‘പാവങ്ങളുടെ നൂറ്റമ്പത് വർഷങ്ങൾ’ : വാര്‍ഷികാചരണം ശ്രദ്ധേയമായി

June 29th, 2013

artista-prasakthi-victor-hugo-les-miserables-group-painting-ePathram
ഷാര്‍ജ : പ്രസക്തി യുടെയും ആർടിസ്റ്റാ ആർട്ട്‌ ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘ ചിത്ര രചനയും സെമിനാറും ഉള്‍പ്പെടെയുള്ള പരിപാടി കളോടെ വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം ആചരിച്ചു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആർടിസ്റ്റാ ആർട്ട്‌ ഗ്രൂപ്പിലെ കലാകാരന്മാർ പാവങ്ങൾ നോവലിലെ വിവിധ സന്ദർഭങ്ങളും യൂഗോ യുടെ ചിത്രവും ക്യാൻവാസിൽ പകർത്തി. ശിവപ്രസാദ് സംഘ ചിത്ര രചന ഉദ്ഘാടനം ചെയ്തു. ഡോ. നിഷ വര്‍ഗീസ്സ്, പ്രിയ ദിലീപ്കുമാര്‍, ഹരീഷ് തചോടി, റോയി മാത്യു, രാജി ചെങ്ങനൂര്‍, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലങ്ങോട്ട്, ഇ. ജെ. റോയിച്ചന്‍, മുഹമ്മദ്‌ റാഫി, ഷിബില്‍ ഫൈസല്‍, ആദില്‍ സോജന്‍, എന്നിവര്‍ സംഘ ചിത്ര രചന യില്‍ പങ്കെടുത്തു.

ഷിബില്‍ ഫൈസല്‍, ആദില്‍ സോജന്‍ എന്നീ വിദ്യാര്‍ത്ഥി കളുടെ ചിത്ര രചനയും സ്വന്തം രചനയെ ക്കുറിച്ചുള്ള വിശദീകരണവും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

തുടർന്ന് ‘പാവങ്ങളുടെ നൂറ്റമ്പത് വർഷങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടന്നു. സെമിനാറിൽ കവി ശിവപ്രസാദ്, ആയിഷ സക്കീർ ഹുസ്സൈൻ, അജി രാധാകൃഷ്ണൻ, ഫൈസല്‍ ബാവ എന്നിവർ സംസാരിചു. പ്രസക്തി ജനറൽ സെക്രട്ടറി വി. അബ്ദുൾ നവാസ് അദ്ധ്യക്ഷനായിരുന്നു.

പരിപാടി കള്‍ക്ക് സുധീഷ്‌ റാം, മുഹമ്മദ്‌ ഇക്ബാല്‍, ബാബു തോമസ്‌, ജയ്ബി എന്‍. ജേക്കബ്‌, ദീപു ജയന്‍, ശ്രീകണ്ടന്‍, സുനില്‍ കുമാര്‍, അനില്‍ താമരശേരി എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഘ ചിത്ര രചനയും സെമിനാറും ഷാര്‍ജ യില്‍

June 25th, 2013

victor-hugo-les-miserables-epathram
ഷാര്‍ജ : വിഖ്യാത സാഹിത്യ കാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി ജൂണ്‍ 28, വെള്ളിയാഴ്ച 3 മുതല്‍ 8 വരെ ഷാര്‍ജ യില്‍ സംഘ ചിത്ര രചനയും സെമിനാറും സംഘടിപ്പിക്കും. ഷാര്‍ജ അമൃത ഹോട്ടല്‍ ഹാളില്‍ പ്രസക്തി യുടെ ആഭിമുഖ്യ ത്തിലാണ് വാര്‍ഷികാചരണ പരിപാടികള്‍.

പാവങ്ങള്‍ നോവലിലെ വിവിധ സന്ദര്‍ഭങ്ങള്‍ ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിലെ കലാകാരന്മാര്‍ സംഘ ചിത്ര രചന യിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തും.

തുടര്‍ന്ന് ‘പാവ ങ്ങളുടെ നൂറ്റമ്പത് വര്‍ഷങ്ങള്‍’ എന്ന വിഷയ ത്തെ അധികരിച്ച് സെമിനാര്‍ നടക്കും. സെമിനാറില്‍ യു. എ.ഇ. യിലെ സാംസ്‌കാരിക പ്രവര്‍ത്ത കരായ ആയിഷ സക്കീര്‍ ഹുസ്സൈന്‍, ശിവ പ്രസാദ്, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള ത്തിന്റെ വികസന നയം പൊളിച്ചെഴുതണം

June 17th, 2013

logo-friends-of-kssp-uae-ePathram
ഷാർജ : നിർമാണ മേഖല യെയും കച്ചവട ത്തെയും അടിസ്ഥാന മാക്കി നിലവിൽ മുന്നേറുന്ന കേരള വികസനം സ്ഥായിയല്ല എന്നും സമീപ കാലത്ത് തന്നെ പ്രതിസന്ധി നേരിടും എന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടി. കെ. ദേവരാജൻ അഭിപ്രായ പ്പെട്ടു.

മുൻകാല പരിഷത്ത് പ്രവർത്ത കരുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒൻപതാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം

നിർമാണ മേഖല യുടെ ആവശ്യ ത്തിന് മണ്ണ്, മണൽ, ജലം തുടങ്ങിയ പ്രകൃതി വിഭവ ങ്ങളുടെ അമിത ചൂഷണം പാരിസ്ഥിക മായ വൻ തകർച്ചക്ക് ഇടയാക്കി യിരിക്കുക യാണ്. തൊഴിലും വരുമാനവും സൃഷ്ടി ക്കാൻ ഉതകുന്നതും പാരിസ്ഥിതിക പ്രത്യാഘാത ങ്ങളില്ലാത്ത തുമായ കൃഷിയും ചെറുകിട ഉല്പാദന മേഖല യെയും വീണ്ടെടു ക്കുവാനുള്ള ശ്രമ മാണ് വേണ്ടത്. വിദേശ മലയാളി കളുടെ നിക്ഷേപ ങ്ങൾ അത്തരം മേഖല കളിലേക്ക് തിരിച്ചു വിടാനാണ് സർക്കാരും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു

ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിൽ നടന്ന സമ്മേളന ത്തിൽ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രസിഡണ്ട് ഡോ. കെ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അഡ്വ. മാത്യൂ ആന്റണി വാർഷിക റിപ്പോർടും ഗഫൂർ കണക്കും മനോജ്‌ കുമാർ ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.

മാധവ ഗാഡ്ഗിൽ നിർദേശങ്ങൾ നടപ്പിലാക്കുക, കുടി വെള്ള സ്വകാര്യ വല്‍കരണം പിൻ‌വലിക്കുക, പ്രവാസി തൊഴിൽ മേഖല യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി കൾ സ്വീകരിക്കുക എന്നീ പ്രമേയ ങ്ങൾ സമ്മേളനം അംഗീകരിച്ചു. കെ. എം. പ്രസാദ് സ്വാഗതവും അരുൺ കെ. ആർ. നന്ദി യും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏകത വാര്‍ഷികവും വിഷു ആഘോഷവും വ്യാഴാഴ്ച

April 18th, 2013

ഷാര്‍ജ : കലാ-സാംസ്‌കാരിക സംഘടന യായ ഏകത യുടെ ആറാം വാര്‍ഷികവും വിഷു ആഘോഷവും ഏപ്രില്‍ 18 വ്യാഴാഴ്ച രാത്രി 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഓഡിറ്റോറിയ ത്തില്‍ നടത്തുന്നു.

ഏകത യുടെ വിഷു ആഘോഷ ത്തില്‍ പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ഏകത പ്രസിദ്ധീകരിക്കുന്ന സുവനീര്‍ ‘ഏകാത്മം 2013’ പ്രകാശനം ചെയ്യും.

ഡോ.ടിജു തോമസ്, അഡ്വ. വൈ. എ. റഹീം, കെ. കുമാര്‍, എന്നിവര്‍ അതിഥി കളായിരിക്കും. വിഷു ആഘോഷ ത്തോടു അനുബന്ധിച്ച് ഏകത യുടെ മുന്നൂറില്‍പ്പരം കലാകാരന്‍മാര്‍ ഒരുക്കുന്ന വര്‍ണാഭമായ കലാ പരിപാടി കളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

പ്രദീപ് – 050 577 89 53, രാജീവ് – 050 45 80 427

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

April 14th, 2013

oomman-chandi-in-sharjah-ePathram
അബുദാബി : കേരള ത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ആത്മീയ ചൂഷണം തടയുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ്. കെ. എസ്. എസ്. എഫ്. നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 371019202130»|

« Previous Page« Previous « പ്രവാസി ബാങ്ക് പരിഗണനയില്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
Next »Next Page » ചാവക്കാട് പ്രവാസി ഫോറം ‘വിഷൻ 2013’ ശ്രദ്ധേയമായി »



  • യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ
  • പൊതു മാപ്പ് പ്രയോജനപ്പെടുത്തണം : മലയാളത്തിലും പ്രചാരണം
  • വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
  • അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍
  • പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
  • ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി
  • ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്
  • മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
  • സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
  • വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
  • ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു
  • പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.
  • ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു
  • പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം
  • ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine