ആശാ ശരത് മോഹൻ ലാലിന്റെ നായിക

January 14th, 2017

asha-sarath-with-mohanlal-epathram-jpg
മോഹന്‍ ലാലിനെ നായക നാക്കി മേജര്‍ രവി സംവി ധാനം ചെയ്യുന്ന ‘1971 ബിയോണ്ട് ബോര്‍ ഡേഴ്സി’ ലെ നായിക യായി ആശാ ശരത് അഭി നയിക്കുന്നു.

ദൃശ്യം, കർമ്മ യോദ്ധാ എന്നീ ചിത്ര ങ്ങൾക്ക് ശേഷം ആശാ ശരത് വീണ്ടും മോഹൻ ലാലി നൊ പ്പം അഭി നയി ക്കുന്ന ഈ സിനിമ റെഡ്ക്രോസ് ക്രിയേ ഷന്‍ സിന്റെ ബാനറില്‍ ഹനീഫ് മുഹ മ്മദ് നിര്‍മ്മി ക്കുന്നു.

mohanlal-asha-sarath-movie-1971-beyond-borders-ePathram.jpg

1971 ലെ ഇന്ത്യാ – പാക് യുദ്ധ ത്തിന്‍റെ പശ്ചാ ത്തല മാണ് സിനിമ യുടെ കഥാ പ്രമേയം. ആദ്യ ഷെഡ്യൂൾ രാജസ്ഥാ നിൽ പൂർത്തി യാക്കി. ഇപ്പോൾ പാലക്കാടും പരിസര പ്രദേശ ങ്ങളി ലുമായി ചിത്രീകരണം നടന്നു വരുന്നു.

മുന്‍ ചിത്ര ങ്ങളായ കീര്‍ത്തി ചക്ര, കുരു ക്ഷേത്ര, കാണ്ഡ ഹാര്‍ എന്നീ സിനിമ കളിലെ നായക കഥാ പാത്ര മായ മേ‍ജര്‍ മഹാദേവന്‍ ആയും മകന്‍ മേജര്‍ സഹ ദേവന്‍ ആയും ഇരട്ട വേഷ ത്തില്‍ മോഹന്‍ലാല്‍ ചിത്ര ത്തില്‍ എത്തുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രത്‌ന മഹാ ദേവി യായി നയന്‍ താര സ്ക്രീനില്‍

October 6th, 2016

actress-nayan-thara-in-kashmora-movie-ePathram
പ്രമുഖ സംവിധായകനായ ഗോകുല്‍ ഒരുക്കി തമിഴ്, തെലുങ്ക്, ഭാഷ കളിലായി പുറ ത്തിറ ങ്ങുന്ന ‘കാഷ്‌ മോരാ’എന്ന പുതിയ ചിത്ര ത്തിൽ ശക്ത യായ രത്‌ന മഹാ ദേവി എന്ന രാജ കുമാരി യായി നയന്‍ താര സ്ക്രീനില്‍ എത്തുന്നു.

നായക നായ കാര്‍ത്തി യുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യം ഉള്ളതാണ് നയന്‍ താരയുടെ വേഷവും.

ഫാന്റസി, ഹൊറര്‍, ചരിത്രം, വര്‍ത്തമാനം എന്നിവ കൂട്ടി ഇണക്കിയ ചിത്ര ത്തില്‍ മുന്ന് വ്യത്യസ്ത കഥാ പാത്ര ങ്ങളാ യാണ് കാര്‍ത്തി പ്രത്യക്ഷ പ്പെടുന്നത്.

ഇതിൽ കാഷ്മോരാ, രാജ നായ കൻ എന്നീ രണ്ടു കഥാ പാത്രങ്ങ ളുടെ ഗെറ്റപ്പ് സ്റ്റിൽ മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

kashmora-nayan-thara-karthi-ePathram

നീണ്ട താടി വളര്‍ത്തി തല മൊട്ടയടിച്ച് യോദ്ധാവായി കാര്‍ത്തി പ്രത്യ ക്ഷ പ്പെട്ട ഫസ്റ്റ്‌ ലുക്ക് സ്റ്റിൽ ഏറെ ചര്‍ച്ച ചെയ്യ പ്പെട്ടിരുന്നു. ഇപ്പോൾ, നയൻ താര അവതരി പ്പി ക്കുന്ന രത്ന മഹാ ദേവി എന്ന ധിക്കാരി യായ രാജ കുമാരി യുടെ വേഷ ത്തിന്റെ സ്റ്റിൽ പുറത്തിറങ്ങി. ശ്രീദിവ്യ യാണ് കാഷ്മോര യിലെ മറ്റൊരു നായിക.

സംഗീത സംവി ധാനം സന്തോഷ് നാരായണന്‍. നവീന സങ്കേതങ്ങള്‍ ഉപയോഗിച്ചു ചിത്രീ കരിക്കുന്ന ഏറെ പുതുമകളും പ്രത്യേകത കളും നിറഞ്ഞ ഈ ചിത്ര ത്തിന്റെ ഛായാഗ്രഹണം ഓം പ്രകാശ്, എഡിറ്റിങ് വി. ജെ. സാബു ജോസഫ്.

എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവ രാണ് ഡ്രീം വാരിയർ പിക്ചേഴ്സി ന്റെ ബാനറിൽ ‘കാഷ്‌മോരാ’ നിർമ്മിച്ചി രിക്കു ന്നത്. ദീപാ വലിക്ക് ചിത്രം പുറത്തിറങ്ങും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. ജി. ജോര്‍ജ്ജിന് ജെ. സി. ഡാനിയേല്‍ പുരസ്കാരം

September 7th, 2016

jc-daniel-award-for-director-kg-george-ePathram
തിരുവനന്തപുരം : മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന കള്‍ പരി ഗണിച്ച് പ്രമുഖ സംവിധായകനും തിരക്കഥാ കൃത്തു മായ കെ. ജി. ജോര്‍ജ്ജിന് 2015ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം.

ഒക്ടോബര്‍ 15 ന് പാലക്കാട് നടക്കുന്ന അവാര്‍ഡ് നിശ യില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും.

ഐ. വി. ശശി (ചെയര്‍മാന്‍), സിബി മലയില്‍, ജി. പി. വിജയ കുമാര്‍, ചല ച്ചിത്ര അക്കാദമി ചെയര്‍ മാന്‍ കമല്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് അവാര്‍ഡ് നിര്‍ണ്ണ യിച്ചത്.

മലയാള സിനിമാ രംഗത്ത് എഴുപതു കളില്‍ വിപ്ളവ കര മായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായക നാണ് കെ. ജി. ജോര്‍ജ്ജ്. പൂനെ ഫിലിം ഇന്‍സ്റ്റി റ്റ്യൂട്ടില്‍ നിന്നും ഡിപ്ളോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടി ന്‍െറ സഹ സംവിധായ കനായിട്ടാണ് മലയാള സിനിമ യില്‍ അരങ്ങേറു ന്നത്.

ആദ്യ സിനിമ യായ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലി മിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് സംസ്ഥാന അവാര്‍ഡു കളും ലഭി ച്ചിട്ടുണ്ട്.

ഉള്‍ക്കടല്‍ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് (1983), ആദാമിന്‍െറ വാരി യെല്ല് (1983) പഞ്ചവടി പ്പാലം (1984) ഇരകള്‍ (1986), ഇലവങ്കോട് ദേശം (1998) തുടങ്ങിയവ യാണ് അദ്ദേഹ ത്തിന്റെ പ്രധാന ചിത്രങ്ങള്‍.

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ. സി. ഡാനി യേലിന്‍െറ സ്മരണാര്‍ത്ഥം 1992 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ജെ. സി. ഡാനിയേല്‍ പുരസ്കാരം ഏര്‍പ്പെടു ത്തിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി സിനിമയിലേക്ക്

August 14th, 2016

kalyani_epathram

അച്ഛന്റെയും അമ്മയുടെയും പിന്നാലെ കല്യാണിയും വെള്ളിത്തിരയിലേക്ക്. വിക്രമും നയൻ താരയും പ്രധാന വേഷത്തിലെത്തുന്ന ഇരുമുഗൻ എന്ന ചിത്രത്തിന്റെ കലാസംവിധാന രംഗത്താണ് കല്യാണിയുടെ അരങ്ങേറ്റം.
ലിസി തന്നെയാണ് ഈ വാർത്ത ഫേസ് ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. അമേരിക്കയിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് കല്യാണി സഹ കലാസംവിധായകയായി സിനിമയിൽ അരങ്ങേറുന്നത്.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

വിദ്യാബാലനെ നടന്‍ രാജ്കുമാര്‍ കരണത്തടിച്ചു

May 7th, 2015

ബോളിവുഡ് സുന്ദരി വിദ്യാബാലനെ നടന്‍ രാജ് കുമാര്‍ റാവു കരണത്തടിച്ചു. മോഹിത് സൂരി സംവിധാനം ചെയ്യുന്നപുതിയ ചിത്രമായ ‘ഹമാരി അധൂരി കഹാനി’യുടെ
ഷൂട്ടിംഗിനിടയില്‍ ആണ് നടന്‍ വിദ്യയെ അടിച്ചത്. ഈ ചിത്രത്തില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ഗാര്‍ഹിക പീഡനം ഇതി
വൃത്തമാക്കിയ ചിത്രത്തിലെ ഒരു രംഗത്തിനു സ്വാഭാവികത വരുവാനാണത്രെ നടന്‍ ഇപ്രകാരം ചെയ്തത്. സീന്‍ ഓകെ ആകുവാന്‍ മൂന്ന് ടേക്കുകള്‍ വേണ്ടിവന്നു മൂന്നു
തവണയും രാജ്കുമാര്‍ വിദ്യയുടെ കരണത്ത് അടിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

വിദ്യയെ കരണത്ത് അടിക്കുന്നത് കണ്ടപ്പോള്‍ താന്‍ പകച്ചു പോയെന്ന് സംവിധായകന്‍ മോഹിത് സൂരി പറഞ്ഞു. പിന്നീട് ഇവര്‍ ഇരുവരും മുന്‍ കൂട്ടി
തീരുമാനിച്ചതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ പന്ത്രണ്ടിനു തീയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയും
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 39« First...111213...2030...Last »

« Previous Page« Previous « യൂസഫലി കേച്ചേരി അന്തരിച്ചു
Next »Next Page » മോഹന്‍ലാലിനും ഫഹദിനും പുലിവാലായി ആനക്കൊമ്പ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine