സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ മാറ്റം അനിവാര്യം

December 19th, 2008

നികുതി പണത്തിന്റെ ഗണ്യമായ ഒരു ഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശംബളം നല്‍കുവാനും പെന്‍ഷന്‍ നല്‍കുവാനും ചിലവിടുന്ന ഒരു രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍ ഇതിനായി ചിലവിടുന്ന തുകയുടെ ശരിയായ ഫലം ജനത്തിനു ലഭിക്കുന്നുണ്ടോ എന്ന് ചോദിചാല്‍ ഇല്ല എന്ന് ഒരിക്കല്‍ എങ്കിലും ഏതെങ്കിലും കര്യത്തിനു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നിട്ടുള്ള വര്‍ക്ക്‌ മറുപടി പറയുവാന്‍ ആകും. അത്ര മാത്രം മോശമായ ഒന്നായി മാറിയിരിക്കുന്നു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം.

സമര പ്രഖ്യാപനങ്ങളുടേയും, കൊടിമര ജാഥകളുടേയും പോസ്റ്ററുകള്‍ നിറഞ്ഞ വൃത്തി ഹീനമായ സര്‍ക്കാര്‍ ഓഫീസുകളും അവിടത്തെ അന്തരീക്ഷവും മാറിയേ തീരൂ. ജനത്തിന്റെ നികുതി പ്പണം കൊണ്ടാണ്‌ അല്ലാതെ പാര്‍ട്ടി ഫണ്ടില്‍ നിന്നും അല്ല സര്‍ക്കാര്‍ ഓഫീസുകള്‍ കെട്ടി പ്പൊക്കിയതും നില നിര്‍ത്തുന്നതും എന്ന് പലപ്പോഴും ഉദ്യോഗസ്ഥര്‍ മറന്നു പോകുന്നു. ഇത്തരത്തില്‍ പലപ്പോഴും ട്രേഡ്‌ യൂണിയനുകളുടെ ഓഫീസായി സര്‍ക്കാര്‍ ഓഫീസുകള്‍ അധ:പതിക്കയോ തെറ്റിദ്ധരിക്കുകയോ ചെയ്യുന്ന കാഴ്ച നമുക്ക്‌ കാണാനാകും.

കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍, കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ പിടിയിലാകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിവാനും ശംബള പരിഷകര ണത്തിനായി മുറവിളി കൂട്ടുവാനും അല്ലാതെ ക്രിയാത്മകമായി തൊഴില്‍ ചെയ്യുവാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന എത്ര സര്‍വ്വീസ്‌ സംഘടനകള്‍ ഉണ്ടിവിടെ?

ഈ സാഹചര്യത്തില്‍ പൊതു ഭരണ പരിഷ്ക്കാര സമിതി കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച റിപ്പോര്‍ട്ടില്‍ സേവനം തൃപ്തികര മല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിചു വിടണം എന്ന ശുപാര്‍ശ്‌ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതൊരു ശുപാര്‍ശയായി മാത്രം അവശേശിക്കും എന്ന് മുന്‍ കാല അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശക്തമായ ട്രേഡ്‌ യൂണിയനുകളും അവയുടെ അധീശത്വത്തെ മറി കടന്ന് നടപടി യെടുക്കുവാന്‍ കരുത്തില്ലാത്ത ഭരണ കൂടങ്ങളും നില നില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശുപാര്‍ശകള്‍ക്ക്‌ എന്തു വിലയാണുള്ളത്‌? സര്‍ക്കാര്‍ ജോലി ലഭിചാല്‍ പ്രവേശിചാല്‍ പിന്നെ കാര്യക്ഷ മമായി ജോലി ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക്‌ കുഴപ്പമില്ല എന്ന ഒരു സുരക്ഷിതത്വ മനോഭാവം ഭൂരിപക്ഷം ഉദ്യോഗാ ര്‍ത്ഥികളിലും വളര്‍ന്നു വരുന്നു. ജോലിയോട്‌ ആല്‍മര്‍ത്ഥത കാണിക്കുവാന്‍ വിസ്സമ്മതിക്കുകയും തുടര്‍ച യായി അലംഭാവം കാണിക്കു ന്നവരെയും സ്വകാര്യ മേഘലയില്‍ പിരിച്ചു വിടുന്നത്‌ സ്വാഭാവികമാണ്‌. ഇത്തരം ഒരു സംഗതിയുടെ അഭാവമാണ്‌ ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ കെട്ടി ക്കിടക്കുന്ന ഫയലുകളുടേയും “ആളില്ലാ” കസേരകളുടേയും വ്യാപകമായ കൈക്കൂലി യുടെയും പ്രധാന ഹേതു. മേലു ധ്യോഗസ്ഥന്‍ നടപടിക്കു ശുപാര്‍ശ ചെയ്താല്‍ തന്നെ അതിനെ രാഷ്ടീയ സ്വാധീനം കൊണ്ട്‌ മറി കടക്കാം എന്നത്‌ ഏറ്റവും ഹീനമായ ഒരു വ്യവസ്ഥിതിയായി ഇവിടെ തുടരുന്നു.

പതിനാലു വര്‍ഷം കൂടുമ്പോള്‍ ആദ്യ വിലയിരുത്തല്‍ നടത്തുകയും പിന്നീട്‌ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ രണാമത്തെ വിലയിരുത്തല്‍ നടത്തി യോഗ്യനല്ലെങ്കില്‍ പിരിചു വിടുകയും ചെയ്യുക എന്നതാണ്‌ പൊതു ഭരണ പരിഷ്ക്കാര സമിതിയുടെ ശുപാര്‍ശയില്‍ ഉള്ള ഒരു കാര്യം. വളരെ ക്രിയാത്മകവും അത്യാവശ്യവും ആയ ഒന്നാണ്‌ ഉദ്യോഗസ്ഥരുടെ തൊഴില്‍ പരമായ കഴിവുകള്‍ വിലയിരുത്തുക എന്നത്‌. എന്നാല്‍ പ്രസ്തുത ശുപാര്‍ശയിലെ പതിനാലു വര്‍ഷം എന്നത്‌ കുറച്‌ കൂടിയ കാലാവധിയാണ്‌. ഇത്‌ ഒരു അഞ്ചോ ഏഴോ വര്‍ഷമായി ചുരുക്കുകയും കൈകാര്യം ചെയ്യുന്ന ഫയലുകള്‍ / നടപടികള്‍ എങ്ങിനെ തീര്‍പ്പാക്കുന്നു എന്നെല്ലാം നിരീക്ഷികുവാന്‍ കൂടുതല്‍ ക്രിയാത്മകമായ മാനദണ്ടകള്‍ ഏര്‍പ്പെടുത്തിയാലേ ഇത്‌ പൂര്‍ണ്ണമായും ഫാത്തില്‍ വരുത്തുവാന്‍ കഴിയൂ. മാത്രമല്ല മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അതാതു മേഘലയില്‍ വരുന്ന മാറ്റങ്ങള്‍ അറിയുന്ന തിനായുള്ള ടെയ്നിങ്ങും നല്‍കണം. ശ്രദ്ദേയമായ മറ്റൊരു കാര്യം സംവരണത്തിലൂടെ വേണ്ടത്ര കഴിവില്ലാത്തവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി പ്പറ്റുകയും കഴിവും അധിക യോഗ്യതയും ഉള്ളവര്‍ തിരസ്കരി ക്കപ്പെടുന്നു എന്നതും ആണ്‌. എന്നാല്‍ കേന്ദ്ര / സംസ്ഥാന ഗവൺമന്റുകള്‍ അനുവദിക്കു ന്നിടത്തോളം കലം അത്‌ തുടരും എന്നതാണ്‌ സത്യം. ഇത്തരത്തില്‍ കഴിവില്ലെങ്കിലും സംവരണത്തിലൂടെ കയറി ക്കൂടുന്നവരെ ജോലിക്ക്‌ യോഗ്യമായ തലത്തില്‍ എത്തിക്കുവാന്‍ മികച ടെയ്നിങ്ങ്‌ നല്‍കുവാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നത്‌ ഇതിനൊരു പോംവഴിയാണ്‌.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരുടെ ട്രേഡ്-യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിക്ക് പുറത്ത് പോകുവാന്‍ അനുവദിച്ചു കൂട. ജനാധിപത്യ രാജ്യത്ത് ടേഡ് യൂണിയ നുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം ഉണ്ട് എന്നത് എന്തു വൃത്തി കേടു കാണിക്കുവാനും സംഘടിതമായി സര്‍ക്കാര്‍ നയങ്ങളെ / നടപടിയെ അട്ടിമറി ക്കുവാനും ഉള്ള ലൈസന്‍സായി അറ്റ്ഹ് അധ്:പതിക്കുന്നത് പലപ്പോഴും നാം നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇക്കഴിഞ്ഞ മാസം കൈക്കൂലി വാങ്ങി തൊണ്ടി സഹിതം പിടിയില്‍ ആയതിന്റെ പേരില്‍ ജനകീയ വിചാരണ നേരിടേണ്ടി വന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുവാന്‍ ആയിരുന്നു സംഘടന ശ്രമിചത്‌. നിരന്തരമ്മായി ഉണ്ടാകുന്ന പരാതികള്‍ പാഴായപ്പോള്‍ ജനം സംഘടിക്കുകയും അഴിമതി ക്കാരനും തങ്ങളുടെ സംഘടനയില്‍ പെട്ട ആളൂമായ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുകയും ചെയ്തു എന്നതില്‍ അവര്‍ക്ക്‌ ലവലേശം ലജ്ജയില്ല. മറ്റൊന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്തിനു ഹാജരാകുവാന്‍ വേണ്ടി നടപ്പിലാക്കിയ പഞ്ചിങ്ങ്‌ സമ്പ്രദായത്തെ അട്ടിമറിചതാണ്‌. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക്‌ കാണുവാനാകും.

പ്രോഫഷണലിസം സര്‍ക്കാര്‍ മേഘലയിലും കൊണ്ടു വരേണ്ടത്‌ അനിവാര്യമാണ്‌. ഒരു ആധുനീക യുഗത്തില്‍ മുന്നേറി ക്കൊണ്ടിരിക്കുന്ന ഒരു രാജ്യം തികചും മികച ഒരു ഭരണ സംവിധാനം ആവശ്യപ്പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനം ബ്യൂറൊക്രസിയാണ്‌. ഉദ്യോഗസ്ഥ ദുഷ്പ്രഭു ത്വത്തിന്റെ ദുര്‍മുഖ ങ്ങള്‍ക്ക്‌ പകരം പുഞ്ചിരിക്കുന്ന മുഖത്തോടെ സേവനം നല്‍കുവാന്‍ സന്നദ്ദരായ ഉദ്യോഗസ്ഥന്മാരെ കൊണ്ടു വരുവാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്‌. എങ്കില്‍ മാത്രമേ നമുക്ക്‌ മറ്റു രാജ്യങ്ങളുമായി മല്‍സരിച്‌ മുന്നേറാനാകൂ. ഇന്ത്യയുടെ പുരോഗതിക്ക്‌ തടസ്സമായി നില്‍ക്കുന്നത്‌ ജന സംഖ്യയുടെ ആധിക്യം മാത്രമല്ല ക്രിയാത്മ കമല്ലാത്തതും എന്നാല്‍ ഖജനാവില്‍ നിന്നും വലിയൊരു സംഖ്യ കൈപ്പറ്റു ന്നവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടെ ആണെന്നതല്ലേ സത്യം? അതിനാല്‍ തന്നെ കഴിവില്ലാ ത്തവരെ ഒഴിവാക്കു വാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഒരു പക്ഷെ ഇത്തരം ഒരു ശുപാര്‍ശ ക്കെതിരെ ട്രേഡ്‌ യൂണിയനുകള്‍ മുന്നോട്ടു വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമൂഹ്യ സുരക്ഷിതത്വം, ഉന്നതോ ദ്യോഗസ്ഥരുടെ വ്യതിപരമായ വൈരാഗ്യം തീര്‍ക്കലിനുള്ള സാധ്യത തുടങ്ങി പല തൊടു ന്യായങ്ങളും ഇവര്‍ ഉന്നയിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യക്ക്‌ അകത്തും പുറത്തുമയി സ്വകാര്യ മേഘലയില്‍ കോടി ക്കണക്കിനു ആള്‍കാര്‍ ജോലി ചെയ്യുകയും കുടുമ്പം പോറ്റുകയും ചെയ്യുന്നുണ്ട്‌ എന്ന വസ്തുത നമുക്ക്‌ മറക്കുവാന്‍ കഴിയുമോ?

സര്‍ക്കാര്‍-സ്വകാര്യ മേഘലയെ ലളിതമായി നമുക്ക്‌ ഒന്ന് താരതമ്യം ചെയ്തുനോക്കാം.

സ്വകാര്യ മേഘല മികചതും കാര്യക്ഷമ വുമായ സേവനം ഉപഭോക്താവിനു നല്‍കുന്നു. സര്‍ക്കാര്‍ മേഘലയിലെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ചെയ്യുന്നവര്‍ ആയി ക്കൊള്ളണം എന്നില്ല.

സ്വകാര്യ മേഘലയില്‍ കഴിവില്ലാ ത്തവനു നില നില്‍പ്പില്ല, അതിനാല്‍ ഇവര്‍ കൃത്യമായും കാര്യക്ഷ മമായും ജോലി നോക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ഇനി അഥവാ ഒരു തൊഴില്‍ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് തേടി പ്പോകുന്നു. മറിച്‌ സര്‍ക്കാര്‍ ജോലിക്കാരാകട്ടെ സംഘടനകളുടെ മുഷ്ഖ്‌ നല്‍കുന്ന സുരക്ഷിത ത്വത്തില്‍ നിന്നു കൊണ്ട്‌ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ശംബളവും മറ്റു ആനുകൂല്യങ്ങളൂം വാങ്ങി കാലം കഴിചു കൂട്ടുന്നു.

കഴിവുള്ളവനും കഴിവില്ലാ ത്തവനും ഇവിടെ ഒരേ ശംബളം ലഭിക്കുമ്പോള്‍ കഴിവുള്ളവനു സ്വകാര്യ മേഘലയില്‍ ഉയര്‍ന്നു പോകുവാന്‍ സാധ്യതകള്‍ ഒത്തിരിയുണ്ട്‌.

കഴിവുണ്ടായാലും കഴിവില്ലേലും പ്രമോഷനു നിശ്ചിത കാലത്തെ സേവനം ആണ്‌ സര്‍ക്കാര്‍ മേഘലയില്‍ പ്രധാനം എന്നാല്‍ ഇത്‌ കഴിവും ഉത്സാഹവും ഉള്ളവരെ നിരുത്സാഹ പ്പെടുത്തും. നിശ്ചിത കാലത്തെ സേവനത്തെ നോക്കിയും മറ്റു പരീക്ഷകള്‍ നടത്തിയും ഇന്നത്തെ അവസ്ഥ മാറ്റേണ്ടി യിരിക്കുന്നു.

സ്വകാര്യ മേഘലയില്‍ സംവരണം ഇല്ലാത്തതിനാല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ സീനിയോരിറ്റിയും പ്രമോഷനും ലഭിക്കുന്നു. സര്‍ക്കാര്‍ മേഘലയില്‍ സംവരണം മൂലം കഴിവു കുറന്‍ഞ്ഞവന്‍ പോലും ഉയര്‍ന്ന പദവിയില്‍ എത്തുമ്പോള്‍ മികച പ്രകടനം നടത്തുന്നവനും യോഗ്യതകള്‍ കൂടുതലുള്ളവനും തുല്യമായ പദവിയില്‍ എത്തുവാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്നു. ഇത്‌ അവന്റെ പ്രവര്‍ത്തന ശേഷിയെ സാരമായി ഭാധിക്കുന്നു. കഴിവു കുറഞ്ഞവന്‍ ഉയര്‍ന്ന പദവിയില്‍ എത്തിയാല്‍ കഴിവില്ലായ്മ അവന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കും.

സ്വന്തം ജോലിയിടം സംരക്ഷിക്കുവാനും വൃത്തിയായി സൂക്ഷിക്കുവാനും സ്വകാരയ്മേ ഘയില്‍ ഉള്ളവര്‍ താല്പര്യം കാണിiക്കുമ്പോള്‍ സര്‍ക്കാര്‍ ഒഫീസുകളുടെ ദുരവസ്ഥ അവയുടെ കവാടത്തില്‍ നിന്നേ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.

കൈക്കൂലിക്ക് സാധ്യത കുറയുന്ന്നു എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ ഇതിനു സാധ്യത കൊറ്റുന്നു.

സ്വകാരയ്മേ ഘലയില്‍ കൃത്യ സമയത്ത്‌ ജോലിക്ക്‌ ഹാജരാകാ തിരിക്കുകയും ഏല്‍പ്പിച ജോലി തീരാതി രികുകയും ചെയ്താല്‍ നടപടി ഉണ്ടാകും , സര്‍ക്കാര്‍ മേഘലയില്‍ അത്തരം നടപടികള്‍ പൊതുവെ കുറവാണ്‌.

ഗുരുതരമായ വീശ്ചകള്‍ നടത്തിയാല്‍ സ്വകാര്യ മേഘലയില്‍ ഉടനടി ശക്തമായ ശിക്ഷണ നടപടികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ മേഘലയി ലാകട്ടെ ഇത്‌ അന്വേഷണവും മറ്റുമായി വളരെ കാലം നീണ്ടു പോകുന്നു, അല്ലെങ്കില്‍ സ്വാധീനം ഉപയോഗിച്‌ അവര്‍ അതിനെ ഒതുക്കുന്നു.

വ്യത്യസ്ഥ ഡിപ്പാര്‍ടു മെന്റുകള്‍ തമ്മില്‍ ക്രിയാത്മ കമായ സഹകരണം ഉണ്ടായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ലിത് ഇല്ലാതെ വരുന്നു.

ഇനിയും നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും എങ്കിലും വിസ്താര ഭയത്താല്‍ അതിനു മുതിരുന്നില്ല. കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളിലൂടെ ബ്യൂറോക്രസിയുടെ അലസതയും കെടുകാ‍ര്യ സ്ഥതയും ഇല്ലാതാക്കി യില്ലെങ്കില്‍ ആധുനിക യുഗത്തിനു അനുസൃതമായ തികച്ചും പ്രൊഫഷണല്‍ ആയ ഓഫീസുകള്‍ നികുതി ദായകര്‍ക്ക് കയ്യെത്താ ദൂരത്തായിരിക്കും.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. പി. അപ്പന്‍ : അന്തസ്സിന്റെ ആള്‍ രൂപം

December 17th, 2008

മലയാള നിരൂപണത്തിലെ അന്തസ്സിന്റെ ആള്‍രൂപം ആയിരുന്നു ഇന്നലെ അന്തരിച്ച പ്രശസ്ത നിരൂപകന്‍ ശ്രീ. കെ. പി. അപ്പന്‍. മാരാര്‍ക്കും, പോളിനും ശേഷം ഈ ശ്രേണിയില്‍ ഇതു പോലെ ഉള്ള വ്യക്തിത്വങ്ങള്‍ വളരെ ചുരുക്കം ആയിരുന്നു. തീവ്രമായ ചിന്തകളെയും ആശയങ്ങളെയും മനോഹരമായ വരികളിലൂടെ മലയാളിക്ക്‌ മുമ്പില്‍ അവതരിപ്പിച്ച എഴുത്തുകാരന്‍ ആയിരുന്നു കെ. പി. അപ്പന്‍. സാഹിത്യ നിരൂപണം വ്യക്തി ഹത്യകളുടേയും സ്വയം പുകഴ്ത്തലിന്റേയും അഴുക്കു ചാലിലേക്ക്‌ വലിച്ചിഴക്ക പ്പെട്ടപ്പോള്‍ അതിനെതിരെ നിശ്ശബ്ദമായി വാക്കുകളിലൂടെ പ്രതിരോധി ക്കുവാന്‍ അപ്പനു കഴിഞ്ഞിരുന്നു. വിവാദ സദസ്സുകള്‍ക്കായി തന്റെ സമയവും ഊര്‍ജ്ജവും പാഴാക്കാതെ ക്രിയാത്മകമായി നിരൂപണങ്ങളും നിരീക്ഷണങ്ങളും നടത്തുവാന്‍ അദ്ദേഹത്തിനായി.

ബൈബിളിനെ ഒരു പക്ഷെ ഇത്രയും മനോഹരമായി നോക്കി ക്കണ്ട, അതിനെ കുറിച്ച്‌ എഴുതിയ ഒരാള്‍ മലയാളത്തില്‍ ഇല്ലെന്നു പറയാം. ബൈബിള്‍ – വെളിച്ചത്തിന്റെ കവചം എന്ന രചനയിലൂടെ അദ്ദേഹം ബൈബിളിനെ കേവലം ഒരു മത ഗ്രന്ഥം എന്നതിനപ്പുറം കാണുന്നതിനെ കുറിച്ച്‌ വായനക്കാരനു ധാരണ നല്‍കുന്നു.

ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വാക്കുകളില്‍ സൗന്ദര്യവും സൗരഭ്യവും ഒളിപ്പിച്ചു വച്ചു കൊണ്ട്‌ എന്നാല്‍ അതിന്റെ ഗൗരവവും ഗാംഭീര്യവും ഒട്ടും ചോര്‍ന്നു പോകാതെ കൈകാര്യം ചെയ്യുവാന്‍ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. അന്ധമായ വിദേശ എഴുത്തുകാരെ പുകഴ്ത്തുകയും ഇന്ത്യന്‍ സാഹിത്യത്തെ പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തെ ഭല്‍സിച്ചും പരിഹസിച്ചും എഴുതി കയ്യടി വാങ്ങുന്ന അല്‍പ നിരൂപണങ്ങ ള്‍ക്കിടയില്‍ അപ്പന്റെ വാക്കുകള്‍ വേറിട്ടു നിന്നു.

1936 – ഓഗസ്റ്റ്‌ 25 നു ആലപ്പുഴയിലെ പൂന്തോപ്പില്‍ പത്മനാഭന്റേയും കാര്‍ത്ത്യയനി അമ്മയുടെയും നാലു മക്കളില്‍ രണ്ടാമനായി ജനിച്ചു. എറണാംകുളം മഹാരാജാസില്‍ നിന്നും മലയാളത്തില്‍ എം. എ. കഴി‍ഞ്ഞു ആലുവ യു. സി. കോളേജില്‍ തന്റെ അധ്യാപക വൃത്തിക്ക്‌ നാന്ദി കുറിച്ചു. പിന്നീട്‌ ആലുവ ചേര്‍ത്തല എസ്‌. എന്‍. കോളേജിലും തുടര്‍ന്ന് 1992 ല്‍ വിരമിക്കുന്നതു വരെ കൊല്ലം എസ്‌. എന്‍. കോളേജിലും സേവനം അനുഷ്ഠിച്ചു.

സംസാരത്തില്‍ പാലിക്കുന്ന മിതത്വം പക്ഷെ വായനയില്‍ ഇല്ലെന്നത്‌ അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ സാക്‍ഷ്യ പ്പെടുത്തുന്നു. പുതുമകള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ അവയെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. നിലപടുകളിലും നിരീക്ഷണങ്ങളിലും തന്റേതായ ഒരു വ്യക്തിത്വം സൂക്ഷിച്ചിരുന്ന അദ്ദേഹം പ്രസംഗ വേദികളെ എന്നും അകറ്റി നിറുത്തിയിരുന്നു. സാഹിത്യ പരമായ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോളൂം അത്‌ വ്യക്തി ഹത്യകളിലേക്കോ വില കുറഞ്ഞ വിവാദങ്ങളിലേക്കോ പോകാതി രിക്കുവാന്‍ അതീവ ജാഗ്രത എന്നും പുലര്‍ത്തിയിരുന്നു. വിമര്‍ശനങ്ങളെ സൗന്ദര്യാത്മകം ആയതും ക്രിയാത്മ കവുമായ കലഹങ്ങള്‍ ആക്കിയ കെ. പി. അപ്പനു എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത്‌ ബാഹ്യ പ്രേരണയുടെ ഇടപെടല്‍ ഇല്ലാത്ത കലാസാധന ആയിരുന്നു.”ശിര്‍ഛേദം ചെയ്യപ്പെട്ട അന്തസ്സായി” രാഷ്ടീയ-അവാര്‍ഡുകളെ അദ്ദേഹം നിരീക്ഷിച്ചു. അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ കൊണ്ട്‌ രചനകള്‍ നിര്‍വ്വഹിച്ച്‌ ആധുനികതയെന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക്‌ അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.

തന്റെ ആദ്യ പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥ രചനകള്‍ കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വിവേക ശാലിയായ വായനക്കാരാ, പേനയുടെ സമര മുഖങ്ങള്‍, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, മധുരം നിന്റെ ജീവിതം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക തുടങ്ങി നിരവധി രചനകളിലൂടെ മലയാളിക്ക്‌ അദ്ദേഹം തുറന്നു തന്നത്‌ അഭൗമമായ ഒരു വായനാനുഭവം ആയിരുന്നു.

മലയാള നിരൂപണത്തിന്റെ പഴഞ്ചന്‍ ചട്ടക്കൂടുകള്‍ തകര്‍ത്ത്‌ പകരം ഒരു നവീനതയും ഊര്‍ജ്ജസ്വലതയും പകരുന്ന നിരൂപണ ങ്ങളിലേക്ക്‌ അദ്ദേഹം തുടക്കം കുറിച്ചു എന്നു വേണം പറയുവാന്‍. വിമര്‍ശനങ്ങളില്‍ അസ്വസ്ഥമായി വായാടിത്തം കൊണ്ട്‌ മറുപടി പറയാതെ ലളിതമായ വാക്കുകള്‍ ‍കൊണ്ട്‌ അദ്ദേഹം നേരിട്ടു. തന്റെ വരികളിലേക്ക്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഒരു കാന്തിക ശക്തി അദ്ദേഹത്തി നുണ്ടായിരുന്നു. അവസര വാദ പരമായ നിലപാടു കളുമായി പേനയുന്തുന്ന ആസ്ഥാന നിരൂപക ര്‍ക്കിടയില്‍ അന്തസ്സിന്റെ ആള്‍ രൂപമായി എന്നും വേറിട്ടു നിന്ന അദ്ദേഹം ബാക്കി വെച്ചു പോയ വരികള്‍ എന്നും ആ ജീവിതത്തെ വായനക്കാരന്റെ ഉള്ളില്‍ ദീപ്തമാക്കും.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്‍വതി ഓമനക്കുട്ടന്‍ ‍ഉയര്‍ത്തിയത്‌ (റേഡിയോയില്‍ കേട്ടത്‌)

December 16th, 2008

സ്വന്തം തുണി പൊക്കി (പൊക്കാന്‍ എന്തെങ്കിലും വേണ്ടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം.. ! ) ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ഇനിയും പെണ്ണുങ്ങള്‍ നിരത്തില്‍ വരേണ്ടതിന്റെ ആവശ്യകത യൂണിവേഴ്സിറ്റി തലത്തില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ടതാണ്. സാമ്പത്തിക മാന്ദ്യം, തീവ്രവാദം, ഭീകരത, തൊഴിലില്ലായ്മ തുടങ്ങിയ സാര പ്രശ്നങ്ങളില്‍ ആകുലരായി ചിന്തിച്ച്‌ അന്തം വിട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്കെന്നല്ല ലോകത്തിനു തന്നെ ഒരു പ്രതീക്ഷയുമായാണു ജട്ടിയിട്ട പെണ്ണുങ്ങളുടെ മിന്നുന്ന പ്രകടനം എന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ സ്പെഷല്‍ റിപ്പോര്‍ട്ടിംഗ്‌ സൂചിപ്പിക്കുന്നു. ഒരു കാര്യം സമ്മതിക്കണം. പുരുഷന്മാരേ അപേക്ഷിച്ച്‌ നാടിന്റെ മിടിപ്പും തുടിപ്പും തൊട്ടറിഞ്ഞ്‌ രാജ്യ സ്നേഹമുള്ള യുവതികള്‍ തങ്ങളുടെ വസ്ത്രം വരെ ഉപേക്ഷിച്ച്‌ നാടിന്റെ അഭിമാനം ഉയര്‍ത്താന്‍ തയ്യാറാവുന്നത്‌ അംഗീകരിക്കേണ്ടതും ഒരു സംവരണവും ആവശ്യമില്ലാത്തവണ്ണം സ്വയം യോഗ്യത തെളിയിക്കുനന്നതിനാല്‍ അവിടെയൊരു തര്‍ക്കത്തിന്റെ കാര്യമേ ഉദിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

പക്ഷ നിരീക്ഷകരിപ്പോള്‍ ‘കക്ഷ നിരീക്ഷണം’ നടത്തി പാര്‍വതിമാര്‍ക്കൊപ്പം അഭിമാന രോമാഞ്ച കഞ്ചുകമണിഞ്ഞ്‌ ആഹ്ലാദിക്കുകയവും. തങ്ങളുടെ മക്കളെ അടുത്ത തുണിയൂരിയല്‍ മത്സരത്തിനു പാകപ്പെടുത്തി യെടുക്കാന്‍, അവരുടേ ഡെപ്തും വിഡ്തും അളക്കാന്‍ മറ്റുള്ളവര്‍ക്ക്‌ അളന്നു നോക്കാന്‍ പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും. രോമം വടിച്ചും പിഴുതും കളഞ്ഞ പെണ്ണുങ്ങള്‍ ദു:ഖിക്കരുത് …! നിങ്ങള്‍ക്ക്‌ രോമാഞ്ച മണിയാന്‍ പുതിയ ഉത്പന്നങ്ങല്‍ വിപണിയില്‍ റെഡിയായിരിക്കുന്നു. അതിന്റെ വിവരണവുമായി ജോക്കികള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തും വരെ ക്ഷമിക്കൂ…

നാണവും മാനവും ഉള്ള സഹോദരിമാരേ… ലജ്ജിക്കുക… സ്വയം തിരിച്ചറിയുക !

ബഷീര്‍ പി. ബി. വെള്ളറക്കാട്‌, മുസ്വഫ (pbbasheer@gmail.com)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വി. എസ്സിനെ മുകുന്ദന്‍ പുണ്യാളനാക്കണ്ട

November 23rd, 2008

സഖാവ്‌ വി. എസ്സ്‌. അച്യുതാനന്ദനെ മുകുന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനായി കാണുമ്പോള്‍ മുമ്പ്‌ അദ്ദേഹം പുണ്യാളനായിരുന്നു എന്നാണ്‌ ധ്വനി. എന്നാല്‍ വി. എസ്സിനെ മുകുന്ദനെ പ്പോലുള്ളവര്‍ പഴയതോ പുതിയതോ ആയ പുണ്യാളന്‍ ആക്കണ്ട. അദ്ദേഹം ഒരു ജനകീയ നേതാവാണ്‌ ആ പദവി തന്നെയാണ്‌ അദ്ദേഹത്തിനു യോജിക്കുന്നതും, അതിന്റെ മഹത്വം വി. എസ്സിനെ പോലെ ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധി ച്ചേടത്തോളം ഒരിക്കലും പുണ്യാളന്‍ എന്ന പദത്തിനു വരില്ല.

വി. എസ്സും മുകുന്ദന്റെ ആധുനികോത്തര പുണ്യാളന്മാരും തമ്മിലുള്ള വ്യത്യാസം നാം ഇതിനോടകം കണ്ടതാണ്‌. വി. എസ്സിനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ പാര്‍ട്ടി അനുമതി നല്‍കാതി രുന്നപ്പോള്‍ കമ്യൂണിസ്റ്റു – മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം തിരുത്തി ക്കൊണ്ട്‌ അദ്ദേഹത്തെ മല്‍സരിപ്പിക്കുവാന്‍ പാര്‍ട്ടിക്ക്‌ വഴങ്ങേണ്ടി വന്നത്‌ ഇവിടത്തെ ജനങ്ങളുടെ ഇടപെടല്‍ മൂലമാണ്‌. ഒരു പക്ഷെ ഈ. എം. എസ്സിനു പോലും ഇത്തരം ഒരു അംഗീകാരം ഉണ്ടായിട്ടി ല്ലായിരിക്കാം. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നേതാവെ ന്നതിനപ്പുറം കേരളത്തിലെ സാധാരണക്കാര്‍ അദ്ദേഹത്തെ തങ്ങളുടെ പൊതു നേതാവായി കണ്ടു. അത്‌ അദ്ദേഹം എന്നും ജനത്തിനൊപ്പം അവരുടെ മനസ്സിനൊപ്പം സഞ്ചരിചതു കൊണ്ടും അനീതികളെ ശക്തമായി എതിര്‍ത്തതു കൊണ്ടും ആണ്‌. അതിനുള്ള അംഗീകാരമായി തന്നെ ആണ്‌ ജനം അദ്ദേഹത്തെ അധികാരത്തില്‍ ഏറ്റിയതു. എന്നാല്‍ അദ്ദേഹത്തെ “അധികാരങ്ങള്‍” ഇല്ലാത്ത ഒരു മുഖ്യ മന്ത്രിയായി മാറ്റിയത്‌ ഇവിടത്തെ ജനമല്ല.

പഞ്ച നക്ഷത്ര കമ്യൂണിസമാണ്‌ ആധുനികോത്തരം എന്നും അത്തരം ആളുകളാണ്‌ ഇന്നിന്റെ പുണ്യാളന്മാര്‍ എന്നും മുകുന്ദന്‍ കരുതുന്നു എങ്കില്‍ അതില്‍ അദ്ദേഹത്തെ തെറ്റു പറയുവാന്‍ കഴിയില്ല. കാരണം കമ്യൂണിസത്തിന്റെ വിപണന സാധ്യത “കേശവന്റെ വിലാപങ്ങള്‍” എന്ന പുസ്തകത്തിലൂടെ ഒരു പക്ഷെ അദ്ദേഹം മനസ്സിലാക്കി ക്കാണും. മുകുന്ദനെ പ്പോലുള്ളവര്‍ ഇന്നാട്ടിലെ പട്ടിണി പ്പാവങ്ങളുടെ ജീവിതം ഒരു പക്ഷെ തിരിച്ചറി ഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കില്‍ ആഡംബര ജീവിതത്തിന്റെ മായാ വലയങ്ങള്‍ സ്വപ്നം കണ്ട്‌ ബോധ പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാവും.

ആധുനികത എന്നാല്‍ ആഡംബര ജീവിതവും, പാശ്ചാത്യ അനുകരണവും ആണെന്ന് തെറ്റിദ്ധരി ക്കുന്നവര്‍ക്ക്‌ അദ്ദേഹം പഴഞ്ചനാണ്‌ എന്നാല്‍ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ പകലന്തിയോളം അധ്വാനിക്കു ന്നവര്‍ക്ക്‌ അവരുടെ സഖാവാണ്‌, സാന്ദിയാഗോ മാര്‍ട്ടിനെ പ്പോലുള്ളവര്‍ അല്ല ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ശക്തിയെന്നും അദ്ദേഹത്തെ വെട്ടി നിരത്താന്‍ ശ്രമിക്കുന്നവരും മുകുന്ദനെ പ്പോലുള്ളവരും തിരിച്ചറിയേണ്ടതും. ആധുനിക സമൂഹത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളും പാര്‍ളറുകളും ഉണ്ടെന്നും അതു കൊണ്ട്‌ അത്‌ കമ്യൂണിസ്റ്റുകാരന്‍ സ്വീകരിച്ചില്ലെങ്കില്‍ പഴഞ്ചന്‍ ആയി പ്പോകും എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്‌, ഇതിനെ സ്വീകരിക്കുവന്‍ തയ്യാറാകുന്നവരും വലതു പക്ഷക്കാരും തമ്മില്‍ എന്തു വ്യത്യാസം ആണ്‌ ഉള്ളത്‌. കമ്യൂണിസ്റ്റുകാരനെ പണത്തിന്റേയും ആഡംബരത്തിന്റേയും മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിച്ച്‌ അതിന്റെ ലഹരിയില്‍ അഴിമതി ക്കാരാക്കുക അതു വഴി കമ്യൂണിസത്തെ തകര്‍ക്കുക. ഇതു തന്നെ അല്ലേ സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചത്‌?

അതു കൊണ്ട്‌ പ്രിയ മുകുന്ദാ ഞങ്ങളെ പ്പോലുള്ള സാധാരണ ക്കാര്‍ക്ക്‌ കയ്യൂക്കും പണ ക്കൊഴുപ്പും ഉള്ള “ആധുനികരാകണ്ട”. പഴഞ്ചനായ വി. എസ്സ്‌. തന്നെ മതി.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് “വിലപിക്കുന്ന” മുകുന്ദന്‍ തീര്‍ച്ചയായും തന്നെ ഇന്റര്‍വ്വ്യൂ ചെയ്ത വ്യക്തിയോട്‌ വിശദീകരണം ചോദിക്കുകയും അത്‌ പ്രസിദ്ധപ്പെടുത്തുകയും ആണ്‌ ചെയ്യേണ്ടത്‌.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാര്‍ത്തകള്‍; ആഘോഷിക്ക പ്പെടുന്നവയും അവഗണിക്ക പ്പെടുന്നവയും

November 22nd, 2008

കഴിഞ്ഞ ഒരാഴ്ചയോളമായി, വ്യക്തമായി പറഞ്ഞാല്‍ മലേഗാവ്‌ സ്ഫോടനങ്ങളുടെ സൂത്രധാരര്‍ പിടിക്കപ്പെട്ടതു മുതല്‍ മുത്തശ്ശി പ്രത്രങ്ങളും മറ്റ്‌ മീഡിയകളും പ്രാധാന്യം കൊടുക്കാതെയും അവഗണിച്ചും വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ ഗൗരവത്തോടെ ജനങ്ങളിലേ ക്കെത്തിക്കാന്‍ സിറാജ്‌ ദിനപത്രവും മറ്റു ചില പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മണ്ണില്‍ പിറന്ന്‌ വഴി തെറ്റിയ ചിലര്‍ തീവ്രാവാദികളായി (ആരോപിക്കപ്പെട്ട്‌ ) ഏറ്റുമുട്ടലുകളില്‍ (?) കൊല്ലപ്പെട്ടപ്പോഴും വെണ്ടയ്ക്ക നിരത്തിയിരുന്നു സിറാജും മാധ്യമവും ചന്ദ്രികയും. മുത്തശ്ശി പത്രങ്ങളുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. കാരണം പിടിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും മുസ്ലിം നാമധാരി കളാണല്ലോ. കഥകളും ഉപ കഥകളും ചര്‍ച്ചകളും സംവാദങ്ങളും ആരോപണ പ്രത്യാരോപ ണങ്ങളുമായി നല്ല കൊയ്ത്ത്‌ തന്നെയായിരൂന്നു. പ്രഭാതം മുതല്‍ പാതിര വരെ നൂറ്റൊന്നാ വര്‍ത്തിച്ച വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നു. ഗള്‍ഫില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ്‌ റേഡിയോ അടക്കമുള്ള മാധ്യമങ്ങളും.

അത്‌ വേണ്ടതുമാണല്ലോ. നമ്മുടെ കൊച്ചു കേരളം തീവ്രവാദികളുടെ താവളമാണെന്ന്‌ വരുത്തി തീര്‍ക്കേണ്ടത്‌ ആരുടെ യൊക്കെയോ തീരുമാനമായിരുന്ന പോലെയാണു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്‌. നിശ്പക്ഷ മതികളായ നാട്ടില്‍ സാഹോദര്യവും സമാധാനവും പുലര്‍ന്ന്‌ കാണുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനങ്ങളും സംഘടനകളും ഈ ദുരവസ്ഥയില്‍ നിന്നെങ്ങിനെ കര കയറുമെന്ന്‌ വ്യാകുലപ്പെട്ട നാളുകളായിരുന്നു. ക്രിയാത്മാകമായ പ്രതികരണങ്ങളും നടപടികളും പല കോണുകളില്‍ നിന്നും ഉണ്ടാവുന്നു ണ്ടെങ്കിലും അതൊന്നും നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക്‌ കണ്ണില്‍ പെടുകയില്ല. കാതിലെ ത്തുകയുമില്ല. അവര്‍ക്ക്‌ രസം ബഹു ഭാര്യത്വവും, പര്‍ദയും തന്നെ. അതവര്‍ ആഘോഷിക്കുക തന്നെ ചെയ്യും. മുസ്ലിം സ്ത്രീകളുടെ ഭാവി തന്നെ ഈ ചാനലുകാരുടെയും റേഡിയൊക്കാരുടെയും കയ്യിലാണല്ലോ.

എന്നാല്‍ ഒറ്റക്കണ്ണ ന്മാരായ മാധ്യമക്കാര്‍ പക്ഷെ തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരെ, നിരപരാധികളെ കേവലം ഒരു
സമുദായത്തിന്റെ പേരു പേറിയതിന്റെ പേരില്‍ ക്രൂശിക്കുന്ന തിനെതിരെ നാക്കു ചലിപ്പിക്കാന്‍,ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത്‌ ക്രിയാത്മകമായ പ്രവര്‍ത്ത നങ്ങളുമായി സമൂഹത്തി ലിറങ്ങുന്നവരെ പറ്റി ഒരു വാര്‍ത്ത പ്രൊജക്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ തയ്യാറാവാറില്ല എന്നത്‌ ഒരു ദു:ഖ സത്യമാണ്‌.

ഇപ്പോള്‍ കേരളത്തില്‍ നിന്ന്‌ പലപ്പോഴായി ഭീകര മുദ്ര കുത്തി പിടിക്ക പ്പെട്ടവരില്‍ പലരും കുറ്റ വിമുതമാ ക്കപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ തന്നെ മതപരമായി ബന്ധമില്ലാതെ ക്രിമിനല്‍ ബന്ധമു ള്ളവരാണെന്ന്‌ അധികാരികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്‌ തെഹല്‍ക്ക യടക്കമുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വരുന്നു. അതിനിടയ്ക്ക്‌ മാലേഗാവ്‌ സ്ഫോടനങ്ങള്‍ നടത്തിയത്‌ രാജ്യത്തെ കാക്കേണ്ട പട്ടളക്കാര്‍ (പട്ടാള വേഷത്തിലുള്ള ഭീകരര്‍ ) ആണെന്ന്‌ കണ്ടെത്തുക മാത്രമല്ല. വ്യക്ത്മായ തെളിവുകല്‍ വരുന്നു. കേവലം വിരലിലെ ണ്ണാവുന്ന വരുടെ എടുത്തു ചാട്ടം കൊണ്ട്‌ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി പൊരിച്ചിരുന്ന രാഷ്ടീയക്കാരും (മത തീവ്രവാദികളായ രാഷ്ടീയക്കാര്‍) അവര്‍ക്കൊപ്പിച്ച്‌ പേനയും നാക്കും ചലിപ്പിക്കുന്ന ഒറ്റ ക്കണ്ണന്മാരായ മാധ്യമക്കാരും ഉപദേശങ്ങളുമായി രംഗത്ത്‌. തലച്ചോറുള്ള ഒരു മുസ്ലിമോ ക്ര്യസ്ത്യാനിയോ, മതമില്ലാത്തവരോ ചിന്തിക്കുകയില്ല എല്ലാ ഹിന്ദു സഹോദരന്മാരും പ്രഗ്യാ സിംഗിന്റെയും പുരോഹിതിന്റെയും അനുയായികളാണെന്ന്‌.

കേവലം ചിലര്‍ ചെയ്ത്‌ കൂട്ടുന്ന അക്രമത്തിനും അനീതിയ്ക്കും ഒരു മഹത്തായ പാരമ്പര്യത്തെയും അതിന്റെ അനുയായികളെയും മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ചിന്താ ശേഷി പണയം വെക്കാത്തവ ര്‍ക്കാവില്ല. ഗുജറാത്തിലും ഒറീസയിലും എല്ലാം ചിലര്‍ക്കെങ്കിലും അഭയ സ്ഥാനമായത്‌ ഹൈന്ദവ ഗൃഹങ്ങളായിരുന്നുവെന്നത്‌ ഒരു വസ്ഥുതയാണ്‌. ഹൈന്ദവ സഹോദരങ്ങളുടെ വിശാല മനസ്കതയും സ്നേഹവുമായിരുന്നു മുസ്ലിംങ്ങള്‍ക്കും ക്ര്യത്യാനികള്‍ക്കും അവരുടെ വിശ്വാസാചാര പ്രകാരം മറ്റ്‌ ഏതൊരു രാജ്യത്തും ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കാനും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും നാളിതു വരെ കഴിഞ്ഞു വന്നതും അതിനു വിഘാതമവുന്ന ദുശ്ശക്തികളെ എല്ലാവരും മതത്തി നധീതമായി മനസ്സിലാക്കി ചെറുക്കേണ്ടതും എല്ലാ ഇന്ത്യക്കാരന്റെയും കടമയാണ്‌.

ഒരു വര്‍ഗീയ ഫാഷിസ്റ്റ്‌ സംഘടനയുടെ അനുയായികള്‍ എന്നതിലുപരി രാജ്യത്തിന്റെ കാവല്‍ക്കാര്‍, നീതി പാലകര്‍, നിയമ പാലകര്‍ സാധാരണ ജനങ്ങള്‍ ഇന്നും വിശ്വാസ മര്‍പ്പിച്ചു പോരുന്ന സഥാപനങ്ങളുടെ തലപ്പത്തി രിക്കുന്നവര്‍ തന്നെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത്‌ നടപ്പിലാക്കിയത്‌ മുസ്ലിം, ഹിന്ദു, ക്ര്യസ്ത്യന്‍, നിര്‍മത നീരീശ്വര വാദി എന്ന വിവേചനമില്ലാതെ ഏവരെയും ഞെട്ടിക്കേണ്ട കാര്യമാണ്‌’. ആ നഗ്ന സത്യങ്ങള്‍ ജനങ്ങളിലേ ക്കെത്തിക്കേണ്ട വിധത്തില്‍ എത്തിക്കാനും അതിലുപരി മുന്നെ രാജ്യത്ത്‌ നടന്ന പല സ്ഫോടന പരമ്പരകളിലും ഇത്തരം ദുശ്ശക്തികളുടെ കറുത്ത കരങ്ങളാണ്‌ പ്രവര്‍ത്തിച്ചി ട്ടുള്ളതെന്നുള്ള സൂചനകള്‍, ഒരാള്‍ കുറ്റാരോപണ വിധേയനായി പിടിക്കപ്പെടുമ്പോള്‍ അയാളുടെ സമുദായം നോക്കി വാര്‍ത്തകള്‍ മെനയുന്നത്‌ ചുരുക്കി പറന്‍ഞ്ഞാല്‍ അനീതിയാണെന്ന്‌ മനസ്സിലാക്കി കൊടുക്കുവാനും സിറാജ്‌ പോലുള്ള പ്രത്രങ്ങള്‍ക്ക്‌ കഴിഞ്ഞു വെന്നത്‌ ഒരു വസ്ഥുതയാണ്‌’. കേരളത്തില്‍ നിന്ന്‌ ചിലര്‍ തീവ്ര വാദികളുടെ ഇംഗിതത്തിനു വശം വദരായി പ്രവര്‍ത്തിക്കുന്നു (എന്ന്‌ ആരോപിക്കപ്പെട്ട്‌ ) എന്നത്‌ നമ്മെ ഏവരെയും വ്യാകുല പ്പെടുത്തുന്നതാണ്.

അതു പോലെ പ്രാധാന്യമുള്ളത്‌ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളത്‌ തന്നെയല്ലേ മാലേഗാവ്‌ സംഭവങ്ങളും തുടര്‍ വാര്‍ത്തകളും ?

അല്ലെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഇവിടെ ഒരു വിഭാഗത്തെ ഒരു സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിച്ചു കൊണ്ടുള്ള
വാര്‍ത്തകള്‍ സിറാജ്‌ കൊടുത്തതായി കണ്ടില്ല. മാത്രവുമല്ല ഈ വാര്‍ത്തകള്‍ക്ക്‌ കേരളത്തിലെ തീവ്രവാദി വാര്‍ത്തകളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന്‌ കഴിഞ്ഞ നാലഞ്ച്‌ ദിവസങ്ങളിലായി വാര്‍ത്ത വായനക്കാര്‍ വിഷമം പറയുന്നത്‌ കേട്ടപ്പോഴാണ് ആ കാര്യം ശ്രദ്ധിയ്ക്കുന്നതും. മറ്റു ചില പ്രത്രങ്ങള്‍ ഈ വാര്‍ത്തകള്‍ പാടെ അവഗണിക്കുന്നതായും കണ്ടു. പിടിക്കപ്പെട്ടവര്‍ക്ക്‌ അവര്‍ ഉദ്ധേശിക്കുന്ന സമുദായത്തിന്റെ ചിഹനങ്ങളുമായി ബന്ധമില്ലാത്തതാവാം കാരണം.

കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അതിന്റെതായ പ്രാധാന്യത്തോടെ തന്നെ കൊടുത്തിരുന്ന സിറാജ്‌ ഇപ്പോള്‍ മാലേഗാവ്‌ സംഭവങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൊടുക്കുന്നു എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ എല്ലാം ചില മുന്‍ ധാരണകളോടെ വീക്ഷിക്കുന്നവര്‍ക്ക്‌ അതിലും സിന്‍-ഇന്‍ഡികേറ്റ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ഈ വാര്‍ത്താ വലോകനം തെളിയിക്കുന്നു. പകരത്തിനു പകരം എന്ന പ്രത്ര പ്രവര്‍ത്തനം ആരുടെ പക്ഷത്ത്‌ നിന്നായാലും അത്‌ ന്യായീകരിക്ക ത്തക്കതല്ല. അട്ട്തരമൊരു നീക്കം സിറാജിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല. കാരണം അതിനെ നയിക്കുന്നവര്‍ വിദ്വംസക ശക്തികളെ പ്രോത്സാഹി പ്പിക്കുന്നവരോ വിദ്വേഷം വളര്‍ത്തി പ്രസ്ഥാന്‍ വളര്‍ത്തുന്നവരോ അല്ല.

ഇരകളുടെ പക്ഷത്ത്‌ നിന്ന്‌ സംസാരിക്കു ന്നവരാവണം മാധ്യമ പ്രവര്‍ത്തകര്‍. ഇരകള്‍ ഏത്‌ ആശയക്കാരാണെന്ന്‌ നോക്കിയല്ല
പ്രതികരിക്കേണ്ടത്‌. ഇപ്പോള്‍ ഉണ്ടായ ബോധോധയം കുറച്ച്‌ മുന്നെ ഈ മാധ്യമങ്ങള്‍ ക്കും നേതാക്കള്‍ ക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇങ്ങിനെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വരുമായിരുന്നില്ല എന്ന്‌ തോന്നുന്നു.

കുറ്റമാരോപിച്ചത്‌ കൊണ്ട്‌ മാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ല എന്ന ഈ തിരിച്ചറിവ്‌ നമുക്ക്‌ മുന്നെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ.

വൈകിയെത്തിയതാണെങ്കിലും വിവേകം നില നിര്‍ത്താന്‍ ശ്രമിക്കുമെന്ന്‌ കരുതട്ടെ.

ഇന്നും ( 11-11-2008) ഏഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ ഫോക്കസില്‍ വാര്‍ത്ത വായനക്കാര്‍ സിറാജും മാധ്യമവും ചന്ദ്രികയു മംഗളവും കേരളതില്‍ നിന്നുള്ള തീവ്രവാദികളുടെ (?) വാര്‍ത്തകള്‍ പ്രൊജക്റ്റ്‌ ചെയ്തില്ല എന്ന്‌ ആവര്‍ത്തിച്ചു പറയുന്നത്‌ കേട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ (തീവ്രവാദം ) കേരളത്തിലെ വലിയ ഒരു വിഭാഗം മുസ്ലിംകളെ ആത്മീയമായി നയിക്കുന്ന ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (സമസ്ത ) 12 – 11-2008 നു കോഴിക്കോട്‌ വെച്ച്‌ ചേരുന്ന തീവ്രവാദ വിരുദ്ധ സമ്മേളനത്തിന്റെ വാര്‍ത്ത വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുത്തതിന്റെ തലക്കെട്ട്‌ സ്പര്‍ശിക്കാന്‍ പോലും ഈ വാര്‍ത്താ വായനക്കാര്‍ക്ക്‌ സമയമുണ്ടായില്ല (അതോ മനപ്പൂര്‍വ്വം അവഗണിച്ചതോ ) എന്നത്‌ ഖേദകരമായി. ചില മാധ്യമങ്ങളുടെ ഈ മഞ്ഞ കണ്ണടയാണു ആദ്യം മാറ്റേണ്ടത്‌ . ആരെ തൃപ്തിപ്പെടുത്താനാണു നിങ്ങളീ‍ കരണം മറിച്ചില്‍ നടത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും ഈ നിറപ്പകര്‍ച്ച.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൗതുകം കഷ്ടം

ബഷീര്‍ പി. ബി. വെള്ളറക്കാട്‌, മുസ്വഫ (pbbasheer@gmail.com)


സിറ്റിസന്‍ ജേര്‍ണലിസം വായനക്കാരുടെ ശബ്ദമാണ്. ഇതില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് e പത്രം ഉത്തരവാദിയല്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തീവ്രവാദത്തെ വേരോടെ പിഴുതെറിയുക, ജാഗ്രത പാലിക്കുക …

October 28th, 2008

തീവ്ര വാദം കേരളത്തില്‍ വേരുറപ്പി ച്ചിരിക്കു ന്നുവെന്ന വാര്‍ത്ത കേരളീയരെ ആകെ ഞെട്ടിച്ചിരിക്കുന്നു. തീവ്ര വാദത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യുക യെന്നത് ആഭ്യന്തര വകുപ്പിന്റെയും പൊലീസ് സേനയുടെയും മാത്രമല്ല കേരളീയ രുടെയാകെ ഉത്തരവാദി ത്തമായി മാറി ക്കഴിഞ്ഞി രിക്കുന്നു. കേരളത്തെ തീവ്ര വാദികളുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു.

ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ സുരക്ഷാ സേനയു മായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിലര്‍ മലയാളി കളാണെന്നും അവര്‍ക്ക് കേരളത്തിലെ തീവ്ര വാദിക ളുമായി ബന്ധ മുണ്ടെന്നും ഔദ്യോ ഗികമായി സ്ഥിരീ കരിച്ചതോടെ സംസ്ഥാന ത്തിനകത്തെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും ജനങ്ങളെ ആശങ്കാ കുലരാക്കി യിരിക്കു കയാണ് ‍.

കേരള പോലിസിലെ സ്പെഷല്‍ അന്വേഷക സംഘം കണ്ണൂര്‍ ജില്ലയിലെ ഫയാസിന്റെ വീട് പരിശോധി ച്ചപ്പോള്‍ കശ്മീരിലെ തീവ്ര വാദ പ്രവര്‍ത്ത നവുമായി നേരിട്ട് ബന്ധ മുള്ളതിന്റെ പേടി പ്പെടുത്തുന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും അതിന് സഹായം ചെയ്യുന്ന വരെയും ഇനിയും അന്വേഷിച്ച് കണ്ടെ ത്തേണ്ടി യിരിക്കുന്നു. മതത്തിന്റെ മൂടു പട മണിഞ്ഞ് അതിനുള്ളില്‍ തീവ്ര വാദികള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ക്കൊടുക്കു ന്നതിന്റെ അപകടം തീര്‍ച്ചയായും നമ്മുടെ ജനങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. അതവരെ ബോധ്യ പ്പെടുത്തിയെ മതിയാകൂ.

ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്ത നങ്ങള്‍ക്ക് തീവ്ര വാദികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താന്‍ കേരള ത്തിന്റെ മണ്ണില്‍ കഴിയുന്നു വെന്നത് അതീവ ഗൌരവ ത്തോടെ കൈ കാര്യം ചെയ്യേണ്ട വിഷയമാണ്. മത മൌലിക വാദികളും വര്‍ഗീയ ഭ്രാന്തന്മാരു മാവുക മാത്രമല്ല, തീവ്ര വാദി സംഘട നകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സി കൂടി യായിരി ക്കുകയാണ് ഇവിടെ. കേരളത്തില്‍ പല ജില്ലയിലും തീവ്ര വാദ പ്രവര്‍ത്ത നത്തിന് പരിശീലനം നല്‍കി വരുന്നു ണ്ടെന്നത് പുതിയ കാര്യമല്ല.

ആര്‍. എസ്. എസിനെ നേരിടാ നാണെന്ന പേരിലാണ് മുസ്ളിം ചെറുപ്പക്കാരെ എന്‍. ഡി. എഫ്., സിമി പോലുള്ള സംഘടനകള്‍ വശീകരിച്ച് രഹസ്യമായ പ്രവര്‍ത്ത നത്തില്‍ പങ്കാളി കളാക്കുന്നത്. തീവ്ര വാദികള്‍ക്ക് പണത്തിനു പഞ്ഞമില്ല. പല കേന്ദ്രത്തില്‍ നിന്നും ഇഷ്ടം പോലെ പണം ലഭിക്കുന്നു.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാണാതാവുന്ന സ്ത്രീകളുടെ ഞെട്ടിപ്പിയ്ക്കൂന്ന കണക്ക് – നാരായണന്‍ വെളിയന്‍കോട്

October 17th, 2008

കേരളത്തില്‍ കാണാതാവുന്ന സ്‌ത്രികളുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ദ്ധനവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. വളരെ ഗൗരവമായ ഈ ഒരു പ്രശ്നം കാര്യമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും അവതരിപ്പിക്കുന്നു. എന്താണിതിന് കാരണം? എന്താണിതിന് പ്രതിവിധി? കേരളത്തില്‍ നിന്ന് ദിനം പ്രതി കാണാതാവുന്ന സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു ‌വെന്ന വാര്‍ത്ത അത്യന്തം ആശങ്കാ ജനകമാണ്. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കാണാതായ സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം 9404 ആണ്. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോവിന്റെതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.

കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്‌ത്രിയേയോ കുട്ടിയെയോ കാണാതാവുന്നു. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ എട്ടു പേരാണ് വീടു വിട്ടു പോകുന്നത്. സെക്സ് റാക്കറ്റ് വല വീശി പ്പിടിച്ച് അന്യ പ്രദേശത്തേക്ക് കയറ്റി അയക്കുന്നതായാലും പ്രേമ ബന്ധങ്ങളില്‍ പെട്ട് ഒളിച്ചോടുന്ന വരായാലും ഇവരെയൊക്കെ മിസ്സിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രികള്ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലുള്ള സംസ്ഥാനത്ത് കാണാതാവുന്നതും വീടു വിട്ടിറങ്ങി പ്പോകുന്നതുമായ സ്‌ത്രികളും കുട്ടികളും എവിടേയ്ക്കാണ് പോകുന്നതെന്ന കാര്യത്തില്‍ ഗൌരവമായ അന്വേഷണവും പഠനവും ആവശ്യമായിരിക്കുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കേരളത്തീല്‍ നിന്ന് കാണാതായ സ്‌ത്രികളില്‍ ആയിരത്തി അഞൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഇവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ അതോ ഏതെങ്കിലും സെക്സ് റാക്കറ്റിന്റെ പിടിയില്‍ പെട്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയുന്നില്ല.

2005 ല്‍ മൊത്തം 1977 പേരെയാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറ്റി എഴുപതു പേര്‍ പതിനെട്ട് വയസ്സിന് മുകളില്‍‌ പ്രായമുള്ള സ്‌ത്രികളാണ് ‍. മുന്നൂറ്റി നാല്‍‌പ്പത്തി ഏഴ് പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് ‍. മുന്നൂറ്റി അറുപതു പേര്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.

2006 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 2881 ആണ്. ഇതില്‍ 1834 പേര്‍ 18 വയസ്സിന് മേലെ പ്രായമുള്ള സ്‌ത്രികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.

2007 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 3135 ആണ്. അതില്‍ 2167 പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളൂം 447 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 521 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.

2008 ല്‍ ഇതു വരെ 1471 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 18 വയസ്സിന് മുകളില്‍ പ്രായമായ സ്‌ത്രികളുടെ എണ്ണം 205 ആണ്. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ എണ്ണം 258 ഉം പെണ്‍കുട്ടികളുടെ എണ്ണം 258 ഉം ആണ്.

ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ലോക ജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നില്‍‍ക്കുന്ന ചെഗുവേര – നാരായണന്‍ വെളിയന്‍കോട്

October 9th, 2008

ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.

നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു.

മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ – അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്.

വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.

“ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്” ചെ ഉറച്ച് വിശ്വാസിച്ചു.

1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.

ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ – ഗീതു

October 1st, 2008

പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പറ്റി ഉള്ള ഈ വീഡിയോ യൂ ട്യൂബില്‍ കണ്ടതാണ്. പാക്കിസ്ഥാനോടുള്ള വിദ്വേഷം അതില്‍ ഉടനീളം കാണാം. അത് കൊണ്ടു തന്നെ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ തിരക്കണം എന്ന് തീരുമാനിച്ചു ഗൂഗ് ളില്‍ തിരഞ്ഞു. അപ്പോള്‍ കിട്ടിയ കുറേ ലിങ്കുകള്‍ ആണ് താഴെ കൊടുത്തിരിയ്ക്കുന്നത്.

മുഖ്തരണ്‍ മായ് (30) Mukhtaran Mai

മായുടെ 15കാരനായ സഹോദരന്‍ തങ്ങളുടെ കൂട്ടത്തിലെ ഒരു അവിവാഹിതയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ് എന്ന കുറ്റത്തിനാണ് മായെ പൊതു സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗം ചെയ്തത്.

സഫ്രാന്‍ ബീബി (25) Zafran Bibi

ഭര്‍ത്താവിന്റെ സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സഫ്രാനെ അവിഹിത ബന്ധം എന്ന കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലാനാണ് കോടതി വിധിച്ചത്.

ജെഹാന്‍ മിന (15) Jehan Mina

അമ്മാവനും മച്ചുനനും ബലാത്സംഗം ചെയ്ത ജെഹാന്‍ ഗര്‍ഭിണിയായതോടെ കോടതി ജെഹാനെ അവിഹിത ബന്ധത്തിന് തടവും പൊതു സ്ഥലത്ത് വെച്ച് പത്ത് അടിയും ശിക്ഷ യായി വിധിച്ചു. ജെഹാന്‍ പിന്നീട് ജെയിലില്‍ വെച്ചാണ് തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.

ശാരി കോമള്‍ (7) Shaari Komal

അയല്‍ക്കാരനായ അലി (23) മിഠായി തരാം എന്ന് പറഞ്ഞാണ് ശാരിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.

ഡോ. ഷാസിയാ ഖാലിദ് (Shazia Khalid)

ഔദ്യോഗിക വസതിയില്‍ തന്റെ കിടപ്പുമുറിയില്‍ വെച്ച് ഈ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തത് പാക്കിസ്ഥാനിലെ ഒരു ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പോലീസില്‍ പരാതിപ്പെട്ട ഡോക്ടറെ പോലീസ് മനോരോഗ ചികിത്സയ്ക്കായി മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയാണ് ഉണ്ടായത്. ഇയാള്‍ നൂറ് ശതമാനം നിരപരാധിയാണെന്ന് പിന്നീട് പ്രസിഡന്റ് മുഷറഫ് പറയുകയുണ്ടായി. ബലാത്സംഗം ആരോപിയ്ക്കുന്നത് പലരും പണം പിടുങ്ങാനും കാനഡയിലേയ്ക്കും മറ്റും കുടിയേറാനും ഉള്ള എളുപ്പ വഴിയായി പ്രയോഗിയ്ക്കുന്നു എന്ന് മുഷറഫ് പറഞ്ഞത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു.

റുബിന കൌസര്‍ (Rubina Kousar)

നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുവാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ റുബിനയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.

ആര്‍. പി. (19) Ms. R.P.

അന്ധനായ ഒരു യാചകന്റെ പത്തൊന്‍പതുകാരിയായ മകള്‍ വയലില്‍ കൊയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ സ്ഥലത്തെ മൂന്ന് പ്രമാണിമാര്‍ തോക്ക് ചൂണ്ടി പേടിപ്പെടുത്തി ബലാത്സംഗം ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ ഇവര്‍ പിന്നീട് മൂന്ന് മാസം ഗര്‍ഭിണിയാവുന്നത് വരെ ദിവസേന വീട്ടിലെത്തി കൂട്ട ബലാത്സംഗം നടത്തി. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ പെണ്‍കുട്ടി മരിച്ചില്ല. എന്നാല്‍ മൂന്ന് മാസം വളര്‍ച്ചയെത്തിയ ഭ്രൂണം മരണപ്പെട്ടു. ഇതു വരെ കുറ്റവാളികളെ പിടികൂടിയിട്ടില്ലെന്ന് മാത്രമല്ല ഒട്ടനേകം കള്ള കേസുകളിലായി പെണ്‍കുട്ടിയുടെ ബന്ധുക്കളെല്ലാവരും തന്നെ പോലീസ് പിടിയിലാവുകയും ചെയ്തു.

സോണിയാ നാസ് (23) Sonia Naz

പോലീസ് കസ്റ്റഡിയിലായ തന്റെ ഭര്‍ത്താവിനെ വിട്ടു കിട്ടാന്‍ ഹേര്‍ബിയസ് കോര്‍പസ് ഹരജി കൊടുത്ത സോണിയ എന്ന ബിസിനസുകാരിയെ ഒരു രാത്രി സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ് പിടിച്ചു കൊണ്ടു പോയത്. ഫൈസലാബാദിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് സോണിയയെ പോലീസ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്യുകയും പോലീസ് സൂപ്രണ്ട് ഇവരുടെ മുഖത്ത് മൂത്രം ഒഴിയ്ക്കുകയും ചെയ്തു.

അസ്മാ ഷാ (15) Asma Shah

ഒരു പ്രാര്‍ഥനാ യോഗം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാന്‍ ബസ് കാത്തു നിന്നതായിരുന്നു അസ്മ. അയല്‍ക്കാരായ രണ്ട് ചെറുപ്പക്കാര്‍ കാറില്‍ വന്ന് വീട്ടില്‍ വിടാം എന്ന് പറഞ്ഞപ്പോള്‍ അസ്മ കാറില്‍ കയറി. കുറച്ച് കഴിഞ്ഞ് കാറില്‍ മൂന്ന് പേര്‍ കൂടി കയറി. അവര്‍ അവളെ ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി മൂന്ന് ദിവസം ബലാത്സംഗം ചെയ്തു.

നാസിഷ് (17) Nazish

കോളജിലേയ്ക്ക് പോവുകയായിരുന്ന നാസിഷിനെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി 37 ദിവസം ബലാത്സംഗം ചെയ്തു. പോലീസില്‍ പരാതിപ്പെട്ട നാസിഷിനോട് പക്ഷെ പോലീസ് പ്രതികളെ രക്ഷിയ്ക്കാനായി മൊഴി മാറ്റി പറയാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച നാസിഷിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളും ബലാത്സംഗം ചെയ്തു. കേസിപ്പോള്‍ ലാഹോര്‍ ഹൈക്കോടതിയിലാണ്. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


ഈ വീഡിയോ പാക്കിസ്ഥാനെ കുറിച്ചുള്ളത് ആയത് കൊണ്ടു മാത്രം പാക്കിസ്ഥാനില്‍ മാത്രമേ ഇത്തരം അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നുള്ളൂ എന്ന് കരുതരുത്. ഇന്ത്യയിലെ ചില വാര്‍ത്തകളും നമ്മെ ഞെട്ടിപ്പിയ്ക്കുന്നത് തന്നെ.

ബ്ലോഗ് ഇന്നത്തെ ജനകീയ രൂപം പ്രാപിയ്ക്കുന്നതിനു മുന്‍പേ ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്ന ഒരു ബ്ലോഗില്‍ നിന്ന്:

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വാമന മൂര്‍ത്തീ ക്ഷേത്രം

September 20th, 2008

പല മാധ്യമങ്ങളും ത്രിക്കാക്കരയിലെ ക്ഷേത്രമാണ് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല. അന്തിക്കാട് അടുത്ത് കെ. കെ. മേനോന്‍ ഷെഡ്ഡിന്റെ കിഴക്കു ഭാഗത്തായി മറ്റൊരു പുരാതനമായ വാമന മൂര്‍ത്തീ ക്ഷേത്രം കൂടെ ഉണ്ട്. ഒരു പക്ഷെ ഇനിയും അറിയപ്പെടാത്ത ഇത്തരം കൊച്ചു വാമന മൂര്‍ത്തീ ക്ഷേത്രങ്ങള്‍ ഉണ്ടായിരിക്കാം. ക്ഷേത്രത്തില്‍ വാമന മൂര്‍ത്തിയെ ക്കൂടാതെ ശിവന്റെ പ്രത്യേകം പ്രതിഷ്ഠയും ഉണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു വലിയ കുളവും ഉണ്ട്. പഴക്കം മൂലം ക്ഷയിച്ചു തുടങ്ങിയ ഈ ക്ഷേത്രത്തിന്റെ പുരരുദ്ധാരണം കുറെയൊക്കെ നാട്ടുകാര്‍ നടത്തുകയും ഉണ്ടായി. ഇപ്പോള്‍ ധാരാളം ഭക്തരും, ഇടക്ക് ചില ചരിത്രാ ന്വേഷകരും ഇവിടെ സന്ദർശിക്കുന്നുണ്ട്. അതു കൊണ്ട് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന പദവി ത്രിക്കാക്കര ക്ഷേത്രത്തിനു കൊടുക്കാമോ എന്ന് ഒന്നു കൂടെ ചിന്തിക്കേണ്ടതായി വരും.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

14 of 1710131415»|

« Previous Page« Previous « അടിമത്തം ഇരന്നു വാങ്ങുന്നവര്‍
Next »Next Page » പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ – ഗീതു »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine