സോഷ്യല്‍ മീഡിയ കളില്‍ ചിത്രങ്ങൾ ഷെയര്‍ ചെയ്യരുത് : അഭ്യർത്ഥനയുമായി സൈറാ വസീം

November 23rd, 2020

actress-zaira-wasim-ePathram
സാമൂഹ്യ മാധ്യമങ്ങളിലുള്ള തന്റെ ചിത്രങ്ങൾ ആരും ഷെയര്‍ ചെയ്യരുത് എന്നും സോ ഷ്യല്‍ മീഡിയ കളില്‍ നിന്നും അവ നീക്കം ചെ യ്യണം എന്നും വിവാദ നായിക സൈറാ വസീം.

അഭിനയം മത വിശ്വാസത്തെ ബാധിക്കുന്നു എന്ന തിനാല്‍ തന്റെ സിനിമാ ജീവിതം അവസാനിപ്പി ക്കുന്നു എന്നു പറഞ്ഞു കൊണ്ട് അഭിനയ രംഗത്തു നിന്നും പിന്മാറിയ സൈറാ വസീ മിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റു കള്‍ ഏറെ ചര്‍ച്ചാ വിഷയം ആയിരുന്നു.

‘ഞാൻ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കു വാൻ പോവുന്നു. നിങ്ങളുടെ സഹകരണം എനിക്ക് ഏറെ സഹായകമാകും. എന്റെ യാത്ര യുടെ ഭാഗ മായതിന് നന്ദി…..” എന്നിങ്ങനെ യാണ് ഇവരുടെ പുതിയ പോസ്റ്റ്.

എന്നാല്‍ അഭിനയം മാത്രമല്ല സോഷ്യല്‍ മീഡിയ യില്‍ സജീവമാവുന്നതും ഇസ്ലാമികമായി നിഷിദ്ധം തന്നെ യാണ് എന്നതിനാല്‍ ഇതില്‍ നിന്നും പിന്‍ മാറണം എന്നും ആരാധകര്‍ ഇവര്‍ക്ക് മറു കുറിപ്പ് ഇട്ടിരിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സനാ ഖാൻ വിവാഹിതയായി

November 23rd, 2020

actress-sana-khan-ePathram
ന‌ടിയും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ സനാ ഖാൻ വിവാഹിതയായി. സൂറത്ത് സ്വദേശി മുഫ്തി അനസ് സെയിദുമായുള്ള വിവാഹ ഫോട്ടോകള്‍ സനാ ഖാന്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കു വെച്ചു. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ട് ഒരുക്കിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു.

മോഡലിംഗി ലൂടെ രംഗത്തു വന്ന സനാഖാന്‍ വിവാദ ടെലിവിഷന്‍ ഷോ ബിഗ് ബോസ്സില്‍ പങ്കാളി ആയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തന്റെ ആരാധകരെ നിരാശ പ്പെടുത്തി ക്കൊണ്ട് സനാഖാന്‍ അഭിനയ രംഗത്തു നിന്നും പിന്‍മാറി കഴിഞ്ഞ മാസം മുതല്‍ ആത്മീയ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തു.

മുംബെെ നിവാസിയായ സനാഖാന്‍ 2005 മുതല്‍ അഭിനയ രംഗത്ത് സജീവ മായി രുന്നു. എതാനും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും ക്ലൈമാക്‌സ് എന്ന മലയാള സിനിമ യിലും അഭിനയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമ യുടെ ഡിജിറ്റൽ റിലീസ് തടയണം : മഹാ രാഷ്ട്ര സർക്കാർ

July 16th, 2020

majid-majidi-film-muhammad-the-messenger-of-god-ePathram

മുംബൈ : ഇറാനിയൻ ചലച്ചിത്രകാരന്‍ മാജിദ് മജീദി സംവിധാനം ചെയ്ത ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമയുടെ ഡിജിറ്റൽ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് കേന്ദ്ര സർക്കാറിനു കത്തയച്ചു.

ജൂലായ് 21 ന് സിനിമ ഓൺലൈനായി റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹര്യത്തിലാണ് പ്രതിഷേധ വുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നത്. പ്രവാചകന്‍ മുഹമ്മദ് നബി യുടെ കുട്ടിക്കാലം ചിത്രീകരിച്ച ഈ സിനിമ വിവാദത്തില്‍ പ്പെട്ടിരുന്നു. പ്രവാചകന്‍റെ 13 വയസ്സു വരെയുള്ള ജീവിത ത്തിലെ സംഭവങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

മാജിദ് മജീദി യുടെ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രം 2015 ൽ റിലീസ് ചെയ്തപ്പോള്‍ തന്നെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് റാസ അക്കാഡമി രംഗത്തു വരികയും മാജിദ് മജീദിക്കും എ. ആര്‍. റഹ്മാനും എതിരെ ഇറക്കിയ ഫത്വയും വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

ഒമര്‍ ലുലു വിന്റെ ഒരു ‘അഡാര്‍ ലവ്’ എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പ്രവാചക നെയും പത്നി യേയും അപമാനിച്ചു എന്നു പറഞ്ഞ് സംവിധായ കനും നായികക്കും എതിരെ റാസ അക്കാഡമി രംഗത്തു വന്നിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് സ്വര ഭാസ്‌കര്‍

February 6th, 2020

actress-swara-bhasker-really-swara-ePathram
ലൗ ജിഹാദ് വിഷയത്തെ ക്കുറിച്ച് പാര്‍ല മെന്റില്‍ ചോദ്യം ഉന്നയിച്ച ചാലക്കുടി എം. പി. യും കോണ്‍ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് നടി യും ആക്‍റ്റി വിസ്റ്റുമായ സ്വര ഭാസ്‌കറുടെ ട്വീറ്റ്.

കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ മറുപടി പറയിച്ച പരി ശ്രമം അഭിനന്ദനീയം എന്നും ഇവര്‍ സൂചിപ്പിച്ചു.

ബെന്നി ബെഹ്നാന്‍ എം. പി. ക്ക് മറുപടി യായി കേരള ത്തിൽ നിന്ന്‌ ‘ലവ് ജിഹാദ്’ കേസു കള്‍ ഒന്നും തന്നെ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്നാണ് പാര്‍ല മെന്റില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി

January 20th, 2020

actress-parvathy-thiruvothu-ePathram

താൻ അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു എന്നും അതിൽ ഖേദിക്കുന്നു എന്നും പ്രമുഖ അഭിനേത്രി പാർവ്വതി തിരുവോത്ത്.

ഉത്തര വാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്. ഇനിയുള്ള സിനിമ കളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കും.

പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പില്‍ വരുത്തു ന്നതില്‍ പ്രതി ഷേധിച്ച് വംശ ഹത്യാ പ്രമേയ മാക്കി യുള്ള സിനിമ കള്‍ ഉള്‍ കൊള്ളിച്ച്‌ കൊണ്ട് ആന ക്കുളം സാംസ്‌കാരിക കേന്ദ്ര ത്തില്‍ സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആൻറി നാസി ഫിലിം ഫെസ്റ്റി വലി ന്റെ ‘ ഭാഗ മായി ഒരു ക്കിയ  മുഖാ മുഖം പരി പാടി യിലാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്.

എല്ലാ സ്വത്വ ങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഫാഷിസ ത്തിന്ന് എതിരേ പോരാ ടുവാൻ കഴി യുക യുള്ളൂ. എല്ലാ തരം സ്വത്വ ങ്ങ ളെയും കേള്‍ ക്കാനും താദാത്മ്യ പ്പെടു വാനും സാധി ക്കണം.

അവര്‍ക്കു മാത്രമേ ഫാഷിസ ത്തിനും വംശ ഹത്യ ക്കും എതിരായ സമര ങ്ങളെ വികസിപ്പി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും പാർവ്വതി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 34« First...456...1020...Last »

« Previous Page« Previous « നടൻ ശ്രീനിവാസൻ ആശുപത്രിയിൽ
Next »Next Page » കിംഗ്ഖാന്റെ വീട്ടിൽ ഒരു മുറി വാടയ്ക്ക് ചോദിച്ച ആരാധകന് താരത്തിന്റെ കൗതുകം നിറഞ്ഞ മറുപടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine