ശ്രീവിദ്യയുടെ ബന്ധുക്കള്‍ മന്ത്രി ഗണേഷ്‌ കുമാറിനെതിരെ

August 9th, 2012

actress-srividya-ePathram
തിരുവനന്തപുരം : അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്ര പ്രകാരം തങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം നല്‍കിയില്ല എന്ന പരാതി യുമായി ശ്രീവിദ്യ യുടെ ബന്ധുക്കള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാറിന് എതിരെ രംഗത്ത്. ശ്രീവിദ്യ യുടെ സഹോദരന്‍ ശങ്കര രാമനാണ് പരാതി യുമായി മുഖ്യമന്ത്രിയെ സമീപിച്ചി രിക്കുന്നത്.

നര്‍ത്തകരെ പ്രോത്സാഹി പ്പിക്കാന്‍ ‘കലാക്ഷേത്ര ട്രസ്റ്റ്’ രൂപീകരിക്കണം എന്നും സഹോദരന്റെ മക്കള്‍ക്ക് പത്തു ലക്ഷം രൂപ നല്‍കണമെന്നും ശ്രീവിദ്യ വില്‍പ്പത്ര ത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു രണ്ടും ഗണേഷ്‌കുമാര്‍ ചെയ്തിട്ടില്ല എന്ന് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര രാമന്‍ മാധ്യമ ങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു കോടിയോളം രൂപ വില വരുന്ന വീടും ചെന്നൈയില്‍ 75 ലക്ഷം രൂപയുടെ ഫ്ളാറ്റും മരിക്കുന്ന സമയത്ത് ശ്രീവിദ്യയുടെ പേരില്‍ ഉണ്ടായിരുന്നു. മരണ സമയത്ത് സഹായത്തിനായി ഉണ്ടായിരുന്ന ഗണേഷ് കുമാറിനെ യായിരുന്നു ശ്രീവിദ്യ തന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മര്‍ലിന്‍ മണ്‍റോ വിട പറഞ്ഞിട്ട് അന്പതാണ്ട്

August 5th, 2012

hollywood-actres-merlyn-manro-ePathram
ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോ തിരശ്ശീലക്കു പിന്നിലേക്ക്‌ മറഞ്ഞിട്ട് അമ്പതു വര്‍ഷം തികയുന്നു. 1962 ആഗസ്റ്റ്‌ 5ന് ലോസാഞ്ചലസിലെ വസതി യില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ അവരെ കണ്ടെത്തുമ്പോള്‍ പ്രായം 36 മാത്രം.
അവരുടെ മരണത്തെ കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നു എങ്കിലും ആത്മഹത്യ എന്ന് തന്നെയാണ് വിലയിരുത്ത പ്പെടുന്നത്.

തന്റെ വശ്യ സൗന്ദര്യം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ ഹോളിവുഡ് സുന്ദരിയ്ക്ക് മണ്‍ മറഞ്ഞ് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആരാധക സമ്പത്തില്‍ ഒട്ടും കുറവു വന്നിട്ടില്ല. ഹാസ്യാത്മകവും സെക്‌സി യുമായ കഥാപാത്ര ങ്ങളായിരുന്നു മര്‍ലിന്‍ ആദ്യ കാലത്ത് ചെയ്തിരുന്നത്. ആ കഥാപാത്രങ്ങള്‍ തന്നെ അവരെ ഹോട്ട് നടി എന്ന സിംബല്‍ നല്‍കി.
എന്നാല്‍ തന്റെ കരിയറിന്റയും അവസാന ഘട്ട ത്തില്‍ മര്‍ലിന്‍ ഗൗരവമേറിയ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രാഞ്ചിയേട്ടന്‍ കോപ്പിയടിയാണെന്ന ആരോപണത്തിനെതിരെ രഞ്ജിത്

July 30th, 2012

director-ranjith-epathram

പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്ന്റ് എന്ന ചിത്രം ഫ്രഞ്ച് – ഇറ്റാലിയന്‍ ചിത്രത്തിന്റെ കോപ്പിയടി ആണെന്ന ആരോപണത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് രംഗത്തെത്തി. ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1952-ല്‍ ഇറങ്ങിയ ‘ലെ പെറ്ററ്റ് മോണ്ടെ ഡി ഡോണ്‍ കാമിലോ‘ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് പ്രാഞ്ചിയേട്ടന്‍ എന്ന് ഒരു പ്രമുഖ പത്രം വാര്‍ത്ത നല്‍കിയിരുന്നു. പ്രസ്തുത ചിത്രവും പ്രാഞ്ചിയേട്ടനും ഒരുമിച്ച് പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തോട് തിരുത്ത് പ്രസിദ്ധീകരിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറാകാത്തതിനാലാണ് പത്ര സമ്മേളനം വിളിച്ചതെന്നും രഞ്ജിത് പറഞ്ഞു. പത്ര സമ്മേളനത്തില്‍ തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണനും പങ്കെടുത്തു.

കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ പ്രാഞ്ചി എന്ന തൃശ്ശൂര്‍കാരന്‍ അരിക്കച്ചവടക്കാരന്റെ ജീവിതത്തിലൂടെ പണക്കാരുടെ പൊങ്ങച്ചങ്ങളും അബദ്ധങ്ങളുമാണ് രഞ്ജിത്ത് അവതരിപ്പിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റ് കുടുംബത്തിലെ ഒരു യുവാവ് കത്തോലിക്കാ വിശ്വാസിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് ഫ്രഞ്ച് – ഇറ്റാലിയന്‍ ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടനു നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രാഞ്ചിയേട്ടൻ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊക്കാളി യുടെ സാക്ഷ്യ പത്രം ലഭ്യമായില്ല : ചലച്ചിത്ര അക്കാദമി

July 29th, 2012

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട സലിം കുമാറിന്റെ ‘പൊക്കാളി’ എന്ന ഡോക്യുമെന്‍ററി ചിത്രം ഫിലിം രൂപ ത്തിലാണ് ഷൂട്ട് ചെയ്തത് എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭ്യമായില്ല എന്ന് ചലച്ചിത്ര അക്കാദമി.

ഇതു മൂലമാണ് ഈ ചിത്രം ജൂറിയുയുടെ പരിഗണനയ്ക്ക് നല്‍കാന്‍ കഴിയാതി രുന്നത് എന്നാണ് അക്കാദമി സെക്രട്ടറി കെ. മനോജ് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂല ത്തില്‍ പറയുന്നത്.

പുതുക്കിയ അവാര്‍ഡ് ചട്ടം അനുസരിച്ച് ഡോക്യുമെന്‍ററി ചിത്രങ്ങള്‍ ഫിലിം ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം എന്നാണ് വ്യവസ്ഥ എന്നാണ് ചലച്ചിത്ര അക്കാദമി അറിയിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രണയം കോപ്പിയടിച്ചത് : അവാര്‍ഡ് പ്രഖ്യാപന ത്തിന് എതിരെ സലിംകുമാര്‍

July 24th, 2012

salim-kumar-national-film-award-epathram
കൊച്ചി :  നടന്‍ സലീംകുമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു.

മികച്ച സംവിധായ കനുള്ള പുരസ്കാരം നേടിയ ബ്ലസ്സി ഒരുക്കിയ പ്രണയം എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിച്ചത് മാന ദണ്ഡങ്ങള്‍ ലംഘിച്ചാണ്. സലീംകുമാര്‍ ഒരുക്കിയ ‘പൊക്കാളി’ എന്ന ഡോക്യുമെന്ററി കാണാന്‍ ജൂറി തയ്യാറായതുമില്ല. ഈ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സലീംകുമാര്‍ കോടതിയെ സമീപിക്കുന്നത്.

12 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഓസ്‌ട്രേലിയന്‍ ചിത്രമായ “ഇന്നസെന്‍സ്” ന്റെ പകര്‍പ്പാണ് ബ്ലസ്സിയുടെ പ്രണയം എന്ന് സലീം കുമാര്‍ ആരോപിച്ചു. പകര്‍പ്പാവകാശ നിയമം ലംഘിക്കുന്ന സിനിമ കള്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് പരിഗണിക്കില്ല എന്നാണ് ചട്ടം.

അങ്ങനെ വരുമ്പോള്‍ പ്രണയം അവാര്‍ഡിന് പരിഗണിക്കാന്‍ പാടില്ലാ യിരുന്നു. പ്രണയ ത്തിന്റെ കഥ കോപ്പിയടി അല്ലേയെന്ന് അവാര്‍ഡ് പ്രഖ്യാപന വേള യില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാതൃ ചിത്രം താന്‍ കണ്ടിട്ടില്ല എന്നാണ് ജൂറി അദ്ധ്യക്ഷന്‍ ഭാഗ്യരാജ് പറഞ്ഞത്. അത് യുക്തമായ മറുപടിയല്ല. അവാര്‍ഡ് നിര്‍ണ്ണയ ത്തില്‍ അഴിമതി യാണ്. മാനദണ്ഡം ലംഘിച്ച് ചിത്രം പരിഗണിച്ച തിനാണ് താന്‍ കോടതിയെ സമീപിക്കുന്നത്.

താന്‍ ഒരുക്കിയ പൊക്കാളി കൃഷിയെ ക്കുറിച്ചുള്ള ഡോക്യുമെന്ററി ജൂറി കണ്ടതേയില്ല. എട്ടു മാസം കഷ്‌ടപ്പെട്ടാണ്‌ താന്‍ ഡോക്യുമെന്ററി തയ്യാറാക്കിയത്‌. ലോക ത്തുനിന്നു തുടച്ചു നീക്കപ്പെടുന്ന പൊക്കാളി കൃഷിയെ കുറിച്ചുള്ള ഡോക്യുമെന്ററി കാര്‍ഷിക മേഖലയ്‌ക്കു പ്രയോജന കരമായിരുന്നു. ലാബില്‍ നിന്നുള്ള ലെറ്റര്‍ ലഭിച്ചിട്ടില്ല എന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്. എല്ലാ വിവര ങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള എന്‍ട്രി ഫോം നല്‍കി യിട്ടുണ്ട്. എന്നാല്‍ തിയ്യതി പോലും വെയ്ക്കാതെ യാണ് ചലച്ചിത്ര അക്കാദമി ഇതിന് രസീത് നല്‍കി യിരിക്കുന്നത്. പൊക്കാളി നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുക എന്നതു മാത്രമാണ് ഡോക്യുമെന്ററി യിലൂടെ ഉദ്ദേശിച്ചത്. തന്റെ ഡോക്യുമെന്ററി തഴഞ്ഞതില്‍ ആരോടും പരാതി പറയാനില്ല.

ചലച്ചിത്ര അക്കാദമിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദനാക്കാനാണ് അക്കാദമി യുടെ ശ്രമം. എതിരു പറഞ്ഞാല്‍ അടുത്ത വര്‍ഷവും പുരസ്‌കാര ത്തിന് പരിഗണിക്കില്ല എന്നതു കൊണ്ട് സിനിമ ക്കാര്‍ ആരും തന്നെ മിണ്ടില്ല. പക്ഷെ നിശബ്ദനായി ഇരുന്ന് അവാര്‍ഡു വാങ്ങി സായൂജ്യമടയാന്‍ തനിക്കാകില്ല.

ദേശീയ അവാര്‍ഡ്‌ നേടിയ  ആദാമിന്റെ മകന്‍ അബു എന്ന ചിത്രം വിതരണ ത്തിന് ആരെയും കിട്ടാത്ത തിനാല്‍ താനാണ് വിതരണം ഏറ്റെടുത്തത്. അതില്‍ 12 ലക്ഷം രൂപ യാണ് നഷ്ടം വന്നത്. നല്ല ചിത്രം ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അടുത്ത് ചെയ്യാന്‍ പോകുന്ന മ്യൂസിക്കല്‍ ചെയര്‍ ഒരുക്കുന്നത്. എന്നാല്‍ ചലച്ചിത്ര അക്കാദമി യുടെ നിലപാട് ഇങ്ങനെ ആണങ്കില്‍ നിര്‍മ്മാണത്തെ ക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരും എന്നും സലീംകുമാര്‍ പറഞ്ഞു.

ബ്ലെസി യുടെ ‘പ്രണയം’ കോപ്പിയടി : പനോരമ

പ്രണയം : മലയാളി യുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 34« First...10...181920...30...Last »

« Previous Page« Previous « കോപ്പിയടിച്ച പ്രണയത്തിനു അവാര്‍ഡ്‌: സലിംകുമാര്‍ കോടതിയിലേക്ക്
Next »Next Page » രാജൻ പി. ദേവ് : അഭിനയത്തിന്റെ ഇന്ദ്രജാലം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine