അബുദാബി : സഹിഷ്ണുത യുടേയും സഹ വർത്തി ത്വത്തിന്റെയും സന്ദേശ മാണ് ഇസ്ലാം നൽകു ന്നത് എന്നും സാമൂഹികവും സാംസ്കാരി കവും വംശീയ വും മത പരവു മായ വൈവിധ്യ ങ്ങളെ കോർത്തി ണക്കി സഹിഷ്ണുത യും സമാധാനവും പ്രചരി പ്പിക്കു ന്നതിന് യു. എ. ഇ. ഗവൺ മെന്റ് നട ത്തുന്ന സഹിഷ്ണു താ വർഷം സുത്യർഹം എന്നും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സ്സമദ് പൂക്കോട്ടൂർ.
അബു ദാബി എസ്. കെ. എസ്. എസ്. എഫ്. കോഴി ക്കോട് ജില്ലാ കമ്മിറ്റിയും കടമേരി റഹ്മാനിയ്യ അബു ദാബി കമ്മിറ്റിയും സംയുക്ത മായി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സ്വലാത്ത് വാർഷിക ത്തിന്റെ ഭാഗ മായി നടത്തിയ പൊതു സമ്മേ ളന ത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അബ്ദു സ്സമദ് പൂക്കോ ട്ടൂർ.
സ്വലാത്ത് മജ്ലിസിന് സഅദ് ഫൈസി, പല്ലാര ഉസ്താദ്, അബ്ദുൽ അസീസ് മൗലവി ആലി പ്പറമ്പ്, കെ. പി. അഹ മ്മദ് മൗലവി, ബഷീർ റഹ്മാനി, കുഞ്ഞബ്ദുള്ള ദാരിമി, അബ്ദുൽ ബാരി ഹുദവി എന്നിവര്‍ നേതൃത്വം നൽകി. സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, സയ്യിദ് റഫീ ഖുദ്ധീൻ തങ്ങൾ പ്രാർത്ഥന നിർവ്വ ഹിച്ചു.
ദുആ സമ്മേളന ത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലി യാർ നേതൃത്വം നൽകി. സലാം ഫൈസി മുക്കം, അബു ദാബി സുന്നി സെന്റർ ജനറൽ സെക്രട്ടറി അബ്ദുള്ള നദ്വി, ഇസ്ലാമിക് സെന്റർ സെക്രട്ടറി അബ്ദുൽ ബാസിത്ത് കായക്കണ്ടി, പി. കെ. ഐ. മൊഹി യുദ്ദീൻ, ബഷീർ ഹാജി ഓമശ്ശേരി തുട ങ്ങിയ വര്‍ പ്രസംഗിച്ചു.