അബുദാബി : എഴുത്തുകാരനും സാമൂഹിക പ്രവർത്ത കനു മായ എം. എൻ. കാര ശ്ശേരി യുടെ ജന്മ ദിന ത്തില്‍ അദ്ദേ ഹത്തിനു പിറന്നാള്‍ സമ്മാന മായി മരം നട്ടു കൊണ്ട് അബുദാബി കേന്ദ്ര മായി പ്രവര്‍ത്തി ക്കുന്ന’പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ മലയാളി സമൂഹ ത്തിനു മാതൃക യായി.
കാരശ്ശേരി മാഷിന്റെ അറുപത്തി അഞ്ചാം ജന്മ ദിന ത്തിലാണ് അബുദാബി മുസഫ യിൽ ഞാവൽ തൈ നട്ട് മാഷി നുള്ള ജന്മ ദിന സമ്മാനം നൽകിയത്. എം. എൻ. കാരശ്ശേരി മാഷ് സ്വകാര്യ സന്ദർശനാർത്ഥം ജർമ്മനി യിലാണ്.
പിറന്നാൾ മരം ഗ്രൂപ്പിന്റെ സന്തോഷ ത്തിൽ പങ്കാളി യായി ജർമ്മനി യിലും മരം നട്ടു എന്ന് കാരശ്ശേരി മാഷ് വാട്സ് ആപ്പ് വഴി അംഗങ്ങളെ അറിയിച്ചു.
പിറന്നാള്‍ മരം കൂട്ടായ്മ യുടെ അഡ്മിനും പരിസ്ഥിതി പ്രവ ര്ത്ത കനുമായ ഫൈസൽ ബാവ, അംഗ ങ്ങളായ ജാസിർ എര മംഗലം, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വ ത്തിലാണ് മരം നട്ടത്.
നാട്ടിലും മറു നാട്ടി ലുമാ യുള്ള അംഗ ങ്ങളു ടെയും കുടും ബാംഗ ങ്ങളുടെയും ജന്മ ദിന ത്തിൽ മര ങ്ങൾ നട്ടു പിടിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ പ്രവർത്തി ക്കുന്നത്.
വംശ നാശം നേരിടുന്ന സസ്യ ങ്ങൾ ഏതെല്ലാ മാണെന്നും അവയുടെ സംരക്ഷണം മുന്നിൽ കണ്ട് കൊണ്ടുള്ള പ്രവർ ത്തന ത്തിന്റെ മുന്നൊ രുക്ക ത്തിലാണു ഇപ്പോൾ പിറന്നാൾ മരം ഗ്രൂപ്പ്.
രാഷ്ട്രീയ സാമൂഹിക സാംസ്കാ രിക സാഹിത്യ രംഗ ത്തുള്ള പ്രമുഖ രായ പലരും പിറന്നാൾ മരം ഗ്രൂപ്പിനു പിന്തുണ യായി ഉണ്ട്.
അയ്യായിര ത്തോളം അംഗ ങ്ങളുള്ള ഗ്രൂപ്പി ന്റെ ആഹ്വാന പ്രകാരം ജൂൺ ഒന്നിനു’വിദ്യക്കൊരു മരം’ എന്ന പദ്ധതി പ്രകാരം പുതു തായി സ്കൂളി ലേക്ക് പ്രവേശി ക്കുന്ന കുട്ടി കളുടെ പേരിൽ കേരള ത്തിൽ നിരവധി പേരും സ്കൂളുകളും ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പരിസ്ഥിതി, പ്രവാസി, സാമൂഹ്യ സേവനം