Saturday, April 28th, 2012

കാതോലിക്കാ ബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു

mar-baselios-marthoma-paulose-visit-sheikh-zayed-masjid-ePathramഅബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി അബുദാബിയില്‍ എത്തിച്ചേര്‍ന്ന  പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സംഘവും അബുദാബി ശൈഖ് സായിദ് പള്ളി യില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

marthoma-paulose-in-grand-masjid-ePathram

അബുദാബി ശൈഖ് സായിദ് മോസ്‌ക് സെന്റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഉബൈദിലിയുടെ നേതൃത്വ ത്തിലുള്ള സംഘം കാതോലിക്കാ ബാവയെ സ്വീകരിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. വി. സി. ജോസ് ചെമ്മനം തുടങ്ങിയവരും അദ്ദേഹ ത്തോടൊപ്പം ഉണ്ടായിരുന്നു.

യു. എ. ഇ. യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിട ത്തില്‍ കാതോലിക്കാ ബാവ പ്രാര്‍ത്ഥന നടത്തി .

marthoma-paulose-in-abudhabi-sheikh-zayed-masjid-ePathram

പിന്നീട് ലൈബ്രറി സന്ദര്‍ശിച്ചു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പു വെക്കുകയും ചെയ്തു. ചില അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ ബാവയും സംഘവും  പരിശോധിച്ചു.
ഇസ്ലാമിക വാസ്തു ശില്‍പ വിദ്യ ഇന്ത്യയില്‍, ഇന്‍ഡോ – ഇസ്ലാമിക് വാസ്തു ശില്‍പ വിദ്യ തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു.

പള്ളി യുടെ നിര്‍മാണ മാതൃകയും മറ്റും ഗൈഡ് മുഹമ്മദ് അബ്ദുല്ല അല്‍ ഹാശിമി വിശദീകരിച്ചു. പ്രസംഗ പീഠം കണ്ടപ്പോള്‍ രണ്ടു മത ങ്ങളിലെയും വിശ്വാസം, ആരാധന എന്നിവയെ കുറിച്ചും രണ്ടു മത ങ്ങളുടെയും ഇബ്രാഹീമി (അബ്രഹാം) പാരമ്പര്യവും ബാവ എടുത്തു പറഞ്ഞു. ഖുതുബയും കുര്‍ബാനയും തമ്മിലെ സാമ്യതയും ചര്‍ച്ച യില്‍ വന്നു.

മതങ്ങള്‍ ലോക ത്തിന് നന്‍മയും സമാധാനവുമാണ് നല്‍കുന്നത് എന്നും ഇത് എല്ലാവരും മനസ്സിലാക്കിയാല്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാവില്ല എന്നും ബാവാ തിരുമേനി പറഞ്ഞു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം
 • സൂര്യ ഫെസ്റ്റിവൽ : കുച്ചിപ്പുടി യും ഭരത നാട്യവും ഒരേ വേദി യിൽ
 • ഓൺ ലൈൻ വഴി ഹാഫിലാത്ത് കാര്‍ഡില്‍ പണം ഇടാം
 • പയ്യന്നൂർ സൗഹൃദ വേദി സുധീർ കുമാർ ഷെട്ടിക്ക് യാത്ര യ യപ്പ്‌ നൽകി
 • രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം : മഹാ സംഗമം അബു ദാബി യിൽ
 • സീതയുടെ ശതാബ്ദി ശ്രദ്ധേയമായി
 • കെ. എസ്. സി. ബാല വേദി : പുതിയ കമ്മിറ്റി
 • ഭരതാഞ്ജലി യുടെ ‘ഷൺമുഖോദയം’ വെള്ളി യാഴ്ച അരങ്ങിൽ എത്തുന്നു
 • പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം
 • സമദര്‍ശിനി ഷാർജ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു
 • വാട്ട്‌സാപ്പിലെ തട്ടിപ്പ് : ടി. ആർ. എ. യുടെ മുന്നറിയിപ്പ്
 • പാടൂര്‍ അലീമുൽ ഇസ്‍ലാം സ്‌കൂൾ സഹ പാഠി സംഗമം
 • കേ​ര​ള ​ത്തി​ൽ യു​. ഡി.​ എ​ഫ്. ച​രി​ത്ര വി​ജ​യം നേ​ടും : വി.​ ടി. ബ​ൽ​റാം
 • ഗ്രീൻ വോയ്‌സ് ‘സ്നേഹ പുരം’ പുരസ്‌കാര ങ്ങൾ സമ്മാനിച്ചു
 • പി. വി. മുഹമ്മദ് സ്മാരക ട്രോഫി : എഫ്. സി. തിരു വേഗ പ്പുറ ജേതാക്കള്‍
 • കെ. എസ്. സി. വ​നി​താ വി​ഭാ​ഗം ഭാ​ര​ വാ​ഹി​ കള്‍
 • പെരുമ – 2019 ഏപ്രിൽ 12 നു സഫ്രാൻ പാർക്കിൽ
 • അ​ൽ ഐ​ൻ – ദുബായ് റൂ​ട്ടി​ൽ ആ​ർ.​ ടി.​ എ. ബ​സ്സ്​ സ​ർ​വ്വീ​സ്​
 • രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
 • സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine