അബുദാബി : അബുദാബി പോലീസ് മെഡിക്കല്‍ വിഭാഗം നടത്തുന്ന കാന്‍സര്‍ ബോധ വത്കരണ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കമായി.
അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിട ങ്ങളിലെ വിവിധ സ്ഥല ങ്ങളി ലായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടി കളാണ് പോലീസ് വിഭാഗം ആസൂത്രണം ചെയ്തി രിക്കുന്നത്.
വന്‍കുടലില്‍ ബാധിക്കുന്ന കാന്‍സറിന്റെ ലക്ഷണങ്ങള്‍, നേരത്തേ കണ്ടെത്താനുള്ളതും വിവിധ ഘട്ടങ്ങളിലെ ചികിത്സാ രീതികളും, ഇത് വരാതിരിക്കാന്‍ പാലി ക്കേണ്ട ജീവിത ചര്യകളും വിവരിച്ചു കൊണ്ടാവും ബോധവല്‍കരണം നടത്തുക.
നാല്‍പ്പതിനും എഴുപതിനും വയസ്സിനുള്ളില്‍ പ്രായ മുള്ള സ്ത്രീകളും പുരുഷന്‍മാരും നിര്‍ബന്ധ മായും പത്ത് വര്‍ഷ ത്തിനുള്ളില്‍ ഒരുതവണ കാന്‍സര്‍ പരിശോധന നടത്തണം എന്നും രോഗ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നത് ഇത്തരം അസുഖ ങ്ങളുടെ കാര്യ ത്തില്‍ ഏറെ ഗുണം ചെയ്യുമെന്നും സംഘം വ്യക്തമാക്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പോലീസ്, വൈദ്യശാസ്ത്രം, സാമൂഹ്യ സേവനം