സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന് യാത്രയയപ്പ്

January 16th, 2010

sitarist-ahmed-ibrahimഅബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന്, യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘കോട്ടോല്‍ പ്രവാസി സംഗമം’ യാത്രയയപ്പ്‌ നല്‍കി. പ്രസിഡന്റ്റ് വി. കെ. ഷാഹുല്‍ അധ്യക്ഷത വഹിച്ചു. അല്‍ ഖയ്യാം ബേക്കറി മാനേജിംഗ് ഡയരക്ടര്‍ സി. എം. ശംസുദ്ധീന്‍, അഹ്മദ് ഇബ്രാഹിമിന്, കോട്ടോല്‍ പ്രവാസി സംഗമ ത്തിന്റെ ഉപഹാരം നല്‍കി. അബുദാബി ഫേവറിറ്റ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറല്‍ സിക്രട്ടറി വി. കെ. മുഹമദ് കുട്ടി, സത്യന്‍ കോട്ടപ്പടി, അലി തിരുവത്ര, പി. എം. മുഹമ്മദ്‌ കുട്ടി എന്നിവര്‍ സംസാരിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യത്യസ്ഥമായ ഒരു സംഗീത വിരുന്നുമായി "ഗുല്‍ദസ്ത"

January 13th, 2010

guldastaഅബുദാബി : വിവിധങ്ങളായ സംഗീത ശാഖ കളുടെ അപൂര്‍വ്വ സംഗമം എന്ന് വിശേഷി പ്പിക്കാവുന്ന ഒരു സംഗീത വിരുന്നുമായി അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍. ജനുവരി 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് നാഷണല്‍ തിയ്യേറ്ററില്‍ ഒരുക്കുന്ന “ഗുല്‍ദസ്ത” എന്ന പരിപാടിയില്‍, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, കവിതാലാപനം, ഗസല്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം, ജനപ്രിയ സിനിമാ ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അവതരിപ്പി ക്കുന്നതിനോടൊപ്പം വാദ്യ സംഗീതവും, നൃത്തങ്ങളും ചേര്‍ത്ത് മൂന്നു മണിക്കൂര്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി തീര്‍ക്കാന്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച കലാകാരന്മാര്‍ എത്തി ച്ചേര്‍ന്നു.
 
സുപ്രസിദ്ധ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നേതൃത്വം നല്‍കുന്ന ‘ഗുല്‍ദസ്ത’ യില്‍ പിന്നണി ഗായികമാരായ ഗായത്രി അശോകന്‍, ചിത്രാ അയ്യര്‍, കവി മുരുകന്‍ കാട്ടാക്കട, ശങ്കരന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ബേണി, മിഥുന്‍ ദാസ്, റോഷന്‍ ഹാരിസ്, ബാല കൃഷ്ണ കമ്മത്ത്, നിഖില്‍, അറേബ്യന്‍ സംഗീത ലോകത്തെ വിസ്മയമായ സിനാന്‍ അദ്നാന്‍ സിദാന്‍ എന്നീ വാദ്യോപകരണ വിദഗ്ദരും ചടുല താളങ്ങള്‍ക്കൊപ്പം ഫ്യൂഷന്‍ ഡാന്‍സ്, റോപ് ഡാന്‍സ് എന്നീ വിഭവങ്ങളുമായി സിതാര ബാലകൃഷ്ണനും ഗുല്‍ ദസ്ത യില്‍ ഒത്തു ചേരുന്നു.
 

guldasta-brochure

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഈ പരിപാടിയുടെ ടിക്കറ്റുകള്‍ കേരളാ സോഷ്യല്‍ സെന്ററിലും, നാഷണല്‍ തിയ്യെറ്ററിലും ലഭിക്കും ( വിവരങ്ങള്‍ക്ക് : 02 6314455 )
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

87 of 871020858687

« Previous Page « ആര്‍ട്ടിസ്റ്റാ ഏക ദിന ചിത്ര കലാ ക്യാമ്പ്
Next » അബുദാബി മലയാളി സമാജം സ്പോര്‍ട്ട്സ് മീറ്റ് »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine