നയന്‍സിനെ മിന്നുകെട്ടിയത് സിനിമയിലെന്ന് ആര്യ

April 21st, 2013

arya-nayanthara-wedding-marriage-photos-epathram

നയന്‍‌താരയെ താന്‍ മിന്നു കെട്ടിയത് സിനിമയില്‍ ആണെന്ന് തമിഴ് നടന്‍ ആര്യ. നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി വെള്ള ഗൌണിട്ട് വധുവായി നയന്‍‌താരയും സ്യൂട്ടിട്ട് ആര്യയും പുരാതന പള്ളിയില്‍ വെച്ച് മിന്നു കെട്ടുന്ന ദൃശ്യങ്ങള്‍ അതീവ രഹസ്യമായി ഇരുവരും വിവാഹിതരായി എന്ന അടിക്കുറിപ്പോ‍ടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ആറ്റ്ലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ രാജ റാണിയിലെ ഭാഗങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി പുറത്ത് വിട്ടതാണെന്ന് ആര്യ പറഞ്ഞു.

പൂനെയിലെ അതിപുരാതനമായ ഒരു അംഗ്ലിക്കന്‍ പള്ളിയില്‍ വെച്ചായിരുന്നു വിവാഹ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ഇതാണ് പിന്നീട് ആര്യ – നയന്‍‌താര രഹസ്യ വിവാഹം നടന്നു എന്ന ഗോസിപ്പിനു വഴി വെച്ചത്. ത്രികോണ പ്രണയ കഥ പറയുന്ന രാജ റാണി ജൂണില്‍ പ്രദര്‍ശനത്തിനെത്തിക്കാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. പ്രണയ പരാജയത്തിനു ശേഷം അൽപ്പകാലം സിനിമയില്‍ നിന്നും മാറി നിന്ന നയന്‍സ് ശക്തമായ തിരിച്ചു വരവിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റീമ കല്ല്ലിങ്ങലിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആഷിക് അബു

April 12th, 2013

rima-kallingal-epathram

കൊച്ചി: നടി റീമാ കല്ലിങ്ങലും താനും വിവാഹിതരായെന്ന വാര്‍ത്ത പ്രമുഖ സംവിധായകന്‍ ആഷിക് അബു നിഷേധിച്ചു. ഇരുവരും കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് രഹസ്യ വിവാഹം കഴിച്ചതായി വലിയ തോതില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ആഷികിന്റെ വെളിപ്പെടുത്തല്‍. ഇരുവരും മലയാള സിനിമയില്‍ തിരക്കുള്ളവരാണ്. 22 ഫീമെയില്‍ കോട്ടയം എന്ന ആഷിക് അബു ചിത്രത്തില്‍ റീമയായിരുന്നു നായിക. ചിത്രം വന്‍ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു നിരവധി പുരസ്കാരങ്ങള്‍ റീമയെ തേടിയെത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നല്ല സൌഹൃദത്തിലുമായി. പിന്നീടിത് ചില ഗോസിപ്പുകള്‍ക്ക് വഴി മാറുകയായിരുന്നു. എന്നാല്‍ തനിക്കൊരു പ്രണയം ഉണ്ടെന്ന് തുറന്നു പറഞ്ഞ റീമ പക്ഷെ അത് സിനിമയ്ക്ക് പുറത്തുള്ള ആളുമായിട്ടാണെന്നും വ്യക്തമാക്കിയിരുന്നു.

ആഷിക് നിഷേധിച്ചുവെങ്കിലും റീമ – ആഷിക് വിവാഹ വാര്‍ത്ത ഫേസ്ബുക്ക് ഉള്‍പ്പെടെ നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും സജീവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തന്റെ ചിത്രങ്ങളുടെ പ്രചാരണത്തിനായി വളരെ അധികം ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തന്നെയാണ് ഇപ്പോള്‍ ആഷികിന്റെ വിവാഹ വാര്‍ത്തയും പ്രചരിപ്പിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുകവലിച്ചതിനു നടി മൈഥിലി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് നല്ലനടപ്പ് ശിക്ഷ

March 21st, 2013

കൊച്ചി: മാറ്റിനി എന്ന സിനിമയില്‍ നടി മൈഥിലി പുകവലിക്കുന്ന രംഗങ്ങള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി പൊതു നിരത്തില്‍ പ്രദര്‍ശിപ്പിച്ച കേസില്‍
നടിയുള്‍പ്പെടെ മൂന്നു പേരെ കോടതി ശിക്ഷിച്ചു. ചിത്രത്തിലെ നായികയായ മൈഥിലി (ബ്രൈറ്റി ബാലചന്ദ്രന്‍), സംവിധായകന്‍ അനീഷ് ഉപാസന നിര്‍മ്മാതാവും വിതരണക്കാരനുമായ പ്രശാന്ത് നാരായണന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നം ക്ലാസ് മജിസ്ട്രേറ്റ് കോടതി-(മൂന്ന്) ശിക്ഷിച്ചത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ അനൂചന്ദ്രന്‍ ഹാജരായി കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോടതി മൈഥിലി ഉള്‍പ്പെടെ ഉള്ള പ്രതികളെ നല്ലനടപ്പിനു വിട്ടു.

മൈഥിലി പുകവലിക്കുന്ന ചിത്രത്തോടുകൂടെ മാറ്റിനി എന്ന സിനിമയുടെ പോസ്റ്റര്‍ പോലീസ് ട്രെയ്നിങ്ങ് കോളേജ്, കോട്ടന്‍ ഹില്‍ സ്കൂള്‍ എന്നിവയുടെ പരിസരത്തുനിന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടിയ്ക്കും നിര്‍മ്മാതാവിനും സംവിധായകനും എതിരെ കേസെടുക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തന്റെ സിനിമ സത്യസന്ധമെന്ന് കമൽ

February 26th, 2013

celluloid-kamal-epathram

തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര ചരിത്രകാരൻ ചേലങ്ങാട് ഗോപാലകൃഷ്ണൻ തന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളും ജെ. സി. ഡാനിയേലിനെ നേരിട്ട് കണ്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ നേരിട്ട് വെളിപ്പെട്ടതുമായ കാര്യങ്ങൾ സത്യസന്ധമായി തന്നെയാണ് താൻ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്ന് ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. ചേലങ്ങാടിന്റെ പുസ്തകം പുറത്തിറങ്ങി ഇത്രയും നാളായിട്ടും പ്രതികരിക്കാത്തവർ ഇപ്പോൾ പ്രതികരിക്കുന്നത് എന്തിനാണ് എന്ന് ഇത് സംബന്ധിച്ച് പ്രശസ്ത സവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. മലയാറ്റൂർ രാമകൃഷ്ണന്റെ അറിവ് കേട് കൊണ്ടാണ് ജെ. സി. ഡാനിയേലിന് ആദ്യകാലത്ത് അംഗീകാരങ്ങൾ കിട്ടാതെ പോയത്. കരുണാകരനേയും മലയാറ്റൂരിനേയും സിനിമയിലൂടെ കമൽ അവഹേളിച്ചു എന്ന വാദത്തിൽ കഴമ്പില്ല. മലയാളം സംസാരിക്കുന്നതാണ് മലയാള സിനിമ എന്നാണ് മലയാറ്റൂരിനെ പോലുള്ളവർ അന്ന് വിശ്വസിച്ചിരുന്നത് എന്നും അടൂർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ വിലക്ക്

January 21st, 2013

കൊച്ചി: യുവ നടന്‍ പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. ഫെഫ്ക, തീയെറ്റര്‍ ഉടമകളുടെ സംഘടനകള്‍, ഔട്ട് ഡോര്‍ യൂണിറ്റ് ഉടമകള്‍ തുടങ്ങിയവര്‍ക്ക് പൃഥ്‌വിരാജ് നായകനായി അഭിനയിക്കുന്ന സിനിമകളുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ കത്തു നല്‍കി. പൃഥ്‌വി നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്‌വിരാജ് നായകനായി അഭിനയിച്ച രഘുപതി രാഘവ രാജാറാം എന്ന സിനിമ പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല എന്നാണ് കാരണമായി പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രോഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കുകയാ‍യിരുന്നു. നിര്‍മ്മാതാവിനു നഷ്ടം ഉണ്ടാകാതെ മറ്റൊരു ചിത്രം തങ്ങള്‍ സഹകരിക്കാമെന്ന് ഷാജിയും പൃഥ്‌വിയും സമ്മതിച്ചതായിരുന്നു എന്നും പിന്നീട് ഇവര്‍ വാക്കു പാലിച്ചില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിക്കുന്നത്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് ഉണ്ടായ തുടര്‍ പരാജയങ്ങളാണ് സംവിധായകനെന്ന നിലയില്‍ ഷാജി കൈലാസിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്‌വിരാജിനെ നായകനായ സിംഹാസനവും ജയറാമിന്റെ മദിരാശിയുമാണ് ഏറ്റവും അവസാനം പരാജയപ്പെട്ട ഷാജി കൈലാസ് ചിത്രങ്ങള്‍.രണ്ടു ചിത്രങ്ങളും റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഹോള്‍ഡോവര്‍ ആയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 34« First...10...151617...2030...Last »

« Previous Page« Previous « ഷക്കീല പാര്‍വ്വതി ഓമനക്കുട്ടനൊപ്പം അഭിനയിക്കുന്നു
Next »Next Page » പത്മരാജൻ എന്ന കഥയുടെ ഗന്ധർവൻ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine