വടകര മഹോത്സവം ഷാര്‍ജയില്‍

January 30th, 2014

ഷാര്‍ജ : വടകര എന്‍ ആര്‍ ഐ ഫോറം ഷാര്‍ജ ചാപ്റ്റര്‍ സംഘടി പ്പിക്കുന്ന ‘വടകര മഹോത്സവം’ ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

കേരളാ കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. വ്യവസായ ലോകത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

‘ചരിത്രമുറങ്ങുന്ന കടത്തനാടിന്റെ വഴികളിലൂടെ’ എന്ന ദൃശ്യാവിഷ്കാരം, തിരുവാതിര, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ടമേളം, ഒപ്പന, ഇശല്‍ മേള തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക്: 050 63 971 02, 055 81 200 61

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം ചെറുകഥാ മത്സരം 31ന്

January 28th, 2014

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം (പാം പുസ്തകപ്പുര) യുടെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷ യുടെ പ്രചരണാർത്ഥം യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിക്കുന്ന ചെറുകഥാ രചനാ മല്‍സരം ജനുവരി 31 വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.

എട്ടാം ക്ലാസ്സ് മുതൽ 12 ആം ക്ലാസ് വരെ യുളള വിദ്യാർത്ഥി കൾക്കായുള്ള രചനാ മല്‍സര ത്തിലെ വിജയി കള്‍ക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടിക ള്‍ക്കും പ്രശസ്തി പത്രം നല്‍കും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാര്‍ച്ചില്‍ നടക്കുന്ന പാം വാര്‍ഷിക സമ്മേളന ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: 050 51 52 068, 050 41 46 105.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്ഷരം കഥാ പുരസ്‌കാരം : രചനകള്‍ ക്ഷണിച്ചു

January 14th, 2014

ഷാര്‍ജ : സാഹിത്യ രംഗത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കുന്നതിനു വേണ്ടി അക്ഷരം സാംസ്‌കാരിക വേദി ഏര്‍പ്പെടു ത്തിയ അക്ഷരം കഥാ പുരസ്‌കാരത്തിനു രചന കള്‍ ക്ഷണിച്ചു.

10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം. സൃഷ്ടികള്‍ നാല് പേജില്‍ കവിയരുത്. ആനുകാലിക ങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരി ക്കാത്ത കഥകള്‍ ആയിരിക്കണം.

ഫെബ്രുവരി 10 ന് മുമ്പ് സെക്രട്ടറി, അക്ഷരം സാംസ്‌കാരിക വേദി പി. ബി. നമ്പര്‍ 22049, ഷാര്‍ജ, യു. എ. ഇ. എന്ന മേല്‍ വിലാസത്തി ലേക്കോ aksharam 2000 at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലേക്കോ രചനകള്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മഹേഷ് പൗലോസ് – 050 30 16 585

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വർണ്ണം കടത്താൻ ശ്രമിച്ച പ്രവാസി ഷാർജയിൽ പിടിയിലായി

January 13th, 2014

gold-biscuits-epathram

ഷാർജ: സ്വർണ്ണ ബിസ്കറ്റുകൾ ഒളിച്ചു കടത്താൻ ശ്രമിച്ച ഇന്ത്യാക്കാരൻ ഷാർജ വിമാനത്താവളത്തിൽ വെച്ച് ഷാർജ പോലീസിന്റെ പിടിയിലായി. 12 സ്വർണ്ണ ബിസറ്റുകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത് എന്ന് ഷാർജ പോലീസ് അറിയിച്ചു. തന്റെ രാജ്യത്തെ നികുതി വെട്ടിച്ച് സ്വർണ്ണത്തിന്റെ പൂർണ്ണമായ വില ലഭിക്കാൻ വേണ്ടിയാണ് താൻ ഈ സാഹസത്തിന് മുതിർന്നത് എന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പശ്ചിമഘട്ട സംരക്ഷണ ത്തിനു ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം

December 22nd, 2013

ഷാര്‍ജ : പശ്ചിമ ഘട്ടം സംരക്ഷിക്ക പ്പെടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കു ന്നതിനും മാധവ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട് ഗ്രാമ തല ങ്ങളിൽ ചർച്ച ചെയ്തു കൊണ്ട് നടപ്പി ലാക്കുക യാണ് അഭികാമ്യം എന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രീനിങ്ങ് പ്രോഗ്രാം ഓണറബിൾ കൺസൾട്ടന്റും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുൻ വൈസ് പ്രസിഡണ്ടു മായ പ്രൊഫ. ടി. പി. ശ്രീധരൻ പറഞ്ഞു.

മാധവ ഗാഡ്ഗിൽ സമർപ്പിച്ച 510 പേജുള്ള പശ്ചിമ ഘട്ട ഇക്കോളജി എക്സ്പർട് പാനൽ റിപ്പോർട്ട് പശ്ചിമ ഘട്ട ത്തിലെ ജീവ ജാല ങ്ങളെയും അതിനെ ആശ്രയിക്കുന്ന ജന ങ്ങളെയും സംരക്ഷിക്കുന്ന തിനും വേണ്ട നിർദേശ ങ്ങൾ മാത്ര മാണ് ഉള്ളത്. സുസ്ഥിര വികസനം എങ്ങനെ നടപ്പിലാക്കണം എന്ന് പറയുന്ന റിപ്പോർട്ട് കർഷ കർക്ക് എതിരല്ല.

പരിസ്ഥിതി സംരക്ഷണ ത്തിനു വിരുദ്ധ മായ കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളി ക്കളയുകയും ചർച്ച കളിലൂടെയും സോഷ്യൽ ഓഡിറ്റു കളിലൂടെയും ഗാഡ്ഗിൽ കമ്മറ്റി നിർദേശ ങ്ങൾ നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഷാർജ യിൽ സംഘടിപ്പിച്ച ‘എന്തുകൊണ്ട് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പി ലാക്കണം’ എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അഫ്സൽ, ശിവപ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മനോജ്കുമാർ മോഡറേറ്റര്‍ ആയിരുന്നു. അരുൺ പരവൂർ സ്വാഗതവും കെ. എം. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

19 of 391018192030»|

« Previous Page« Previous « വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
Next »Next Page » തൊട്ടാവാടി : പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ് »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine