ജനന സർട്ടി ഫിക്കറ്റു കൾ നല്‍കാന്‍ യൂണി വേഴ്സല്‍ ആശു പത്രിക്ക് അനുമതി

March 18th, 2017

abudhabi-health-authority-haad-with-universal-hospital-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശു പത്രി യിൽ നിന്നും ജനന സര്‍ട്ടിഫി ക്കറ്റുകൾ നൽകുവാൻ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി (ഹാദ്) അനുമതി നൽകി. അബു ദാബി യിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് കമ്യൂ ണിറ്റി റിലേഷൻ വിഭാഗം തലവൻ മർവാൻ സയീദ് അൽ മർ സൂഖി, യൂണി വേഴ്‌ സൽ മാനേ ജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് എന്നിവർ ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു. ഇതോടെ യൂണി വേഴ്‌സൽ ഗ്രൂപ്പിലെ എല്ലാ ആശു പത്രി കളിൽ നിന്നും ജനന സര്‍ട്ടി ഫി ക്കറ്റുകൾ ലഭ്യമാവും.

birth-certificate-in-universal-hospital-ePathram

ഇത്തരം സേവനങ്ങൾ ഏറ്റവും എളുപ്പ ത്തിലും വേഗ ത്തിലും പൊതു ജന ങ്ങൾക്ക് ലഭ്യമാ ക്കുക എന്ന ലക്ഷ്യത്തോ ടെയാണ് അത്യാധുനിക സൗകര്യ ങ്ങളോടെ അബു ദാബിയിൽ പ്രവർ ത്തി ക്കുന്ന മികച്ച സ്വകാര്യ ആശു പത്രി യായ യൂണി വേഴ്‌സലിൽ ഈ സൗകര്യം നൽകുന്നത് എന്ന് മർവാൻ സയീദ് അൽ മർ സൂഖി പറഞ്ഞു.

യൂണി വേഴ്‌സലിൽ ഈ സംവി ധാനം വേണം എന്നുള്ള ആരോഗ്യ വകുപ്പിന്റെ താല്പര്യ മാണ് പൊതു ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായ ഈ സൗകര്യം ഒരു ക്കുവാൻ ഇട യായത് എന്ന് ഡോക്ടർ ഷബീർ നെല്ലിക്കോട് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡ്രോൺ ഉപയോഗ ബോധവല്‍കരണ ക്യാമ്പ യിന്‍ ഞായറാഴ്ച

March 16th, 2017

you-are-responsible-awareness-campaign-on-drones-ePathram
അബുദാബി : പൊതു സ്‌ഥല ങ്ങളിൽ നിയമ വിരുദ്ധ മായി ഡ്രോണുകള്‍ ഉപ യോഗി ക്കുന്ന തിന് എതിരെ ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 19 ഞായ റാഴ്ച അബു ദാബി യില്‍ ‘യൂ ആർ റെസ്‌ പോൺ സിബിൾ’ എന്ന മുദ്രാ വാക്യ വു മായി ‘ഡ്രോൺ ബോധ വല്‍ കരണ ക്യാമ്പ യിന്‍’ നടത്തും.

പബ്ലിക് സിവിൽ ഏവിയേഷൻ അഥോ റിറ്റി യുമായി സഹകരിച്ചു കൊണ്ട് ഒരുക്കുന്ന ക്യാമ്പ യിനില്‍ ഡ്രോൺ ഉപ യോഗി ക്കുന്ന തിന്റെ നിയമ ങ്ങളും നിയന്ത്രണ ങ്ങളും സംബ ന്ധിച്ച് വിശദീ കരണ ങ്ങളും ശില്പ ശാല കളും സംഘടിപ്പിക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ മടങ്ങി എത്തി

March 16th, 2017

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : വിദേശ യാത്ര യിലാ യിരുന്നു യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി എത്തി.

സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്കു പോയി രുന്ന അദ്ദേഹം ബുധനാഴ്ച യാണ് തിരികെ എത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.

 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജി. സി. സി. ട്രാഫിക് വാരാഘോഷത്തിന് അബു ദാബി യിൽ തുടക്കമായി

March 14th, 2017

your-life-is-a-trust-33rd-gcc-traffic-week-ePathram
അബുദാബി : മുപ്പത്തി മൂന്നാമത് ജി. സി. സി. ട്രാഫിക് വാരാ ഘോഷ ത്തിന് അബു ദാബി യിൽ തുടക്ക മായി. അബുദാബി ഇത്തിഹാദ് ടവർ ജുമൈറ ഹോട്ടലിൽ ആരം ഭിച്ച പരി പാടി യുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്‌റ്റനന്റ് ജനറൽ അൽ ഷാഫാർ നിർവ്വഹിച്ചു.

‘ Your Life is a Trust ‘ എന്ന മുദ്രാ വാക്യ വുമായി തുടക്കം കുറിച്ച പരി പാടി യിൽ ട്രാഫിക് നിയമ ങ്ങൾ ഫല പ്രദ മായി ജന ങ്ങൾക്കിട യിൽ നടപ്പി ലാക്കു വാനുള്ള ബോധ വൽകര ണ ത്തിനാണു ഈ വർഷം പ്രത്യേക ഊന്നൽ നൽകു ന്നത്.

ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശന മാക്കു ന്നതോ ടൊപ്പം രാജ്യാ ന്തര മാന ദണ്ഡ ങ്ങൾ പ്രകാരം റോഡു കളിൽ പട്രോളിംഗ് നവീ കരി ക്കുകയും ചെയ്യും.

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സെയ്‌ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തി ലാണ് മുപ്പത്തി മൂന്നാ മത് ജി. സി. സി. ട്രാഫിക് വാരാഘോഷം നടക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി പ്ലാന്റേഷൻ വാരാഘോഷം തിങ്കളാഴ്ച തുടക്ക മാവും

March 12th, 2017

al-ain-oasis-world-heritage-site-ePathram
അബുദാബി : മുപ്പത്തി ഏഴാമത് പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിനു തിങ്കളാഴ്ച തുടക്ക മാവും. നഗര ത്തിലെ ഹരിത മേഖല വികസിപ്പി ക്കു വാനുള്ള പദ്ധതി യുടെ ഭാഗ മായാണ് അബു ദാബി സിറ്റി മുനിസി പ്പാ ലിറ്റി, പ്ലാന്റേഷൻ വാരാഘോഷം സംഘടി പ്പിക്കുന്നത്.

തല സ്ഥാന നഗരി യിലും മുസ്സഫ മുഹ മ്മദ് ബിന്‍ സായിദ് സിറ്റി ഉള്‍പ്പെടെ യുള്ള റസിഡന്‍ഷ്യല്‍ മേഖല കളിലും പൊതു ജന ങ്ങളുടെയും സ്കൂൾ വിദ്യാർ ഥി കളു ടെയും സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കു ക. ദേശീയ വൃക്ഷമായ ഈന്ത പ്പന വെച്ചു പിടി പ്പിച്ചു കൊണ്ടാ യിരിക്കും പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിനു തുടക്ക മാവുക.

അതി നൂതന മായ കാര്‍ഷിക സാങ്കേതിക വിദ്യ കള്‍, ജല സേചനം, കൃഷി യുടെ നവീന സങ്കല്പ ങ്ങള്‍ എന്നിവ വ്യക്ത മാക്കുന്ന കാര്‍ഷിക പ്രദര്‍ശ നവും പരിസ്ഥിതി, വൃക്ഷം വെച്ചു പിടി പ്പിക്കല്‍, യു. എ. ഇ. യിലെ കാര്‍ ഷിക വിക സനം എന്നിവ സംബ ന്ധിച്ചുള്ള ശില്‍പ ശാല കളും പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിന്റെ ഭാഗ മായി സംഘ ടിപ്പിക്കും. പാരി സ്ഥിതിക പ്രാദേശിക സസ്യ ങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രകൃതി ദൃശ്യ പദ്ധതി കളും കൂടു തല്‍ ഹരിത പാര്‍ക്കു കളും ഈ വര്‍ഷ ത്തെ പ്ലാന്റേഷന്‍ വാരാ ഘോഷ ത്തില്‍ നടപ്പി ലാക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സന്ദര്‍ശകര്‍ക്കായി ‘ലൂവ്റെ അബുദാബി’ ഒരുങ്ങുന്നു
Next »Next Page » ആമയം ഗ്രാമ വാസി കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine