പാം പുസ്തക പ്പുര പ്രസിദ്ധീകരിക്കുന്ന ‘തീമഴയുടെ ആരംഭം’ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ സബ ഓഡിറ്റോറി യത്തില്‍ വെച്ച് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. എം. അഷറഫ് കവയിത്രി ഷീല പോളിന് പുസ്തകത്തിന്റെ പ്രതി നല്കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
ഗഫൂര്‍ പട്ടാമ്പി രചിച്ച ‘തീമഴയുടെ ആരംഭ’ത്തെക്കുറിച്ച് ജ്യോതി കുമാര്‍ സംസാരിച്ചു. പാം പുസ്തക പ്പുരയുടെ പ്രസിഡന്റ് മനാഫ് കേച്ചേരി അധ്യക്ഷത വഹിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാസര്‍ ബേപ്പൂര്‍ ലളിതാംബിക അന്തര്‍ജന അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍, സൈനുദ്ദീന്‍ പുന്നയൂര്‍കുളം, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, രാജന്‍ മാവേലിക്കര, ആര്‍. കെ. പണിക്കര്‍, ബാബു കോടോത്ത്, രാഗേഷ് ഭഗവതി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.



ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഹെറിറ്റേജ് വില്ലേജില്‍ ചിത്രകാരന്മാരുടെ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയുമായ സുരേന്ദ്രന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ചിത്രകാരനായ റോയ്‌ച്ചന്‍ അധ്യക്ഷനായിരുന്നു. ഖലീല്‍ ചെമ്മനാട്, അനില്‍ കാരൂര്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റാ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിഷ് തച്ചോടി, രഞ്ജിത്ത്, അനില്‍, പ്രിയ, ദിലീപ് കുമാര്‍, ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.








ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു. 


























