ഖത്തമുൽ ഖുർആൻ പാരായണവും മൻഖൂസ് മൌലിദ് സദസ്സും

May 9th, 2019

skssf-maulid-mahroof-darimi-ePathram
അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) അബു ദാബി – കണ്ണൂർ ജില്ലാ കമ്മിറ്റി യുടേ യും പയ്യന്നൂർ മേഖലാ കമ്മിറ്റി യുടേ യും ആഭി മുഖ്യത്തിൽ ഖത്തമുൽ ഖുർ ആൻ പാരാ യണവും പ്രാർത്ഥനയും സംഘടി പ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടന്നു വരുന്ന മാസാന്ത മൻഖൂസ് മൌലിദ് പരി പാടി യുടെ ഭാഗ മായി ഒരുക്കിയ ഖത്തമുൽ ഖുർ ആൻ പാരാ യണ ത്തിന് മഅ്റൂഫ് ദാരിമി കണ്ണപുരം, അബ്ദുൽ മജീദ് സഖാഫി ഇരിട്ടി, അലി മൌലവി ഓണപ്പറമ്പ്, അബ്ദുല്ല എറന്തല തുടങ്ങി യവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി ഹഫീള് ചാലാട്, കെ.എം. സി. സി. കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് അദ്നാൻ സാഹിബ്, സലീം മൻഹ, അബ്ദുൽ വാഹിദ് മാടായി, ശിഹാബ് കക്കാട്, സൈഫുദ്ധീൻ മാട്ടൂൽ, മഷ്ഹൂദ് നീർ ച്ചാൽ, ഹാശിം മൂര്യാട്, റിയാസ് ചെമ്പി ലോട്, സുബൈർ അബ്ബാസ്, മുബശ്ശിർ. സി, അബ്ദു ന്നാസർ രാമ ന്തളി തുട ങ്ങിയ വർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗീവർഗ്ഗീസ് സഹദാ യുടെ ഓർമ്മ പ്പെരുന്നാൾ ആചരിച്ചു

April 30th, 2019

st-george-orthodox-cathedral-festival-ePathram
അബുദാബി : സെൻറ് ജോർജ്ജ് ഓർത്ത ഡോക്സ് ഇട വക യുടെ കാവൽ പിതാ വായ വിശുദ്ധ ഗീവർഗ്ഗീസ് സഹദാ യുടെ ഓർമ്മ പ്പെരുന്നാൾ, ഇട വക പ്പെരു ന്നാ ളായി അബു ദാബിസെൻറ് ജോർജ്ജ് ഓർത്ത ഡോക്സ് ദേവാ ലയ ത്തിൽ ആചരിച്ചു.

വിശുദ്ധ ഗീവർഗ്ഗീസ് സഹദാ യുടെ ദീപാലം കൃത മായ ചിത്രവും വഹി ച്ചു കൊണ്ട് വാദ്യ മേള ങ്ങളുടെ അക മ്പടി യോടെ യും കത്തിച്ച മെഴുകു തിരി കളും ഏന്തി വിശ്വാ സി കൾ പങ്കെ ടുത്ത ആഘോഷ മായ റാസ യും, പെരു ന്നാൾ ആശീർ വാദവും നടന്നു.

പെരുന്നാൾ ശുശ്രൂഷകൾക്ക്, മലങ്കര ഓർത്ത ഡോക്സ് സഭ യുടെ ബ്രഹ്മവാർ ഭദ്രാ സനാ ധിപൻ അഭി വന്ദ്യ യാക്കൂബ് മാർ ഏലിയാസ് മെത്രാ പ്പോലീത്താ മുഖ്യ കാർമ്മി കത്വവും ഇട വക വികാരി ഫാദർ ബെന്നി മാത്യൂ, സഹ വികാരി ഫാദർ പോൾ ജേക്കബ്, ഫാദർ വർഗ്ഗീസ് വി. ഫീലിപ്പോസ് എന്നി വർ സഹ കാർമ്മിക ത്വവും നിർവ്വഹിച്ചു.

പെരുന്നാൾ ശുശ്രൂഷ കളിലും വിശ്വാസി കൾ നേർച്ച യായി ഭവന ങ്ങ ളിൽ നിന്നും കൊണ്ടു വന്ന അപ്പവും ദേവാ ലയ ത്തിൽ പ്രത്യേക മായി തയ്യാ റാക്കി യ കോഴി ക്കറിയും വിത രണം ചെയ്യപ്പെട്ട പെരു ന്നാൾ നേർച്ച യിലും നൂറു കണ ക്കിന് വിശ്വാസികൾ പങ്കു ചേർന്നു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

April 7th, 2019

logo-st-stephens-youth-association-ePathram
അബുദാബി : സെന്റ് സ്റ്റീഫന്‍സ് യൂത്ത് അസ്സോ സ്സി യേഷനും അബു ദാബി ബ്ലഡ് ബാങ്കും സംയു ക്ത മായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സമൂ ഹ ത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ എത്തി രക്തം ദാനം ചെയ്തു.

st-stephen-s-youth-association-auh-blood-donation-camp-ePathram

അബുദാബി സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റ റില്‍ ഒരുക്കിയ ചടങ്ങില്‍ ഇടവക വികാരി ഫാദര്‍. ജിജന്‍ എബ്രഹാം ഉല്‍ഘാടനം നിര്‍വ്വ ഹിച്ചു.

ഇടവക സെക്രട്ടറി കെ. പി. സൈജി, യൂത്ത് അസ്സോസ്സി യേഷന്‍ സെക്രട്ടറി നിഥിന്‍ പോള്‍, ട്രസ്റ്റി എല്‍ദോ ജേക്കബ്ബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഹിമ്മാത്ത് ടോളറൻസ് അവാർഡ് സമ്മാനിച്ചു

April 6th, 2019

icf-muhimmath-year-of-tolerance-award-ePathram
അബുദാബി : ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ സമരണാ ർത്ഥം യു. എ. ഇ. സഹിഷ്ണുത വർഷ ആചര ണ ത്തി ന്റെ ഭാഗ മായി മുഹി മ്മാത്ത് അബു ദാബി കമ്മിറ്റി ഏർപ്പെടു ത്തിയ ‘ടോളറൻസ് അവാർഡ്’ വ്യവസായി യും ജീവ കാരുണ്യ പ്രവർ ത്ത കനു മായ അബൂ ബക്കർ കുറ്റിക്കോലിന്.

അബുദാബി സുഡാനി സെന്ററിൽ നടന്ന ചടങ്ങില്‍ മുഹിമ്മാത്ത് പബ്ലിക്ക് റിലേഷൻ ഓഫീ സർ സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ സഖാഫി ‘ടോളറൻസ് അവാർഡ്’ സമ്മാനിച്ചു.

ഉത്തര കേരള ത്തിലെ മത ഭൗതീക സമ ന്വയ വിദ്യാ ഭ്യസ സ്ഥാപന മായ മുഹിമ്മാത്തുൽ മുസ്‌ലി മീൻ എഡ്യൂ ക്കേഷൻ സെന്റർ പുത്തിഗെ യുടെ സമ്മേളന ത്തിന്റെ ഭാഗ മായി അബു ദാബി കമ്മിറ്റി ഒരുക്കിയ ഐക്യ ദാർഢ്യ സമ്മേളന ത്തിലാണ് പുരസ്കാര ദാന ചടങ്ങ് ഒരുക്കിയത്.

സ്വാഗത സംഘം ചെയർ മാൻ ഇക്ബാൽ കുന്താപുരം അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ നൗഫൽ സഖാഫി മുഖ്യ പ്രഭാ ഷണം നടത്തി. സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ, മുസ്തഫ ദാരിമി കടങ്കോട്, ഹമീദ് ഈശ്വര മംഗലം, ഹമീദ് സഅദി, ഹമീദ് പരപ്പ, മുസ്തഫ നഈമി പി. വി. അബൂ ബക്കർ മൗലവി, ഉസ്മാൻ സഅദി, അബ്ദുൽ ലത്തീഫ്, സിദ്ധീഖ് ഹാജി ഉളുവാർ തുടങ്ങി യവര്‍ പ്രസംഗിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രവർത്തകൻ സുൽത്താൻ മഹമൂദ് പട്ട്ല ക്കു യാത്ര യപ്പ് നല്‍കി. ഇഖ്ബാൽ മംഗലാ പുരം ഉപഹാരം സമ്മാനിച്ചു. മത – സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തി ത്വ ങ്ങളും ഐ. സി. എഫ്., കെ. സി. എഫ്. പ്രവര്‍ത്ത കരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്റർ ഭാര വാഹി കൾക്ക് സ്വീകരണം നൽകി

April 1st, 2019

smj-kannur-dist-sunni-mahal-jamaath-reception-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റ റിന്റെ പുതിയ കമ്മിറ്റി യില്‍ ട്രഷറർ ആയി തെര ഞ്ഞെടു ക്കപ്പെട്ട ഹംസ നടുവിൽ, വിദ്യാ ഭ്യാസ വിഭാഗം സെക്ര ട്ടറി യായി തെര ഞ്ഞെടു ക്കപ്പെട്ട ബി. സി. അബൂ ബക്കർ പുതിയങ്ങാടി എന്നി വർക്ക് അബു ദാബി കണ്ണൂർ ജില്ലാ സുന്നി മഹൽ ജമാ അ ത്ത് (SMJ) കമ്മിറ്റി സ്വീക രണം നൽകി.

ഒ. പി. അബ്ദു റഹ് മാൻ മൗലവി, പി. കെ. മഹ്‌റൂഫ് ദാരിമി കണ്ണപുരം, ഇസ്മാഈൽ പാലക്കോട്, പി. അലി മൗലവി ഓണ പ്പറമ്പ, സയ്യിദ് ജാബിർ ദാരിമി, നൗഷാദ് കക്കാട്, കബീർ മൗലവി, ശാദുലി വളക്കൈ, വാഹിദ് പുതിയ ങ്ങടി, അബ്ദുല്ല എറാന്തല, അഷ്റഫ്, അസൈ നാർ, ശറഫുദ്ധീൻ കുപ്പം, അബു സുൽ ത്താൻ തുട ങ്ങിയ വർ സംബന്ധിച്ചു.

ഹംസ നടുവിൽ, ബി. സി. അബൂ ബക്കർ എന്നിവ ർ മറു പടി പ്രസം ഗം നടത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള സോഷ്യൽ സെന്റർ ഭാര വാഹി കൾ
Next »Next Page » നാടന്‍ വിഭവ ങ്ങളു മായി ‘കോഴി ക്കോടൻ ഫെസ്റ്റ്’ »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine