പാപ്പിലിയോ ബുദ്ധയുടെ പ്രദർശനം തടഞ്ഞു

December 14th, 2012

papilio-buddha-epathram

തിരുവനന്തപുരം : പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന പാപ്പിലിയോ ബുദ്ധയുടെ സ്വകാര്യ പ്രദർശനം പോലീസ് തടഞ്ഞു. മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെ നിർമ്മിച്ച പാപിലിയോ ബുദ്ധ മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ചാണ് തയ്യാറാക്കിയത്. ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കാത്തതിനാൽ രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും ചിത്രത്തെ ഒഴിവാക്കിയതിൽ നേരത്തേ വിമർശനം ഉയർന്നിരുന്നു.

ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാൽ കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനാനുമതി നിഷേധിച്ച നടപടി എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ട്രിബ്യൂണലിൽ അപ്പീലിനു പോയ തങ്ങൾക്ക് ചില ബീപ്പ് ശബ്ദങ്ങളും ചില ബ്ലറുകളും ഉൾപ്പെടുത്തി 5 മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചു എന്ന് പ്രവർത്തകർ അറിയിച്ചു.

ഇന്നലെ വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം കോബാങ്ക്‍ ടവർ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പ്രദർശനത്തിന് ഓഡിറ്റോറിയം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒത്തുകൂടിയ പ്രേക്ഷകർ ബഹളം വെയ്ക്കുകയും ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിച്ച് പ്രദർശനം തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇന്റലിജൻസിന്റെ നിർദ്ദേശം ഉണ്ടെന്നും അതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നുമാണ് ഓഡിറ്റോറിയം ഭാരവാഹികൾ അറിയിച്ചത്. ഇതേ തുടർന്ന് സംഘർഷാവസ്ഥ സംജാതമാവുകയും പോലീസ് രംഗത്തെത്തുകയും ചെയ്തു. പോലീസ് ഗോ ബാക്ക് മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രേക്ഷകർക്ക് നിർമ്മാതാവ് പ്രകാശ് ബാരെ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് പ്രകാശ് ബാരെ, പ്രശസ്ത നാടക പ്രവർത്തകൻ സുവീരൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പൊക്കുടൻ, ഡോ. ജെ. ദേവിക, കവി കുരീപ്പുഴ ശ്രീകുമാർ, കെ. കെ. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ജനക്കൂട്ടം രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്ന കൈരളി തിയേറ്ററിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദിഗ്‌വിജയ് സിങ്ങിനെതിരെ രാഖി സാവന്ത് പരാതി നല്‍കി

November 13th, 2012

rakhi-sawant-epathram

മുംബൈ: തന്നെ കുറിച്ച്  മാന്യമല്ലാത്ത പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനെതിരെ പരാതിയുമായി പ്രമുഖ  ഐറ്റം ഡാന്‍സ് നര്‍ത്തകിയും നടിയുമായ രാഖി സാവന്ത്. ഇതു സംബന്ധിച്ച് നടി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചു.  അരവിന്ദ് കേജ്‌രിവാളും രാഖി സാവന്തും ഒരു പോലെ ആണെന്നും ഇരുവരും എന്തെങ്കിലും തുറന്ന് കാണിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതിലൊന്നും ഉണ്ടാകാറില്ലെന്നും, ക്ഷമിക്കണം ഞാന്‍ രാഖിയുടെ പഴയ കാല ആരാധകന്‍ കൂടെയാണെന്നും ദിഗ്‌വിജയ് ട്വിറ്ററില്‍ എഴുതിയതായാണ് ആരോപണം. തന്റെ ശരീരത്തെ പുച്ഛിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയതിലൂടെ സിങ്ങ് സ്ത്രീത്വത്തെ ആക്ഷേപിച്ചിരിക്കുകയാണെന്ന് രാഖി ആരോപിക്കുന്നു. ദിഗ്‌വിജയിനെതിരെ 50 കോടി രൂപയ്ക്ക്  മാനനഷ്ടക്കേസ് നല്‍കുമെന്നും നടി പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏട്ടിലെ പശു

October 23rd, 2012

mohanlal-blackbelt-epathram

അതിമാനുഷ കഥാപാത്രങ്ങളെ നിരന്തരമായി അവതരിപ്പിച്ച് മലയാള ചലച്ചിത്ര പ്രേക്ഷകരെ നിരാശരാക്കിയ മോഹൻലാലിന് തന്റെ സിനിമകളിലെ ആയോധന മികവിന് ഒരു അംഗീകാരം തായ്ലാൻഡിൽ നിന്നും ലഭിക്കുന്നു. തായ്ക്വോൺഡോ എന്ന ആയോധന കലയുടെ ആഗോള ആസ്ഥാനമായി അറിയപ്പെടുന്ന കുക്കിവോൺ ആണ് നടൻ മോഹൻലാലിന് ബ്ലാക്ക് ബെൽറ്റ് നൽകി ആദരിക്കുന്നത്. മോഹൻലാൽ യോദ്ധ പോലുള്ള തന്റെ നിരവധി സിനിമകളിൽ മോഹൻലാൽ നാടൻ ഗുസ്തി മുതൽ നിരവധി ആയോധന കലകൾക്ക് പ്രോൽസാഹനം നൽകിയതാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമായത് എന്ന് കേരള തായ്ക്വോൺഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. അജി അറിയിച്ചു.

2009ൽ മോഹൻ ലാലിന് സൈന്യം ലെഫ്റ്റ്നന്റ് കേണൽ പദവി നൽകി ആദരിച്ചിരുന്നു. 2010ൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മോഹൻ ലാലിന് ഡോക്ടറേറ്റ് നൽകിയതും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

മോഹന്‍ലാലിനോട് ഡോക്ടറേറ്റ് നൽകിയ ശേഷം ശങ്കരാചാര്യരെ കുറിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ നാടു വിട്ടു പോകുമായിരുന്നുവെന്ന് അന്ന് സുകുമാർ അഴീക്കോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ് എന്നും ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ സര്‍വകലാശാലയിലേക്ക് താന്‍ സന്ദർശനം നടത്തില്ലെന്നും അദ്ദേഹം കത്തെഴുതുകയും ചെയ്തു.

ലെഫ്‌. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച്‌ വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ ‌പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം.

- സ്വ.ലേ.

വായിക്കുക: , ,

1 അഭിപ്രായം »

ഫേസ് ബുക്കില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം : സന്തോഷ് പണ്ഡിറ്റ്

October 16th, 2012

fake-photo-of-santhosh-pandit-in-face-book-ePathram
കൊച്ചി : ‘പാവം പണ്ടിറ്റിനിട്ടും പണി’ എന്ന തലക്കെട്ടോടെ സന്തോഷ് പണ്ഡിറ്റിന് മര്‍ദ്ദമേറ്റു എന്നു ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്ന്‍ സന്തോഷ് പണ്ഡിറ്റ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നും താന്‍ പുതിയ ചിത്ര ത്തിന്റെ തിരക്കിലാണെന്നും പണ്ഡിറ്റ് പറഞ്ഞു.

santhosh-pandit-edited-photo-in-face-book-ePathram

‘പാവം പണ്ടിറ്റിനിട്ടും പണി’എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ചിത്രം ഫോട്ടോ ഷോപ്പിന്റെ സഹായ ത്തോടെ നിര്‍മ്മിച്ചതാണ് എന്നും തെളിയിക്കുന്ന പോസ്റ്റുകളും ഫേസ് ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസ ങ്ങളായി ഫേസ് ബുക്കിലെ ഏറ്റവും സജീവമായ സംവാദങ്ങ ളിലൊന്നായിരുന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് നടന്നത്. നേരമ്പോക്കിനായി ഒരുക്കിയ ഫണ്ണി പേജുകളിലും ചില സംഘടന കളുടെ പേരിലുള്ള പേജു കളിലും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് അഞ്ഞൂറോളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചു

September 28th, 2012

shweta-menon-baby-epathram

മുംബൈ : സ്വന്തം ഗർഭകാലവും പ്രസവവും സിനിമാ ചിത്രീകരണത്തിനായി കരാറിൽ ഏർപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ച സിനിമാ നടി ശ്വേതാ മേനോൻ പ്രസവിച്ചു. സംവിധായകൻ ബ്ലസിയുടെ നേതൃത്വത്തിൽ മൂന്ന് ക്യാമറാ യൂണിറ്റുകളുടെ സഹായത്തോടെയാണ് ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചത്. മുംബൈയിലെ ബൻസർ ആശുപത്രിയിൽ വ്യാഴാഴ്ച്ച വൈകീട്ട് 5:27നായിരുന്നു പ്രസവത്തിന്റെ ഷൂട്ടിങ്ങ്. ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന സിനിമയിൽ ശ്വേതാ മേനോൻ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം ഗർഭിണിയുടേതാണ്. ഈ കഥാപാത്രത്തിന്റെ പ്രസവ രംഗങ്ങളാണ് ഇന്നലെ ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന്റെ സജ്ജീകരണങ്ങൾക്കായി സിനിമാ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ശ്വേതാ മേനോനും കുടുംബത്തിനും ഒപ്പം കഴിഞ്ഞ ഒരാഴ്ച്ചയായി അശുപത്രിയിൽ തന്നെ തമ്പടിച്ചിരിക്കുകയായിരുന്നു. ബിജു മേനോനാണ് ചിത്രത്തിൽ ശ്വേതാ മേനോന്റെ നായകൻ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 34« First...10...161718...2030...Last »

« Previous Page« Previous « തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കണം: രഞ്ജിത്ത്
Next »Next Page » ടി. എ. ഷാഹിദ് അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine