അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി അബുദാബിയില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സംഘവും അബുദാബി ശൈഖ് സായിദ് പള്ളി യില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി.
അബുദാബി ശൈഖ് സായിദ് മോസ്‌ക് സെന്റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഉബൈദിലിയുടെ നേതൃത്വ ത്തിലുള്ള സംഘം കാതോലിക്കാ ബാവയെ സ്വീകരിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. വി. സി. ജോസ് ചെമ്മനം തുടങ്ങിയവരും അദ്ദേഹ ത്തോടൊപ്പം ഉണ്ടായിരുന്നു.
യു. എ. ഇ. യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിട ത്തില്‍ കാതോലിക്കാ ബാവ പ്രാര്‍ത്ഥന നടത്തി .
പിന്നീട് ലൈബ്രറി സന്ദര്‍ശിച്ചു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പു വെക്കുകയും ചെയ്തു. ചില അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ ബാവയും സംഘവും പരിശോധിച്ചു.
ഇസ്ലാമിക വാസ്തു ശില്‍പ വിദ്യ ഇന്ത്യയില്‍, ഇന്‍ഡോ – ഇസ്ലാമിക് വാസ്തു ശില്‍പ വിദ്യ തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു.
പള്ളി യുടെ നിര്‍മാണ മാതൃകയും മറ്റും ഗൈഡ് മുഹമ്മദ് അബ്ദുല്ല അല്‍ ഹാശിമി വിശദീകരിച്ചു. പ്രസംഗ പീഠം കണ്ടപ്പോള്‍ രണ്ടു മത ങ്ങളിലെയും വിശ്വാസം, ആരാധന എന്നിവയെ കുറിച്ചും രണ്ടു മത ങ്ങളുടെയും ഇബ്രാഹീമി (അബ്രഹാം) പാരമ്പര്യവും ബാവ എടുത്തു പറഞ്ഞു. ഖുതുബയും കുര്‍ബാനയും തമ്മിലെ സാമ്യതയും ചര്‍ച്ച യില്‍ വന്നു.
മതങ്ങള്‍ ലോക ത്തിന് നന്‍മയും സമാധാനവുമാണ് നല്‍കുന്നത് എന്നും ഇത് എല്ലാവരും മനസ്സിലാക്കിയാല്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാവില്ല എന്നും ബാവാ തിരുമേനി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം