അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ പ്രഖ്യാ പിത പരിശുദ്ധനായ വട്ടശ്ശേരില്‍ തിരു മേനി യുടെ തിരു ശേഷിപ്പ് അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാല യ ത്തില്‍ സ്ഥാപിക്കും എന്നു സഭാ നേതാക്കള്‍ അബു ദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച രാവിലെ 7. 30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാന യും നടത്തും. തുടര്‍ന്ന് തിരു ശേഷിപ്പ് പ്രതിഷ്ഠാ ശുശ്രൂഷ നിര്‍വ്വ ഹിക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലി യോസ് മാര്‍ തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യുടെ പ്രധാന കാര്‍മിക ത്വത്തിലും ഡല്‍ഹി ഭദ്രാസന മെത്രാ പ്പോലീത്ത ഡോ. യോഹാനോന്‍ മോര് ദേമെത്രി യോസിന്‍െറ സഹ കാര്‍മി കത്വ ത്തിലും ആയിരിക്കും അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാലയ ത്തില്‍ കര്‍മ്മങ്ങള്‍ നടക്കുക.
ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഇടവക യിലെ അംഗ മായ സി. പി. മാത്യു വിന് ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള് ക്കുള്ള അവാര്‍ഡ് സമ്മാനിക്കും. ഇടവക മെത്രാ പ്പോലീത്ത പൊന്നാട അണിയിച്ച് ആദരിക്കും. ആശിര് വാദം, സ്നേഹ വിരുന്ന് എന്നിവ യും നടക്കും.
- കാതോലിക്കാ ബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു
- സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു : കാതോലിക്ക ബാവ
- ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി പരുമല മെഡിക്കല്‍ മിഷന്
- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ അബുദാബിയില്‍
- pma