തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കണം: രഞ്ജിത്ത്

September 24th, 2012

thilakan-reading-news-paper-epathram

കോഴിക്കോട്: നടന്‍ തിലകന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായി ക്കൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും രഞ്ജിത്ത് തുറന്നടിച്ചു. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകൻ എന്നും രഞ്ജിത്ത് പറഞ്ഞു. പ്രമുഖരായ പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അകറ്റി നിര്‍ത്തിയ തിലകനെ തന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ശക്തമായ ഒരു കഥാപാത്രത്തെ നല്‍കിക്കൊണ്ടാണ് രഞ്ജിത്ത് തിരികെ കൊണ്ടു വന്നത്. ആ കഥാപാത്രം സമീപ കാല മലയാള സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറി. അന്ന് അകറ്റി നിര്‍ത്തിയവരില്‍ ചിലരാണ് മത്സര ബുദ്ധിയോടെ ഇപ്പോള്‍ ചാനലുകളില്‍ തിലകനെ കുറിച്ച് വാഴ്ത്തി ക്കൊണ്ടിരിക്കുന്നത്. ഇതിലെ അനൌചിത്യം രഞ്ജിത്ത് തുറന്നു പറഞ്ഞു. മരിച്ചതിനു ശേഷം മഹത്വം പറയുന്നതിന്റെ പൊള്ളത്തരത്തെയും ഒപ്പം ഈഗോയുടെ പേരില്‍ കലാകാരന്മാരെ വിലക്കി നിര്‍ത്തുന്നതിന്റെ ഔചിത്യമില്ലായ്മയും രഞ്ജിത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്.

അമ്മയെന്ന താര സംഘടനയുമായി തിലകനുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കുറേ കാലത്തേക്ക് അദ്ദേഹത്തെ മുഖ്യധാരാ സിനിമകളില്‍ സഹകരിപ്പിക്കാതിരുന്നത്. തന്നെ വിലക്കിയതുള്‍പ്പെടെ പലതിന്റേയും പുറകിലെ രഹസ്യങ്ങള്‍ തിലകന്‍ അക്കാലത്ത് പരസ്യമായി പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന് തിലകന്‍ തുറന്നടിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവര്‍ ഇതില്‍ പരാമര്‍ശ വിധേയരായി. സംഭവം വിവാദമായതോടെ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടും ഈ വിഷയത്തില്‍ ഇടപെട്ടു. അതു പിന്നീട് അഴീക്കോടും മോഹന്‍‌ലാലും തമ്മിലുള്ള വാക്പോരായി. വിഗ്ഗും മേക്കപ്പും മാറ്റിയാല്‍ മോഹന്‍ ലാല്‍ വെറും കങ്കാളമാണെന്ന് അഴീക്കോട് മാഷ് പറഞ്ഞു. ചാനലുകളിലൂടെ ഉള്ള വാക്‍പോര് പിന്നീട് മാനനഷ്ട കേസിലും എത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹാനടൻ തിലകൻ അന്തരിച്ചു

September 24th, 2012

thilakan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഏറെ നാളായി ചികിൽസയിലായിരുന്ന സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ (74) ഇന്ന് പുലർച്ചെ 3:45നാണ് വിട പറഞ്ഞത്.

200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള തിലകൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2009ൽ രാഷ്ട്രം തിലകനെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

നാടകത്തിലൂടെയാണ് തിലകൻ അഭിനയ രംഗത്ത് എത്തുന്നത്. 1956ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മുണ്ടക്കയം നാടക സമിതി രൂപീകരിച്ചു. 1966 വരെ കെ. പി. എ. സി. യിൽ പ്രവർത്തിച്ചു.

നാടകത്തിന്റെ മർമ്മം അറിഞ്ഞ് സിനിമാ ലോകത്തെത്തിയ തിലകൻ അഭിനയ കലയുടെ അപാര സാദ്ധ്യതകളാണ് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുൻപിൽ കാഴ്ച്ച വെച്ചത്. 1981ൽ യവനികയിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. 1988ൽ ഋതുഭേദത്തിലെ കഥാപാത്രം അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്തു. മലയാളി മനസ്സിൽ പെരുന്തച്ചനായി സ്ഥിര പ്രതിഷ്ഠ നേടിയ അദേഹത്തിന്റെ പെരുന്തച്ചനിലെ ഉജ്ജ്വല പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെങ്കിലും അമിതാഭ് ബച്ചൻ ആ വർഷം സിനിമാ ലോകത്തിൽ നിന്നും വിരമിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അമിതാഭിന് ദേശീയ പുരസ്കാരം നൽകാൻ ശക്തമായ ചരടു വലികൾ നടക്കുകയും തിലകന് ആ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.

മലയാള സിനിമാ രംഗത്തെ അധോഗതിയിലേക്ക് നയിച്ച ദുഷ്പ്രവണതകൾക്ക് എതിരെ തനത് ശൈലിയിൽ ശക്തമായി പ്രതികരിച്ച തിലകൻ സിനിമാ ലോകത്തെ താരാധിപത്യത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. വിലക്ക് അടക്കമുള്ള ശിക്ഷണ നടപടികൾ പ്രഖ്യാപിച്ചാണ് സംഘടനകൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചത്. ഏറെ നാൾ സിനിമാ രംഗത്തെ മുഖ്യധാരയിൽ നിന്നും അകന്നു നിൽക്കാൻ ഇത് കാരണമായെങ്കിലും സംഘടനകളുടെ മർക്കട മുഷ്ടിക്ക് വഴങ്ങാൻ ആ മഹാ നടൻ കൂട്ടാക്കിയില്ല. മാപ്പ് അപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ തിലകൻ പൊതു വേദികളിൽ തന്റെ എതിർപ്പ് പരസ്യമായി വെളിപ്പെടുത്തി സിനിമാ രംഗത്തെ അതികായന്മാർക്ക് എന്നും തലവേദന സൃഷ്ടിക്കുക തന്നെ ചെയ്തു. തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാപ്പിലിയോ ബുദ്ധയുമായി പ്രകാശ് ബാരെ

September 22nd, 2012

papilio-buddha-epathram

മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെയുടെ പാപ്പിലിയോ ബുദ്ധയ്ക്ക് പൊതു പ്രദർശന അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വിവാദമാകുന്ന സാഹചര്യത്തിൽ സിനിമയുടെ സ്വകാര്യ പ്രദർശനം നാളെ (സെപ്റ്റംബർ 23) വൈകീട്ട് 4 മണിക്ക് ഡെൽഹി പ്രസ് ക്ലബ്ബിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ചിത്രം പ്രദർശിപ്പിക്കും എന്ന് നിർമ്മാതാക്കളായ സിലിക്കോൺ മീഡിയ, കായൽ ഫിലിംസ് എന്നിവർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ചയിൽ തിരുവനന്തപുരം അജന്ത തിയേറ്ററിൽ പാപ്പിലോൺ ബുദ്ധയുടെ സ്വകാര്യ പ്രദർശനം നടത്തിയിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി നിർമ്മാതാവ് പ്രകാശ് ബാരെയ്ക്ക് അയച്ച നിഷേധക്കുറിപ്പിൽ സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ച് തയ്യാറാക്കിയ ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനനാനുമതി നിഷേധിച്ച നടപടി എന്ന് സംവിധായകൻ ജയൻ ചെറിയാൻ ചൂണ്ടിക്കാട്ടി. ഒരു സംഘം ഉദ്യോഗസ്ഥരുടെ വിവരമില്ലായ്മയ്ക്ക് മുൻപിൽ ഉത്തരം പറയാൻ ഇരുന്നാൽ മാത്രമേ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയുള്ളൂ എന്ന് വരുന്നത് പരിഹാസ്യമാണ് എന്ന് ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുള്ള ജയൻ അഭിപ്രായപ്പെട്ടു.

പാപ്പിലോൺ ബുദ്ധയുടെ നിർമ്മാതാക്കൾ സെൻസർഷിപ്പ് തീരുമാനത്തിനെതിരെ അപ്പീൽ നല്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെറ്റില്‍ നീലചിത്രം പരാതിയുമായി നടി രംഗത്ത്

September 15th, 2012

suma-guha-epathram

ചെന്നൈ : ഇന്റര്‍നെറ്റില്‍ തന്റെ നീലച്ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ പരാതിയുമായി നടി സുമ ചെന്നൈ പോലീസില്‍ പരാതി നല്‍കി. അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതിനൊപ്പം തന്റെ മൊബൈല്‍ നമ്പറും ഇന്റര്‍നെറ്റില്‍ നല്‍കിയതായും, ഇത് മൂലം വിദേശ രാജ്യങ്ങളില്‍ നിന്നു പോലു തനിക്ക് അശ്ലീല എസ്. എം. എസുകള്‍ വരുന്നതായി നടി വ്യക്തമാക്കി. ശല്യം സഹിക്ക വയ്യാതായപ്പോള്‍ താന്‍ നമ്പര്‍ മാറ്റിയെങ്കിലും പുതിയ നമ്പറും ചിത്രത്തോടൊപ്പം മാറ്റി നല്‍കിയെന്നും നടി ആരോപിക്കുന്നു.  ഇത് തന്റെ സ്വകാര്യതയും ഒപ്പം സ്വസ്ഥതയും നശിപ്പിക്കുന്നതായും, എത്രയും വേഗം ഇക്കാര്യത്തില്‍ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. നടിയുമായി അടുപ്പമുള്ള ആരോ ആയിരിക്കാം ഇതിന്റെ പിന്നിലെന്നാണ് കരുതുന്നത്. നെറ്റില്‍ തന്റെ നീലച്ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഇവര്‍ മുംബൈ പോലീസിലും പരാതിപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

പത്മ ശ്രീ മോഹന്‍ ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ വാദം പൂര്‍ത്തിയായി

August 26th, 2012
mohanlal-thinking-epathram
കൊച്ചി: പ്രശസ്ത നടന്‍ പത്മശ്രീ  മോഹന്‍‌ലാലിന്റെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് റെയ്ഡിനിടയില്‍ കണ്ടെടുത്ത ആനക്കൊമ്പ് മോഹന്‍ ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കെസ് സെപ്തംബര്‍ 10നു വിധിപറയുവാനായി മാറ്റിവച്ചു. കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ആണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടുവാന്‍ പുറമെ നിന്നും ഉള്ള ഏജന്‍സികള്‍ക്ക് അധികാരമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on പത്മ ശ്രീ മോഹന്‍ ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ വാദം പൂര്‍ത്തിയായി

18 of 34« First...10...171819...30...Last »

« Previous Page« Previous « അഭിനയ ലാലിന്റെ നായികയാകുന്നു
Next »Next Page » മമ്മൂട്ടി രഞ്ജിത്ത് ടീം വീണ്ടും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine