- ലിജി അരുണ്‍
വായിക്കുക: actress, controversy
കൊച്ചി: നടി കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ സാങ്കേതിക വിദഗ്ധന്‍ കാവ്യയെ വിവാഹം കഴിയ്ക്കാന്‍ പോകന്നുവെന്നാണ് വാര്‍ത്തകള്‍ . എന്നാല്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ തയ്യാറായിട്ടില്ല.
വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പിന്നീടുണ്ടായ വിവാഹമോചനത്തിനും ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയും രണ്ടാംവരവില്‍ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കാവ്യയുടെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നാണ് കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ ഗൂഡാലോചനയാണെന്നും ആരോപണമുണ്ട്. വിവാഹത്തിന് ശേഷം ചാനലുകള്‍ക്കും ചില മാഗസിനുകള്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍ കാവ്യയെ തേജോവധം ചെയ്യാനുള്ള ശ്രമമെന്ന കണക്കെ നിശാല്‍ പലആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പ്രചാരണവുമെന്നാണ് കാവ്യയോട് അടുപ്പമുള്ളവര്‍ പറയുന്നത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് കാവ്യയും നിശാലും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി ഉത്തരവ് വന്നത്.
-
വായിക്കുക: actress, controversy, kavya, wedding
- ലിജി അരുണ്‍
വായിക്കുക: actress, controversy
ബാംഗ്ലൂര്‍ : കന്നഡ നടന്‍ ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ നികിതയുടെ വിലക്ക് എടുത്തു കളഞ്ഞു. ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ വനിതാ സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നികിതയുടെ വിലക്ക് നീക്കം ചെയ്തില്ലെങ്കില്‍ താന്‍ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും എന്ന് പ്രമുഖ കന്നഡ നടന്‍ രാജ്കുമാര്‍ പ്രഖ്യാപിച്ചതാണ് വിലക്ക് നീക്കാന്‍ പ്രേരകമായത് എന്നാണ് സൂചന.
വിലക്ക് നീക്കം ചെയ്യാന്‍ നടി രേഖാമൂലം ആവശ്യപ്പെടണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാല്‍ ഇത് നടി നിരസിച്ചു. പിന്നീട് തങ്ങള്‍ നേരത്തെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തങ്ങള്‍ക്ക് ബോദ്ധ്യമായി എന്ന് അറിയിച്ച സംഘടന നിരുപാധികം വിലക്ക് പിന്‍വലിക്കുകയും ചെയ്തു.
ഗാര്‍ഹിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് പിടിയിലായ ദര്‍ശന്‍ ഇപ്പോഴും ജെയിലില്‍ ആണ്.
- ജെ.എസ്.
വായിക്കുക: actress, cinema-politics, controversy, relationships
ബാംഗ്ലൂര്‍ : പ്രമുഖ ചലച്ചിത്ര നടി നികിതയെ കന്നട സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. ഭാര്യ വിജയലക്ഷ്മിയെ ശാരീരികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ കന്നഡ നടന്‍ ദര്‍ശനുമായി നികിതയ്ക്ക് ബന്ധമുണ്ടെന്ന് കാണിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിലക്കെന്ന് അറിയുന്നു. ഏതാനും ചിത്രങ്ങളില്‍ ദര്‍ശനുമൊത്ത് അഭിനയിച്ചിട്ടുള്ള നികിതയ്ക്കെതിരെ ദര്‍ശന്റെ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നികിത നിഷേധിച്ചു. എന്നാല്‍ നികിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചില വനിതാ സംഘടനകള്‍ പ്രകടനം നടത്തി.
സ്വഭാവ വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നികിത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് ആയിരുന്നു ആദ്യ ചിത്രം. ഫാസിലിന്റെ മകന്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രം പരാജയമായിരുന്നെങ്കിലും നികിത ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വി. എം. വിനു സംവിധാനം ചെയ്ത ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തിലും നികിത നായികയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ നികിത കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
- എസ്. കുമാര്‍
വായിക്കുക: cinema-politics, controversy, nikitha, relationships