ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു.
വിഷ്യന്‍ ടുമോറോ യുടെ ബാനറില്‍ എത്തിസലാത്തും സൌത്ത് ഇന്‍ഡ്യന്‍ ബാങ്കും മുഖ്യ പങ്കാളികളായി സംഘടിപ്പിച്ച ബ്രെയിന്‍ ഹണ്ട് – 2009 നയിച്ചത് കണ്ണു ബക്കര്‍ ആണ്.
54 വിദ്യാലയങ്ങള്‍ മാറ്റുരച്ച പ്രശ്നോത്ത രിയില്‍ അവര്‍ ഓണ്‍ സ്ക്കൂള്‍ ഷാര്‍ജ ഒന്നാം സ്ഥാനത്തെ ത്തിയപ്പോള്‍ ഷെര്‍വുഡ് അക്കാദമി, അല്‍ ഐന്‍ ജൂനിയര്‍ സ്ക്കൂള്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാര്‍ജ ഇന്‍ഡ്യന്‍ സ്ക്കൂളിനായിരുന്നു മൂന്നാം സ്ഥാനം ലഭിച്ചത്.
വിജയികള്‍ക്ക് എത്തിസലാത്ത് വൈസ് പ്രസിഡണ്ട് ഹൈത്തം അല്‍ ഖറൂഷി, സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ചെറിയാന്‍ വര്‍ക്കി, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ കുമാര്‍ ഷെട്ടി, സര്‍ഗം ഗ്രൂപ്പ് ചെയര്‍മാന്‍ വി. കെ. എ. റഹീം, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഒരു ലക്ഷം രൂപയും, ഗോള്‍ഡ് മെഡലുകളും, മൊബൈല്‍ ഫോണുകളും, ആദര ഫലകങ്ങളും മറ്റും അടങ്ങുന്ന തായിരുന്നു സമ്മാനങ്ങള്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം, ഷാര്‍ജ