പാം പുസ്തക പ്പുര സൃഷ്ടി കള്‍ ക്ഷണിച്ചു

October 8th, 2015

palm-pusthakappura-epathram ഷാര്‍ജ : യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കായി പാം പുസ്തക പ്പുര നല്‍കി വരുന്ന അക്ഷര തൂലിക പുര സ്‌കാര ത്തിന് സൃഷ്ടി കള്‍ ക്ഷണിച്ചു.

മികച്ച കഥയ്ക്കും കവിതക്കും പുരസ്കാര ങ്ങള്‍ നല്‍കും. സൃഷ്ടി കള്‍ മൌലികവും മുമ്പ് പ്രസിദ്ധീ കരിക്കാ ത്തവയും ആയിരിക്കണം. സൃഷ്ടി കള്‍ ലഭിക്കേണ്ട അവസാന തിയ്യതി. നവംബര്‍ 15.

വിവരങ്ങള്‍ക്ക് : 050 515 20 68

- pma

വായിക്കുക: , ,

Comments Off on പാം പുസ്തക പ്പുര സൃഷ്ടി കള്‍ ക്ഷണിച്ചു

റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു

October 5th, 2015

ymca-devotional-song-revive-releasing-ePathram
ഷാര്‍ജ : ജോജോ അലക്‌സാണ്ടര്‍ രചന നിര്‍വഹിച്ച് ജോര്‍ജ് മാത്യു ചെറിയത്ത് സംഗീതം നല്കി പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയര്‍ ആലപിച്ച, ഏറ്റവും പുതിയ ക്രിസ്തീയ സംഗീത വീഡിയോ ആല്‍ബം ‘റിവൈവ്’ പ്രകാശനം ചെയ്തു.

ഷാര്‍ജ വൈ. എം. സി. എ. യുടെ ഓണാ ഘോഷ ത്തോട് അനു ബന്ധിച്ചു നടന്ന ചടങ്ങില്‍ വെച്ച്, വൈ. എം. സി. എ. ഷാര്‍ജ യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ തോമസ്, ദുബായ് യൂണിറ്റ് പ്രസിഡന്റ് മനോജ് ജോര്‍ജിന് സി ഡി നല്‍കി യാണ് പ്രകാശനം നിര്‍വഹിച്ചത്.

വൈ. എം. സി. എ. നാഷണല്‍ പ്രതിനിധി സാജന്‍ വേളൂര്‍, സാമൂഹ്യ പ്രവര്‍ ത്ത കന്‍ അഷ്‌റഫ് താമര ശ്ശേരി, ജോര്‍ജ് മാത്യു ചെറിയത്ത്, അലക്‌സ് വര്‍ഗീസ്, ജിജോ കളീക്കല്‍, വൈ. എം. സി. എ. ഷാര്‍ജ യൂണിറ്റ് സെക്രട്ടറി ജോര്‍ജ് ജെയിംസ്, മരിയ സുസന്‍ ബിനോ തുടങ്ങിയവര്‍ സംബന്ധിച്ചു.

അലക്‌സ് വര്‍ഗീസ് സംവിധാനം ചെയ്ത സംഭാഷണ ത്തോട് കൂടിയ ഈ സംഗീത ആല്‍ബ ത്തിന്റെ ഛായാഗ്രഹണം എഡിറ്റിംഗ് എന്നിവ റിയാസ് ടൈംപാസ് നിര്‍വ്വഹി ച്ചിരിക്കുന്നു.

മരിയ ബിനോയും, സൂസന്‍ ബിജു വര്‍ഗീസും ആണ് പ്രധാന കഥാ പാത്രങ്ങളെ അവതരി പ്പിച്ചിരി ക്കുന്നത്.

വാര്‍ത്ത അയച്ചത് : റോജിന്‍ പൈനുംമൂട്

- pma

വായിക്കുക: , , ,

Comments Off on റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു

വാഹന ങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് നിരോധനം

September 22nd, 2015

ഷാര്‍ജ : അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണ ങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും കഫ്തേരിയ കളില്‍ നിന്നും റെസ്റ്റോറന്റുകളി ളില്‍ നിന്നും ഭക്ഷണം റോഡിലുള്ള വാഹനങ്ങളില്‍ വിതരണം ചെയ്യുന്നതും സര്‍വീസ് നടത്തു ന്നതും നിയമ വിരുദ്ധ മാണ് എന്ന് ഷാര്‍ജ പോലീസും മുനിസി പ്പാലിറ്റിയും അറിയിച്ചു.

ഇത്തരം സര്‍വീസുകള്‍ 2008 മുതല്‍ തന്നെ ഷാര്‍ജ മുനിസിപ്പാലിറ്റി നിര്‍ത്തലാക്കി യിരുന്നു എങ്കിലും പൊതു ജന ങ്ങള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തി രുന്നില്ല. അത് കൊണ്ട് കൂടിയാണ് പോലീസും നഗര സഭയും നടപടി കര്‍ശന മാക്കിയത്.

ഷാര്‍ജ യിലെ പ്രധാന റോഡു കളില്‍ ചായയും ഭക്ഷണ ങ്ങളും വാഹന ത്തിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന തിന്റെ ഭാഗ മായി ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവു കയും ചെയ്യുന്നു. ഇത്തരം നിയമ ലംഘന ങ്ങള്‍ ക്ക് 200 ദിര്‍ഹം പിഴയീടാക്കും. അതോടൊപ്പം ഹോട്ടലുകാരും പിഴ നല്‍കേണ്ടി വരും.

- pma

വായിക്കുക: ,

Comments Off on വാഹന ങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് നിരോധനം

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

July 6th, 2015

ഷാര്‍ജ : ചലചിത്ര താരം മമ്മൂട്ടിയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ഷാര്‍ജ സജ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

നാനൂറോളം റമദാന്‍ കിറ്റുകള്‍ സജ്ജ യിലെ ലേബര്‍ ക്യാമ്പുകളില്‍ അസോസി യേഷന്‍ പ്രസിഡന്‍റ് ഷനോജിന്റെ നേതൃത്വത്തില്‍ വിതര ണം ചെയ്തു. സെക്രട്ടറി അഷ്റഫ്, ട്രഷറര്‍ റജീബ്, സെയ്ഫ് കുമ്മനം, ഗുലാന്‍, അജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

May 21st, 2015

ഷാര്‍ജ : ‘കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍’ എന്ന വിഷയ ത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ പ്രസക്തി, ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് സംഘടി പ്പിക്കുന്ന സെമിനാറില്‍ ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് വിഷയം അവതരിപ്പിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

11 of 381011122030»|

« Previous Page« Previous « വടം വലി മത്സരം വെള്ളിയാഴ്ച
Next »Next Page » ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine