റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ മുംബൈ പോലീസില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റാനുണ്ടായ സാഹചര്യത്തെ പറ്റി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തുറന്നു പറയുന്നു. സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല – റോഷന്‍ വ്യക്തമാക്കി. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതു കൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല. ഒരു നടന് അര്‍പ്പണ മനോഭാവമാണ് വേണ്ടത്. പൃഥ്വിക്ക് അതില്ല – അദ്ദേഹം തുറന്നു പറഞ്ഞു.
തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയാന്‍ സംവിധായകര്‍ ധൈര്യം കാണിക്കണമെന്നും, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഈ റോള്‍ മമ്മുട്ടിയെ വെച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പിന്മാറിയാല്‍ പുതുമുഖത്തെ വെച്ചെങ്കിലും സിനിമ പുറത്തിറക്കുമെന്നും മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് അത്ര വിശ്വാസമുണ്ടെന്നും അദ്ദേഹം കൂടിചേര്‍ത്തു.