അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കു സഹായം എത്തിച്ചു കൊണ്ട് അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആള് കേരള വിമണ്‍സ് കോളജ് അലംനി (AKWCA ) മാതൃകയായി.
ഈ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിധവകള്‍ക്കും നിര്‍ദ്ധനരായവര്‍ക്കുമായി 59 തയ്യല്‍ മെഷ്യനുകള്‍ വിതരണം ചെയ്തു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനം തിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ സഹായം എത്തിച്ചിരിക്കുന്നത്. മൂന്ന് അര്‍ബുദ രോഗി കള്‍ക്കു ചികില്‍സാ സഹായവും എത്തിച്ചു.
വടക്കന്‍ ജില്ലകളിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, പ്രവാസി, വൈദ്യശാസ്ത്രം, സാമൂഹ്യ സേവനം, സാംസ്കാരികം, സ്ത്രീ