
ദുബായ് : കേരളത്തില്‍ ഇന്ന് നല്ല സിനിമക്ക് നിലനില്‍ക്കാനുള്ള സാഹചര്യം തന്നെ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ അഭിപ്രായപ്പെട്ടു. പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ് യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ തിയ്യറ്ററുകള്‍ തന്നെ നല്ല സിനിമ പ്രദര്‍ശിപ്പിക്കാനും കലാ മൂല്യമുള്ള സിനിമകളെ വളര്‍ത്താനുമുള്ള ഒരു സമീപനം മുന്നോട്ട് വെയ്ക്കുന്നില്ല. മലയാള സിനിമാ മേഖല ഇന്ന് മാഫിയകളുടെ കൈകളിലാണെന്നും സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്ന് നിലനില്‍ക്കുന്ന സംഘടനകള്‍ നല്ല സിനിമകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും, പുതുതായി ഉയര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അനുകൂലമായ ഒരു സമീപനമല്ല അതൊന്നും മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലേക്ക് ലഗേജുമായി പോകുന്ന മലയാളികള്‍ തിരിച്ചു വരുമ്പോള്‍ നല്ല പുസ്തകങ്ങളും നല്ല കലാ മൂല്യമുള്ള സിനിമകളുടെ സിഡികളും തിരിച്ചു ലഗേജില്‍ കൊണ്ടു വരുന്ന ഒരു ശീലം വളര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഒരു ഭാഗത്ത് മലയാള സാഹിത്യത്തിനും മലയാള സിനിമക്കും ഗുണം ചെയ്യുന്നതോടൊപ്പം മലയാളി പ്രവാസി സമൂഹത്തിനു ബൃഹത്തായ ഒരു ലൈബ്രറി ഉണ്ടാക്കിയെടുക്കാനും അവന്റെ സാംസ്കാരിക സാമൂഹിക ഇടപെടലിനെ വികസിപ്പിക്കാനും സഹായിക്കും എന്ന് അദ്ദേഹം വിശദീകരിച്ചു.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


കൊച്ചി : ‘എട്ടു തവണ പൊട്ടിയാലും ഒമ്പതാമത് പടം വിജയിക്കും എന്ന് കരുതുന്ന സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ ശാപം’. മലയാള ത്തിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായക നുമായ ശ്രീനിവാസന്‍ പറഞ്ഞു.  ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമ യുമായി ബന്ധപ്പെട്ട്  വാര്‍ത്താ സമ്മേളനം നടത്തുക യായിരുന്നു അദ്ദേഹം. സിനിമ കള്‍ പൊളിഞ്ഞാലും താരമൂല്യം ഇടിയാത്ത താരങ്ങളാണ് സിനിമ യെ വഴി തെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായ കനെ കരുതി വെക്കും. ആ സിനിമ ഹിറ്റായി ക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.
ദുബായ് : സ്റ്റെയ്ജ് ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും താര സംഘടനയായ അമ്മ തന്നെ വിലക്കിയിട്ടില്ല എന്ന് ചലച്ചിത്ര താരം റോമ വെളിപ്പെടുത്തി. ദുബായില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ വാര്‍സ് എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റോമ. തന്നെ പോലുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ എന്തെങ്കിലും തരത്തിലുള്ള വിലക്കുകള്‍ അമ്മ ഏര്‍പ്പെടുത്തിയതായി തനിക്കറിയില്ല എന്നും റോമ അറിയിച്ചു.


















 