സോളാര്‍ വിവാദം സിനിമയാക്കാന്‍ രണ്‍ജിപണിക്കര്‍ ഇല്ല

July 30th, 2013

കേരള രാഷ്ടീയത്തില്‍ വന്‍ വിവാദം ഉണ്ടക്കിയ സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കര്‍ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഉന്നത രാഷ്ടീയക്കാരുടേയും ബിസിനസ്സുകാരുടേയും ഉദ്യോഗസ്ഥരുടേയും കൊള്ളരുതായ്മകള്‍ക്ക് നേരെ ഗര്‍ജ്ജിക്കുന്ന നായകന്മാരിലൂടെ ആണ് രണ്‍ജിപണിക്കരുടെ തൂലികയില്‍ പിറന്ന പല ചിത്രങ്ങളും വന്‍ ഹിറ്റായത്. ഇംഗ്ലീഷും മലയാളവും കലര്‍ത്തി തീപ്പൊരി ചിതറുന്ന ഡയലോഗുകള്‍ രണ്‍ജിപണിക്കരുടെ സ്ക്രിപ്റ്റിന്റെ പ്രത്യെകതയാണ്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളെ ഉള്‍പ്പെടുതി സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് നേരെ പ്രതികരിക്കുന്ന ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥനോ, കളക്ടറോ, പത്രപ്രവര്‍ത്തകനോ ഒക്കെയായിരുന്നു രണ്‍ജിയുടെ നായക കഥാപാത്രങ്ങള്‍. രണ്‍ജിയുടെ തൂലിക ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ മമ്മൂട്ടിയും, സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ചു. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാ‍സ്,ജോഷി തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തും മലയാളി പ്രേക്ഷകന്‍ ഹര്‍ഷാരവത്തോടെ ആണ് വരവേറ്റത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഐ.എസ്.എസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നന്ദഗോപാല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രണ്‍ജിപണിക്കരുടെ തൂലികയുടെ കരുത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഭരത് ചന്ദ്രന്‍ ഐ.പി എസ് എന്ന പോലീസ് വേഷത്തില്‍ കമ്മീഷ്ണറായി സുരേഷ് ഗോപി ശരിക്കും തിളങ്ങി. പിന്നീട് കമ്മീഷ്ണറുടെ രണ്ടാംഭാഗമായി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കിങ്ങ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ ഐ.പി.എസുകാരനായ ഭരത് ചന്ദ്രനും ഐ.എ.എസ്കാരനായ ജോസഫ് അലക്സും ഒത്തു ചേര്‍ന്നു. തിരക്കഥയുടെ പാളിച്ച മൂലം ചിത്രം പക്ഷെ വന്‍ വിജയമായില്ല. ഡയലോഗുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ നിരാശരായി.

ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഭരത് ചന്ദ്രന്‍ വരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ സോളാര്‍ തട്ടിപ്പ് രണ്ടു മാസത്തോളമായി കേരള രാഷ്ടീയത്തെ പിടിച്ച് കുലുക്കുമ്പോള്‍ അതിനെ ചുവടു പിടിച്ച് രണ്‍ജിപണിക്കരുടെ തൂലികയില്‍ നിന്നും സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല എന്നാണ് രണ്‍ജിപണിക്കരുടെ നിലപാടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരത് ചന്ദ്രന്റെ തീപ്പൊരി പാറുന്ന ഡയലോഗുകള്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് തല്‍ക്കാലം നിരാശപ്പെടേണ്ടി വരും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിത്യാ മേനോന്‍റെ കോക്‌പിറ്റിലെ യാത്ര വിവാദമായി

July 19th, 2013

nithya_menon-epathram

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ബാംഗ്ലൂര്‍ – ഹൈദരാബാദ് വിമാന ത്തില്‍ കോക്പിറ്റില്‍ നിരീക്ഷകര്‍ക്കുള്ള സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ ചലച്ചിത്ര നടി നിത്യാ മേനോനെ അനുവദിച്ചു എന്ന കാരണം കൊണ്ട് രണ്ട് പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ജഗന്‍ എം. റെഡ്ഢി, എസ്. കിരണ്‍ എന്നിവര്‍ക്കെതിരെ യാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടി.

വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയുള്ള പരിശോധകനോ നിരീക്ഷകനോ മാത്രമേ ഈ സീറ്റില്‍ ഇരിക്കാന്‍ അനുമതിയുള്ളു.

സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരനാണ് പരാതി നല്‍കിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരേ യുണ്ടായ ആക്രമണ ത്തിനു ശേഷം യാത്രക്കാര്‍ കോക്പിറ്റില്‍ കയറുന്നത് നിരോധിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂനം പാണ്ഡെ കന്യകയല്ല!!

June 20th, 2013

നടിയും മോഡലുമായ പൂനം പാണ്ഡെ കന്യകയല്ല. താന്‍ കന്യകയല്ല എന്ന രഹസ്യം വെളിപ്പെടുത്തിയത് പൂനം പാണ്ഡെ തന്നെയാണ്.
ട്വിറ്ററിലൂടെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സെലിബ്രിറ്റി എന്നറിയപ്പുടുന്ന പൂനം പാണ്ഡെയുടെ വെളിപ്പെടുത്തിയത്. നാലു ലക്ഷത്തോളം ഫോളോവേഴ്സാണ് ട്വിറ്ററില്‍ ഉള്ളത്‍. ആരാധകരെ നിരാശപ്പെടുത്താതെ തന്റെ മേനിയഴക് ഷോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പങ്കുവെക്കുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിക്കാത്തയാളാണ്‍` പൂനം പാണ്ഡെ. വിവാദങ്ങള്‍ നിറഞ്ഞ വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ മുന്‍ പന്തിയിലാണ് ഈ സുന്ദരി. ഇത്തവണയും പൂനത്തിന്റെ വെളിപ്പെടുത്തല്‍ വെരുതെ ആയില്ല. വിവാഹം കഴിക്കാതെ യുവാവും യുവതിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് വിവാഹമായി കണക്കാക്കും എന്ന് മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. അതിനു ശേഷം ‘Madras HC: I am Married then. Hehehehe LOL’ എന്ന് ട്വീറ്റ് ചെയ്തത്. ഓണ്‍ലൈന്‍ സദാചാര വാദികള്‍ ഇതിനെ വിമര്‍ശിക്കുമ്പോള്‍ ശ്രദ്ധപിടിച്ചു പറ്റാനുള്ള പൂനത്തിന്റെ “നമ്പറാ“യിട്ടാണ് പലരും ഇതിനെ കണക്കാക്കുന്നത്. പ്രൊഫഷണല്‍ രംഗത്തെ നിലനില്പിനായി പൂനം തന്റെ കന്യകാത്വം ബലികഴിച്ചതാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. പൂനത്തിന്റെ ചുവട് പിടിച്ച് കൂടുതല്‍ പേര്‍ കന്യാകമാരല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുമോ എന്നും ചോദിക്കുന്ന വിരുതന്മാരും ഉണ്ട്. 22 ഫ്.കെ എന്ന ചിത്രത്തില്‍ റീമ കല്ലിങല്‍ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ കന്യകയല്ല എന്ന് പറഞ്ഞത് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൂനം പാണ്ഡെയുടെ ബിക്കിനി രംഗങ്ങളും കിടപ്പറ രംഗങ്ങളും പോള്‍ ഡാന്‍സുമെല്ലാം ഉള്‍പ്പെടുത്തിയ നഷാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഈയ്യിടെ പുറത്ത് വന്നിരുന്നു. പൂനത്തിന്റെ ആദ്യ ചിത്രമാണ് നഷ. സണ്ണിലിയോണ്‍ നായികയായ ജിസം-2 എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അമിത് സക്സേനയാണ് നഷയുടെ സംവിധായകന്‍. പിശുക്കില്ലാതെ ആരാധകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന പൂനത്തെ ആരാധകര്‍ തീയേറ്ററില്‍ സ്വീകരിക്കുമോ തള്ളുമോ എന്നാണ്‍` ബോളീവുഡ് ഉറ്റു നോക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളിമണ്ണില്‍ ശ്വേതയുടെ പ്രസവവും ഗ്ലാമര്‍ നൃത്തവും

June 13th, 2013

swetha-menon-item-dance-epathram

ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണത്തോടെ ഏറെ വിവാദമായ കളിമണ്ണ് എന്ന സിനിമയില്‍ അവരുടെ ഗ്ലാമര്‍ നൃത്തം കൂടെ. സംവിധാകന്‍ ബ്ലസ്സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മുംബൈയിലെ ഒരു തെരുവിന്റെ പശ്ചാത്തലത്തിലാണ് നൃത്തം. ഗാനരംഗങ്ങള്‍ ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു. ശ്വേതയ്ക്കൊപ്പം സുനില്‍ ഷെട്ടിയും അഭിനയിക്കും. അധോലോകവുമായി ബന്ധമുള്ള കഥാപാത്രത്തെ തേടിയെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥയായാണ് ശ്വേത എത്തുന്നത്. ബ്ലസ്സി ചിത്രങ്ങളില്‍ ഗ്ലാമര്‍ നൃത്ത രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ കളിമണ്ണില്‍ അതില്‍ നിന്നും വ്യത്യസ്ഥമായ പാതയാണ് സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ശ്വേതയുടെ പ്രസവവും നൃത്തവും ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആകും എന്നാണ് സൂചന. ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടിന്റെ രതിനിര്‍വ്വേദത്തിന്റെ റീമേക്കിനു ശേഷം ഇത്രയും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചിത്രം ശ്വേതയുടെ കരിയറില്‍ ഉണ്ടായിട്ടില്ല. ശ്വേതയുടെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെ വന്‍ വിവാദം ഉണ്ടായിരുന്നു. അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വെച്ചു നടത്തുമോ എന്നായിരുന്നു ഒരു പ്രമുഖ രാഷ്ടീയ സംഘടനയുടെ വനിതാ നേതാവ് അതിനോട് പ്രതികരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജു വാര്യര്‍ ഓണ്‍ലൈന്‍

June 8th, 2013

manjuwarrier website-epathram

പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുടെ വെബ്സൈറ്റ് നിലവില്‍ വന്നു. http://manjuwarrier.com/ എന്ന വെബ്സൈറ്റില്‍ മഞ്ചു എന്ന നടിയുടേയും നര്‍ത്തകിയുടേയും വിശേഷങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മഞ്ചു വാര്യര്‍ ദി ആക്ട്രസ്, മഞ്ചു വാര്യര്‍ ദി ഡാന്‍സര്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായിട്ടാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

മഞ്ചുവിന്റെ നൃത്ത രംഗങ്ങളും, സിനിമാ രംഗങ്ങളും കൂടാതെ അഭിനയിച്ച ചിത്രങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍ തുടങ്ങി ജീവിതത്തിലെ മറ്റു പ്രധാന രംഗങ്ങളും ഉള്‍പ്പെടുന്ന വീഡിയോകളും ഫോട്ടോകളും വിവരങ്ങളും ഉള്‍പ്പെടുത്തി മനോഹരമായിട്ടാണ് വെബ്സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിന്റേയും നൃത്തത്തിന്റേയും ലോകത്തു നിന്നും മാറി നിന്ന മഞ്ചു അടുത്തയിടെ ആണ് ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ചത്. ഇതോടെ മഞ്ചു സിനിമയിലേക്ക് തിരിച്ചു വരുന്നതായ വാര്‍ത്തകള്‍ക്ക് ബലം വച്ചു. എന്നാല്‍ അതേ കുറിച്ച് അവര്‍ വ്യക്തമായ ഒരു അഭിപ്രായം ഇനിയും പറഞ്ഞിട്ടില്ലെങ്കിലും അഭിനയത്തിന്റേയും നൃത്തത്തിന്റേയും ലോകത്തേക്ക് അധികം വൈകാതെ മഞ്ജു തിരിച്ചു വരുമെന്നാണ് സൂചന.

നടന്‍ ദിലീപുമായുള്ള ദാമ്പത്യത്തില്‍ വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഞ്ജു ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ചപ്പോള്‍ ദിലീപിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തയിടെ ദിലീപ് പുതിയ ബിസിനസ്സ് സംരംഭം ആരംഭിച്ചപ്പോള്‍ അവിടെ മഞ്ചുവിന്റെ സാന്നിദ്ധ്യം ഉണ്ടാ‍യിരുന്നുമില്ല. ദിലീപും മകളും വിദേശ പര്യടനം നടത്തിയപ്പോള്‍ ഒപ്പം മഞ്ചുവും ഉണ്ടായിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

14 of 34« First...10...131415...2030...Last »

« Previous Page« Previous « ശ്രീശാന്തിനൊപ്പം ഉണ്ടയിരുന്നത് താനല്ലെന്ന് മറാഠി നടി ക്രാന്തി റെട്കര്‍
Next »Next Page » ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine