അബുദാബി : കേരളത്തിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആതുര സേവന രംഗത്ത് വലിയ മുന്നേറ്റം നടത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭ ആരോഗ്യ രംഗത്ത് പുതിയ ഒരു കാല്‍വെയ്പ് കൂടി നടത്തുന്നു. പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി യോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ആശുപത്രി സ്ഥാപിച്ചു കൊണ്ടാണ് ഇത് എന്ന് പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അബുദാബിയില്‍ പറഞ്ഞു. ചികില്‍സാ കേന്ദ്രത്തിന്‍റെ പ്രൊമോഷനു വേണ്ടി ഇവിടെ എത്തിയ അദ്ദേഹം, സെന്‍റ്. ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.
ക്യാന്‍സറും അനുബന്ധ രോഗങ്ങളും കൊണ്ടുള്ള കഷ്ടതയോടൊപ്പം താങ്ങാനാവാത്ത ചികില്‍സാ ചെലവുകളും കൂടിയാവുമ്പോള്‍ രോഗികളും ബന്ധുക്കളും ദുരിതത്തി ലാഴുന്നു. ഇതു കൊണ്ട് ഉണ്ടാകുന്ന സാമൂഹികമായ പ്രതിസന്ധി തിരിച്ചറിഞ്ഞ്, സാധാരണക്കാരന് പ്രാപ്യമാവും വിധം ക്യാന്‍സര്‍ ചികിത്സയെ ജനകീയ വല്കരിക്കാനാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
3.5 ലക്ഷം ചതുരശ്ര അടിയില്‍ എട്ടു നിലകളിലായി പണിയുന്ന ക്യാന്‍സര്‍ സെന്‍ററിന് 100 കോടി ചെലവ് പ്രതീക്ഷിക്കുന്നു. സ്വദേശത്തെയും വിദേശത്തെയും പ്രമുഖ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടാവും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുമനസ്സു കളുടെ നിര്‍ലോഭമായ സഹകരണം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.
ജാതി മത ഭേതമന്യേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ ചികിത്സയും പദ്ധതിയുടെ ഭാഗമായുണ്ട്.
പരുമല ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോജക്ടിന്‍റെ ഭാഗമായി മോപ്‌സ് – മാര്‍ ഒസ്താത്തിയോസ് പാലിയേറ്റീവ് സര്‍വ്വീസ് എന്ന പേരില്‍ ത്രിതല സാന്ത്വന പരിചരണ പദ്ധതി നടത്തി വരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എട്ടു പഞ്ചായത്തു കളിലെ സാന്ത്വന ചികിത്സാ സേവനം ആവശ്യമായ രോഗികളെ, അവരുടെ വീടുകളില്‍ എത്തി സൗജന്യ മരുന്നും ചികിത്സാ നിര്‍ദേശങ്ങളും മാനസിക പിന്തുണ യും നല്‍കുന്ന ഈ പദ്ധതി മാര്‍ ഒസ്ത്താത്തിയോസ് ഷെയറിംഗ് ട്രസ്റ്റുമായി സഹകരിച്ചാണ് നടത്തുന്നത്.
സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ അഞ്ചു കോടി രൂപ മുതല്‍ മുടക്കി പണി കഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലായ് മാസത്തില്‍ പരുമലയില്‍ നടക്കും. ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ന്യൂറോ സൈക്കോളജി, ന്യൂറോ റീഹാബിലിറ്റേഷന്‍, ട്രോമ കെയര്‍, തുടങ്ങിയ വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ സെന്‍റ്. ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പ്പണിക്കര്‍, കത്തീഡ്രല്‍ സെക്രട്ടറി എ. ജെ. ജോയിക്കുട്ടി എന്നിവരും സംബന്ധിച്ചു.
വിശദ വിവര ങ്ങള്‍ക്കായി www.sghospital.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കു കയോ 050 27 21 878, 050 44 39 567 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വൈദ്യശാസ്ത്രം, സാമൂഹ്യ സേവനം