെ ചുവടു പിടിച്ച് രണ്‍ജിപണിക്കരുടെ തൂലികയില്‍ നിന്നും സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല എന്നാണ് രണ്‍ജിപണിക്കരുടെ നിലപാടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരത് ചന്ദ്രന്റെ തീപ്പൊരി പാറുന്ന ഡയലോഗുകള്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് തല്‍ക്കാലം നിരാശപ്പെടേണ്ടി വരും.