അബുദാബി : വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന എഴുത്തുകാരാണ് ഇന്ന് കേരള ത്തില്‍ കൂടുതലുള്ളത് എന്നും ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ നിന്നും മികവുറ്റ സൃഷ്ടികള്‍ രൂപപ്പെടുമ്പോള്‍ അവ മലയാള ത്തില്‍ ഉണ്ടാകാത്തത് ഈ വിഷയ ദാരിദ്ര്യം കൊണ്ടാണെന്നും എഴുത്തുകാരനും കോഴിക്കോട് സര്‍വ്വ കലാശാല യിലെ തത്ത്വ ചിന്താ വിഭാഗം തലവനുമായ ഡോ. പി. കെ. പോക്കര്‍ അഭിപ്രായപ്പെട്ടു.
അബുദാബി ശക്തി തിയേറ്റേഴ്‌സ് സംഘടിപ്പിക്കുന്ന പ്രതിമാസ സംവാദ ത്തിന് തുടക്കം കുറിച്ച് ‘ബഹുസംസ്‌കാരങ്ങളുടെ മാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുക യായിരുന്നു അദ്ദേഹം.
മലയാളി കള്‍ക്കിടയില്‍ വിമര്‍ശന സ്വാതന്ത്ര്യം കുറഞ്ഞു വരുന്നു. എന്തെങ്കിലും വിമര്‍ശനം നടത്തി യാല്‍ അദ്ദേഹത്തെ ശത്രു പക്ഷത്ത് നിര്‍ത്തി മുദ്രയടിക്കുക എന്നത് ഇന്ന് മലയാളി കള്‍ക്കിടയില്‍ കാണാം.
സാഹോദര്യവും സമത്വവും സ്ത്രീ സ്വാതന്ത്ര്യവും ആദ്യമായി പറയാന്‍ തുടങ്ങിയത് ഫ്രഞ്ച് വിപ്ലവ ത്തോടുകൂടിയാണ്. ഈ വിപ്ലവം നടന്ന ഫ്രാന്‍സിലാണ് സ്ത്രീകള്‍ക്ക് തലമറയ്ക്കാനുള്ള അവകാശം നിഷേധിക്ക പ്പെട്ടിരിക്കുന്നത്. തലയില്‍ തട്ടമിടുകയും സ്‌കാഫ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് തലമറയ്ക്കാന്‍ പാടില്ല എന്നു പറയുന്ന ഫ്രാന്‍സിനെ എങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യമെന്ന് പറയാന്‍ കഴിയുക.
ജനാധിപത്യം ഒരു ഭാഗത്ത് ഉദ്‌ഘോഷിക്ക പ്പെടുകയും മറുഭാഗത്ത് വെള്ള ക്കാരന്റെ നരച്ച മീശ എല്ലാവരുടെയും മസ്തിഷ്‌ക ത്തിലേക്ക് അടിച്ചേല്പി ക്കുകയും ചെയ്യുന്ന അവസ്ഥ വളരെ ഗൗരവമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.
മലയാളി ക്കുട്ടി സ്‌കൂളില്‍ മലയാളം പറഞ്ഞാല്‍ തല മൊട്ടയടിക്കുക എന്നത് ജനാധിപത്യ വിരുദ്ധവും സമൂഹ വിരുദ്ധവുമായ പ്രക്രിയയാണ്. മാതൃ ഭാഷ പറഞ്ഞാല്‍ തല്ലുന്ന അധ്യാപകരും തല്ലുന്ന രക്ഷിതാക്കളുമായി മാറുന്നത് ബഹുസംസ്‌കാര ത്തിനു മാത്രമല്ല നമ്മുടെ നിലനില്പിന് പോലും അപകടകരം ആണെന്ന് ഡോ. പി. കെ. പോക്കര്‍ ചൂണ്ടിക്കാട്ടി.
ശക്തി തിയേറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സഫറുള്ള പാലപ്പെട്ടി സ്വാഗതവും എ. പി. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്