സത്യധാര പ്രചരണ ക്യാമ്പ യിന് തുടക്കം

March 19th, 2019

calicut-khazi-jamalullaili-thangal-sys-skssf-ePathram
അബൂദാബി : ഗൾഫ് സത്യ ധാര മാസിക പ്രച രണ ക്യാമ്പ യിൻ പയ്യ ന്നൂർ മേഖലാ തല ഉദ്ഘാടനം അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ നടന്നു.

കോഴിക്കോട് ഖാളിയും എസ്. വൈ. എസ്. സംസ്ഥാന ജനറൽ സെക്ര ട്ടറി യും കൂടി  യായ സയ്യിദ് മുഹമ്മദ് കോയ ജമലു ല്ലൈലി തങ്ങൾ മുഖ്യ അതിഥി യായി പങ്കെടുത്ത എസ്‌. കെ. എസ്‌. എസ്‌. എഫ്. മൻഖൂസ് മൗലിദ് സദസ്സിൽ വെച്ച് ആദ്യ വരി ക്കാര നായി അഹ് മദ് കബീർ മൗലവി യെ ചേർത്തു.

മഹ്റൂഫ് ദാരിമി കണ്ണ പുരം, അബ്ദുല്ല ഹനീഫി എറന്തല, അഹ് മദ് കബീർ മൗലവി മാണി യൂർ എന്നി വർ മൻ ഖൂസ് മൗലിദ് സദസ്സി നു നേതൃ ത്വം നൽകി. മൻ ഖൂസ് മൗലിദിന്റെ ഉത്ഭവം, പ്രാധാന്യം എന്നി വ യെ ക്കുറിച്ച് ജമലു ല്ലൈലി തങ്ങൾ സംസാരിച്ചു.

അബുദാബി സുന്നി സെന്റർ കമ്മിറ്റി യിലേക്ക് കണ്ണൂർ ജില്ല യിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാബിർ മാട്ടൂൽ, റഫീഖ് ഹാജി, അഷ്റഫ് ഹാജി വാരം, നിയാസ് വട്ട പ്പൊയിൽ എന്നിവ രെയും നാഷണൽ സർഗ്ഗ ലയ ത്തിൽ ഒന്നാം സ്ഥാനം നേടിയ അബൂ ദാബി കണ്ണൂർ ജില്ലാ ഖാഫില ദഫ് സംഘ ത്തെയും യോഗം അനു മോദിച്ചു. ഇസ്മായിൽ പാലക്കോട് അദ്ധ്യക്ഷത വഹിച്ചു. സലീം പുതിയ ങ്ങാടി സ്വാഗതവും അബ്ദുൽ വാഹിദ് മാടായി നന്ദിയും പറഞ്ഞു.

സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡ റേഷൻ പയ്യന്നൂർ മേഖലാ കമ്മിറ്റി യുടെ കീഴിൽ മാസ വും ഇസ്‌ലാമിക് സെന്റ റിൽ നടന്നു വരുന്ന മൻഖൂസ് മൗലിദ് പാരാ യണ പരിപാടി യോട് അനു ബന്ധി ച്ച് കൊണ്ട് സംഘടിപ്പിച്ച ചടങ്ങ് എസ്‌. കെ. എസ്‌. എസ്‌. എഫ്. സ്റ്റേറ്റ് സെക്രട്ടറി ഹാശിർ വാരം ഉദ്ഘാടനം ചെയ്തു.

ഒ. പി. അബ്ദുറഹ്മാൻ മൗലവി, ഒ. പി. അലി ക്കുഞ്ഞി, ശാദുലി വളക്കൈ, യു. കെ മുഹ മ്മദ് കുഞ്ഞി, സുബൈർ അബ്ബാസ്, നൗഷാദ് കക്കാട്, ജഹ്ഫർ രാമന്തളി, യൂസുഫ് പള്ളിപ്പറമ്പ്, അലി മുട്ടം, അശീർ മുണ്ടേരി, മശ്ഹൂദ് നീർച്ചാൽ, ശബീർ ചെമ്പി ലോട് എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈറല്‍ ആയി തീര്‍ന്ന ശൈഖ് സുല്‍ത്താന്‍ അൽ ഖാസിമി യുടെ പ്രസംഗം

March 3rd, 2019

dramatic-ending-to-sharjah-ruler-sheikh-sultan-s-speech-goes-viral-ePathram
ഷാർജ : യു. എ. ഇ. സുപ്രീം കൗൺസിൽ അംഗ വും ഷാർജ ഭരണാധി കാരി യുമായ ശൈഖ് ഡോക്ടര്‍ സുല്‍ ത്താന്‍ ബിൻ മുഹമ്മദ് അൽ ഖാസിമി യുടെ പ്രസംഗ വും അതേ തുടര്‍ന്നുള്ള പ്രാര്‍ത്ഥന യും സമൂഹ മാധ്യമ ങ്ങ ളില്‍ വൈറല്‍ ആയി തീര്‍ന്നു.

അദ്ദേഹ ത്തിന്റെ പ്രസംഗത്തെ തുടർന്നുള്ള പ്രാർത്ഥന ഉപസംഹരിക്കവെ തുറന്ന വേദിക്കു മുകളില്‍ ഇടിയും മിന്നലും ഒന്നിച്ചു വന്നതിന്റെ ദൃശ്യം ആണ് ഇപ്പോള്‍ വൈറല്‍ ആയത്.

‘എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഞാൻ ഈ രാജ്യ ത്തിന്റെ ക്ഷേമ ത്തിനും ഇവിടെയുള്ള ജനങ്ങള്‍ക്കും നന്മ വരുത്തണേ എന്നു ദുആ ചെയ്യാറുണ്ട്. ഇതെന്റെ അവ സാന രാത്രി എങ്കില്‍, എന്റെ നാടിന് ദൈവ ഭയ മുള്ള ഒരു ഭരണാധി കാരിയെ നൽകണേ എന്നും പ്രാർത്ഥി ക്കും’ എന്നു പറഞ്ഞ് തീരുന്നതിന് മുമ്പ്, രംഗ ത്തിന് നാടകീയത പകർന്ന് ആകാശത്ത് ഇടിയും മിന്നലും വന്നു.

അദ്ദേഹം തല ഉയർ ത്തി ആകാശത്തേക്ക് നോക്കി നന്ദി പറഞ്ഞു കൊണ്ട് പ്രസംഗം അവ സാനി പ്പിച്ചു.

ഷാർജ യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിൽ ആണ് സദസ്സ് ഈ അപൂർവ്വ ദൃശ്യ ത്തിനു സാക്ഷി കൾ ആയത്. സദസ്സ് അദ്ദേഹത്തിനു ദീര്‍ഘാ യുസ്സ് നേര്‍ന്നു.

നാടകീയമായ പര്യവസാനം എന്നാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ക്കുള്ള ടാഗ് നല്‍കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുത ഇസ്ലാമിന്റെ സന്ദേശം: അബ്ദുസ്സമദ് പൂക്കോട്ടൂർ

February 28th, 2019

skssf-flag-samastha-sunni-ePathram അബുദാബി : സഹിഷ്ണുത യുടേയും സഹ വർത്തി ത്വത്തിന്റെയും സന്ദേശ മാണ് ഇസ്ലാം നൽകു ന്നത് എന്നും സാമൂഹികവും സാംസ്കാരി കവും വംശീയ വും മത പരവു മായ വൈവിധ്യ ങ്ങളെ കോർത്തി ണക്കി സഹിഷ്ണുത യും സമാധാനവും പ്രചരി പ്പിക്കു ന്നതിന് യു. എ. ഇ. ഗവൺ മെന്റ് നട ത്തുന്ന സഹിഷ്ണു താ വർഷം സുത്യർഹം എന്നും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സ്സമദ് പൂക്കോട്ടൂർ.

skssf-sys-leader-abdussamad-pookkottur-ePathram

അബു ദാബി എസ്‌. കെ. എസ്‌. എസ്‌. എഫ്. കോഴി ക്കോട് ജില്ലാ കമ്മിറ്റിയും കടമേരി റഹ്മാനിയ്യ അബു ദാബി കമ്മിറ്റിയും സംയുക്ത മായി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സ്വലാത്ത് വാർഷിക ത്തിന്റെ ഭാഗ മായി നടത്തിയ പൊതു സമ്മേ ളന ത്തിൽ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അബ്ദു സ്സമദ് പൂക്കോ ട്ടൂർ.

സ്വലാത്ത് മജ്ലിസിന് സഅദ് ഫൈസി, പല്ലാര ഉസ്താദ്, അബ്ദുൽ അസീസ് മൗലവി ആലി പ്പറമ്പ്, കെ. പി. അഹ മ്മദ് മൗലവി, ബഷീർ റഹ്മാനി, കുഞ്ഞബ്ദുള്ള ദാരിമി, അബ്ദുൽ ബാരി ഹുദവി എന്നിവര്‍ നേതൃത്വം നൽകി. സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, സയ്യിദ് റഫീ ഖുദ്ധീൻ തങ്ങൾ പ്രാർത്ഥന നിർവ്വ ഹിച്ചു.

ദുആ സമ്മേളന ത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലി യാർ നേതൃത്വം നൽകി. സലാം ഫൈസി മുക്കം, അബു ദാബി സുന്നി സെന്റർ ജനറൽ സെക്രട്ടറി അബ്ദുള്ള നദ്വി, ഇസ്ലാമിക് സെന്റർ സെക്രട്ടറി അബ്ദുൽ ബാസിത്ത് കായക്കണ്ടി, പി. കെ. ഐ. മൊഹി യുദ്ദീൻ, ബഷീർ ഹാജി ഓമശ്ശേരി തുട ങ്ങിയ വര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

February 5th, 2019

pope-francis-sign-human-fraternity-meet-abudhabi-ePathram

അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ  ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.

അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.

ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,  മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

February 5th, 2019

sheikh-muhammed-receive-pope-francis-ePathram
അബുദാബി : മൂന്നു ദിവസ ത്തെ സന്ദര്‍ശ നത്തി നായി യു. എ. ഇ. യില്‍ എത്തിയ മാർ പാപ്പ യുടെ പൊതു പരി പാടി ചൊവ്വാഴ്ച അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി യില്‍ നടക്കും

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തന്നെ അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യുടെ സമീപം എല്ലാ റോഡു കളിലും ഗതാ ഗത നിയ ന്ത്രണം ഏര്‍പ്പെടുത്തി. സ്റ്റേഡിയ ത്തിന് ചുറ്റു ഭാഗ ത്തുമുള്ള എല്ലാ റോഡു കളും ഇന്ന് അടച്ചിട്ടി രിക്കു കയാണ്.

സായിദ് സ്പോർട്ട്സ് സിറ്റി യില്‍ ഒരുക്കിയ പ്രത്യേക മണ്ഡപ ത്തില്‍ ചൊവ്വാഴ്ച രാവിലെ യു. എ. ഇ. സമയം 10. 30 മുതല്‍ മാര്‍പാപ്പ യുടെ മുഖ്യ കാർമ്മികത്വ ത്തിൽ കുർബ്ബാന ആരംഭിക്കും. കുർബ്ബാന യിലും പൊതു പരി പാടി യിലും 1.35 ലക്ഷം പേർ പങ്കെടുക്കും. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ സ്റ്റേഡിയ ത്തിലേ ക്കുള്ള സന്ദര്‍ശ കരുടെ പ്രവേശനം ആരംഭിച്ചു.

ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, സൈഫ് ഗൊബാഷ് സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കുകയും ഖലീജ് അല്‍ അറബി സ്ട്രീറ്റ് ഭാഗിക മായി അടക്കു കയും വാഹന ങ്ങളെ മറ്റു ഭാഗ ങ്ങളി ലേക്ക് വഴി തിരിച്ചു വിടു കയും  ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍
Next »Next Page » ആൻറിയ ‘ഫിയസ്റ്റ – 2019’ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു »



  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine