റിയാദ് : മൂന്നര പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യ യിൽ സിനിമാ പ്രദർശന ത്തിന് അംഗീകാരം. സൗദി യിൽ പ്രദർശി പ്പി ക്കുന്ന ആദ്യ ഹോളി വുഡ് സിനിമ ‘ബ്ലാക്ക് പാന്ഥര്‍’ ഏപ്രില്‍ 18 നു റിയാദ് കിംഗ് അബ്ദുല്ല ഫിനാൻ ഷ്യൽ സെന്റ റിലെ തിയ്യേറ്റ റില്‍ റിലീസ് ചെയ്യും.
അമേരിക്കൻ മൾട്ടി സിനിമ എന്‍റർ ടെയ്ൻ മെന്‍റ് (എ. എം. സി.) കമ്പനി വിപു ല മായ സൗകര്യ ങ്ങളോടെ ലോകോ ത്തര നില വാര ത്തില്‍ ഒരു ക്കുന്ന ഇൗ തിയ്യേറ്റ റില്‍ വര്‍ണ്ണാഭമായ ചടങ്ങു കളോടെ സിനിമ യുടെ ആദ്യ ദിവസത്തെ പ്രദർശനം നടക്കും.
ഷാഡ്വിക് ബോസ് മാന്‍ മുഖ്യ വേഷ ത്തില്‍ എത്തുന്ന സൂപ്പർ ഹീറോ സിനിമ യായ ‘ബ്ലാക്ക് പാന്ഥര്‍’ അമേരി ക്ക യിൽ 2018 ഫെബ്രു വരി 16 ന് റിലീസ് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ തിയ്യേറ്റർ ഗ്രൂപ്പായ എ. എം. സി. യുടെ നൂറാം വാർഷിക ത്തിലെ ഏറ്റവും പ്രധാന പദ്ധതി യാണ് സൗദി അറേ ബ്യ യിലെ 40 തിയ്യേ റ്റര്‍ ശൃംഖല. ഇതി നുള്ള കരാര്‍ കഴിഞ്ഞ ദിവസം ലോസ് ആഞ്ചല സിൽ വെച്ചു നടന്ന ചടങ്ങില്‍ സൗദി കിരീട അവ കാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എ. എം. സി. യു മായി ഒപ്പു വെച്ചി രുന്നു. ഇതനുസരിച്ച് സൗദി യിലെ 15 നഗര ങ്ങളി ലായി അടുത്ത അഞ്ചു വർഷത്തിനിടെ എ. എം. സി. എന്‍റർ ടെയ്ൻ മെന്‍റ് 40 തിയ്യേറ്ററു കള്‍ തുറക്കും.
രാജ്യത്ത് സാംസ്കാരിക മൂല്യച്യുതി ഉണ്ടാക്കും എന്ന കാരണത്താൽ സൗദി അറേബ്യ യിൽ തിയ്യേറ്ററു കള്‍ക്ക് വിലക്കു വരുന്നത് എണ്‍ പതു കളി ലാണ്.
അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ കുമാരൻ പ്രഖ്യാ പിച്ച ഉദാര വത്ക്കരണ നടപടി കളുടെ ഭാഗ മായാണ് സൗദി അറേബ്യ യിലും സിനിമാ പ്രദര്‍ശനം പുനരാ രംഭി ക്കുന്നത്.