കൊച്ചി : താന്‍ നായിക യായി അഭിനയിച്ച ‘കയം’ എന്ന സിനിമ യിലെ തന്‍റെ ചിത്രം മുസ്ലീ പവര്‍ എക്സ്ട്ര യുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് എതിരെ നടി ശ്വേതാ മേനോന്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന മരുന്നാണ് മുസ്ലി പവര്‍ എക്സ്ട്ര.
റിലീസിംഗിന് തയ്യാറായ കയം എന്ന സിനിമ, സംവിധാനം ചെയ്തിരിക്കുന്നത് അനില്‍. നിര്‍മ്മാണം അനില സുഭാഷ്. ശ്വേതയുടെ ചിത്ര ത്തിനോടൊപ്പം, ‘സന്തോഷകരമായ കുടുംബ ജീവിതത്തിന് മുസ്ലീപവര്‍ എക്‌സ്ട്ര’ എന്ന കാപ്ഷനോടു കൂടിയാണ് പരസ്യം വന്നത്.
തിരുവനന്ത പുരത്ത്, സെക്രട്ടറി യേറ്റിന് മുന്നില്‍ ഉയര്‍ത്തി യിരിക്കുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡി ലാണ് ശ്വേതാ മേനോന്‍റെ ചിത്ര ത്തിനൊപ്പം മുസ്ലി പവര്‍ എക്സ്ട്ര യുടെ പരസ്യവും നല്‍കി യിരിക്കുന്നത്. മുണ്ടും ബ്ലൌസും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്‍റെ അരികില്‍, ലൈംഗിക ഉത്തേജന മരുന്ന്‍ എന്ന് അവകാശ പ്പെടുന്ന മുസ്ലീ പവറിന്‍റെ ചിത്രവും നല്‍കി യിരിക്കുകയാണ്. ‘സിനിമയിലെ പ്രമേയ ത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണമാണ് നടത്തിയത്.
നല്ലൊരു ചിത്രത്തിന്‍റെ ഭാഗങ്ങള്‍ ചീപ്പ് പബ്ലിസിറ്റിക്ക് ഉപയോഗി ച്ചിരിക്കുക യാണ്.’ ശ്വേത പറയുന്നു. ഇക്കാര്യം സംവിധായകന്‍ അനിലി നെ അറിയിച്ചിരുന്നു. ഇതിനെ ക്കുറിച്ച് അന്വേഷിച്ച് പറയാം എന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ പ്രൊഡ്യൂസറുടെ അനുവാദം ഇല്ലാതെ ഇങ്ങനെ ചെയ്യില്ല എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവരുടെ അറിവോടു കൂടി തന്നെയാണ് ഇതു നടന്നിരിക്കുന്നത്. തന്‍റെ ചിത്രം ഇത്തരമൊരു ചീപ്പ് പബ്ലിസിറ്റി യ്ക്ക് ഉപയോഗിച്ച തിനെതിരെ ശക്തമായി പ്രതികരിക്കും എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
‘ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്ര ഉപയോഗിക്കൂ’ എന്നാണ് പരസ്യ ത്തിലെ മറ്റൊരു വാചകം. ഇങ്ങിനെ ഒരു പരസ്യം വന്നത് തന്നെ അശ്ലീല ക്കാരിയാക്കുന്നതിന് തുല്യമാണ് എന്നും സ്‌ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടി യാണ് ഇതെന്നും ശ്വേത ആരോപിക്കുന്നു. ഇതേ കുറിച്ചു പൊലീസിലും പരാതി നല്‍കി.
വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനൊപ്പം താര സംഘടന യായ അമ്മ യിലും ശ്വേതാ മേനോന്‍ പരാതി നല്‍കിയിട്ടുണ്ട്. സമ്മതം കൂടാതെയാണ് തന്‍റെ ചിത്ര ത്തിനൊപ്പം മരുന്നിന്‍റെ പരസ്യം ചേര്‍ത്തത് എന്ന് അവര്‍ പരാതിയില്‍ പറയുന്നു.