
അബുദാബി : എമിറേറ്റിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങള്‍, ക്ഷേമ പ്രശ്‌നങ്ങള്‍ കോണ്‍സുലാര്‍ വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളിൽ എംബസി ഉദ്യോഗസ്ഥരോട് ചർച്ച ചെയ്യാനും നിയമോപദേശം തേടാനും വേണ്ടി അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഏപ്രില്‍ 29 ബുധനാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും.
പാസ്സ് പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, ഏതെങ്കിലും രേഖകളുടെ വിതരണം തുടങ്ങിയ സേവന ങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ ലഭ്യമാകില്ല എന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. അബുദാബി എമിറേറ്റിലെ പ്രവാസികള്‍ക്ക് മാത്രമാണ് ഈ ഓപ്പൺ ഹൗസില്‍ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, indian-embassy-, nri, passport, social-media, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യ സേവനം





























