രാമനാട്ടുകര: മന്ത്രി പി.കെ.ജയലക്ഷ്മിയുടെ കാറിനു പുറകില്‍ ലൈറ്റിട്ട് കാറില്‍ പിന്തുടര്‍ന്ന യുവ നടന്‍ ആസിഫലിയെ പോലീസ് പിടികൂടി. തുടര്‍ന്ന് ഒരു മണിക്കൂറോളം ആസിഫലിക്ക് പോലീസ് സ്റ്റേഷനില്‍ ഇര്‍ക്കേണ്ടി വന്നു. ദേശീയപാതയില്‍ രാംമനാട്ടു കരയ്ക്ക് സമീപം പൂക്കിപ്പറമ്പില്‍ വച്ചായിരുന്നു മന്ത്രിയുടെ കാറിനെ പിന്തുടര്‍ന്ന ബി.എം.ഡബ്ലിയു കാറ് പോലീസ് തടഞ്ഞത്. തിരശ്ശീലയിലെ താരത്തെ റോഡില്‍ കണ്ടതോടെ ആളുകളും തടിച്ചു കൂടി. നടനും പോലീസും തമ്മിലുണ്ടായ സംഭാഷണങ്ങള്‍ ജനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ആസിഫിനെയും ഡ്രൈവറേയും തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
പോലീസ് തന്നോട് മോശമായി പെരുമാറിയതായും അസഭ്യം വിളിച്ചതയും താരം പിന്നീട് മാധ്യമങ്ങളൊട് പറഞ്ഞു. തന്റെ കാറിന്റെ ലൈറ്റ് കത്തിക്കിടന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും ആസിഫ് വ്യക്തമാക്കി. ആസിഫലി മിനിസ്റ്ററുമായി സംസാരിച്ച് തന്റെ ഭാഗം വിശദീകരിച്ചെങ്കിലും ഹൈവേ പോലീസ് ആസിഫിനെ പിടികൂടുകയായിരുന്നു.