അബുദാബി : സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിന്‍ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃത്വത്തില് പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് 2023 ഏപ്രിൽ 28, 29, 30 എന്നീ തിയ്യതികളിൽ (വെള്ളി, ശനി, ഞായർ) അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിൽ നടക്കും.
അബുദാബി ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടിസം കോൺഫറൻസില്‍ തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സെന്ററിലെ കുട്ടികളും സംബന്ധിക്കും എന്ന് പ്രോഗ്രാം സംഘാടകര്‍ മുഹമ്മദ് കൊളച്ചേരിയും അഷിത മുഹമ്മദും അറിയിച്ചു.
അന്തർദേശീയ തലങ്ങളിലെ ശ്രദ്ധേയരായ നിരവധി ഡോക്ടര്‍മാരും പ്രൊഫസര്‍മാരും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്രസ്തുത പരിപാടിയിൽ ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണവും ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, കുട്ടികള്‍, പ്രവാസി, സാമൂഹ്യ സേവനം