ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഹെറിറ്റേജ് വില്ലേജില്‍ ചിത്രകാരന്മാരുടെ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയുമായ സുരേന്ദ്രന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ചിത്രകാരനായ റോയ്‌ച്ചന്‍ അധ്യക്ഷനായിരുന്നു. ഖലീല്‍ ചെമ്മനാട്, അനില്‍ കാരൂര്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റാ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിഷ് തച്ചോടി, രഞ്ജിത്ത്, അനില്‍, പ്രിയ, ദിലീപ് കുമാര്‍, ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
– ശശിന്‍സ് ആര്‍ട്ടിസ്റ്റാ, അബുദാബി












ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു. 
ഷാര്‍ജ : ഇന്‍ഡോ അറബ് ബന്ധം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് ഹെറിറ്റേജ് മ്യൂസിയത്തില്‍ ഡിസംബര്‍ 26 മുതല്‍ നടന്നു വന്ന ഇന്‍ഡോ അറബ് ആര്‍ട്ട്സ് ഫെസ്റ്റിവല്‍ ജനുവരി 6ന് സമാപിച്ചു. രമേഷ് ഭാട്ടിയ, ആര്‍ട്ടിസ്റ്റ് അബ്ദുള്‍ റഹിം സാലിം, ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍ എന്നിവര്‍ ഉല്‍ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുരുന്നു കലാകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.





































