തൊട്ടാവാടി : കുട്ടികളുടെ പരിസ്ഥിതി ക്യാമ്പും രക്ഷാ കര്‍ത്താക്കളുടെ സംഗമവും

February 3rd, 2014

thottavadi-prasakthi-environmental-camp-in-sharjah-ePathram
ഷാര്‍ജ : കുട്ടികള്‍ക്കായി പ്രസക്തി ഷാര്‍ജ യില്‍ സംഘടിപ്പിച്ച ‘തൊട്ടാവാടി’ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു. നഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടി കളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ക്യാമ്പ് ഡയറക്ടര്‍ ഡോ. ഷീജാ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, പരിസ്ഥിതി പ്രവര്‍ത്ത കരായ പ്രസന്നാ വേണു, ജാസ്സിര്‍ എരമംഗലം, രഹ്ന നൗഷാദ്, കെ. ജി. അഭിലാഷ്, ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ജയമോള്‍ അജി എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കി.

മാതൃ ഭാഷാ പഠനം, കുട്ടികളുടെ സ്വഭാവവും കൗമാര ത്തിലെ സവിശേഷത കളും എന്നീ വിഷയ ങ്ങളില്‍ രക്ഷാ കര്‍ത്താക്കള്‍ പങ്കെടുത്ത ചര്‍ച്ചയും സംഘടി പ്പിച്ചിരുന്നു. അജി രാധാ കൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.

കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ‘മാഡം ക്യൂറി’ എന്ന മലയാളം ഡോക്യുമെന്‍ററിയുടെ സി. ഡി. യും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, നിഷ അഭിലാഷ്, ജാസ്മിന്‍ നവാസ്, ജോണ്‍ വര്‍ഗീസ്, ബാബു തോമസ്, ലിജി രഞ്ജിത്ത് എന്നിവര്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം ഷാര്‍ജയില്‍

January 30th, 2014

ഷാര്‍ജ : വടകര എന്‍ ആര്‍ ഐ ഫോറം ഷാര്‍ജ ചാപ്റ്റര്‍ സംഘടി പ്പിക്കുന്ന ‘വടകര മഹോത്സവം’ ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

കേരളാ കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. വ്യവസായ ലോകത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

‘ചരിത്രമുറങ്ങുന്ന കടത്തനാടിന്റെ വഴികളിലൂടെ’ എന്ന ദൃശ്യാവിഷ്കാരം, തിരുവാതിര, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ടമേളം, ഒപ്പന, ഇശല്‍ മേള തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക്: 050 63 971 02, 055 81 200 61

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം ചെറുകഥാ മത്സരം 31ന്

January 28th, 2014

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം (പാം പുസ്തകപ്പുര) യുടെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷ യുടെ പ്രചരണാർത്ഥം യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിക്കുന്ന ചെറുകഥാ രചനാ മല്‍സരം ജനുവരി 31 വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.

എട്ടാം ക്ലാസ്സ് മുതൽ 12 ആം ക്ലാസ് വരെ യുളള വിദ്യാർത്ഥി കൾക്കായുള്ള രചനാ മല്‍സര ത്തിലെ വിജയി കള്‍ക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടിക ള്‍ക്കും പ്രശസ്തി പത്രം നല്‍കും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാര്‍ച്ചില്‍ നടക്കുന്ന പാം വാര്‍ഷിക സമ്മേളന ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: 050 51 52 068, 050 41 46 105.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്ഷരം കഥാ പുരസ്‌കാരം : രചനകള്‍ ക്ഷണിച്ചു

January 14th, 2014

ഷാര്‍ജ : സാഹിത്യ രംഗത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കുന്നതിനു വേണ്ടി അക്ഷരം സാംസ്‌കാരിക വേദി ഏര്‍പ്പെടു ത്തിയ അക്ഷരം കഥാ പുരസ്‌കാരത്തിനു രചന കള്‍ ക്ഷണിച്ചു.

10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം. സൃഷ്ടികള്‍ നാല് പേജില്‍ കവിയരുത്. ആനുകാലിക ങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരി ക്കാത്ത കഥകള്‍ ആയിരിക്കണം.

ഫെബ്രുവരി 10 ന് മുമ്പ് സെക്രട്ടറി, അക്ഷരം സാംസ്‌കാരിക വേദി പി. ബി. നമ്പര്‍ 22049, ഷാര്‍ജ, യു. എ. ഇ. എന്ന മേല്‍ വിലാസത്തി ലേക്കോ aksharam 2000 at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലേക്കോ രചനകള്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മഹേഷ് പൗലോസ് – 050 30 16 585

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വർണ്ണം കടത്താൻ ശ്രമിച്ച പ്രവാസി ഷാർജയിൽ പിടിയിലായി

January 13th, 2014

gold-biscuits-epathram

ഷാർജ: സ്വർണ്ണ ബിസ്കറ്റുകൾ ഒളിച്ചു കടത്താൻ ശ്രമിച്ച ഇന്ത്യാക്കാരൻ ഷാർജ വിമാനത്താവളത്തിൽ വെച്ച് ഷാർജ പോലീസിന്റെ പിടിയിലായി. 12 സ്വർണ്ണ ബിസറ്റുകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത് എന്ന് ഷാർജ പോലീസ് അറിയിച്ചു. തന്റെ രാജ്യത്തെ നികുതി വെട്ടിച്ച് സ്വർണ്ണത്തിന്റെ പൂർണ്ണമായ വില ലഭിക്കാൻ വേണ്ടിയാണ് താൻ ഈ സാഹസത്തിന് മുതിർന്നത് എന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

18 of 381017181930»|

« Previous Page« Previous « നൃത്തോല്‍സവം ശ്രദ്ധേയമായി
Next »Next Page » ഖത്തറിൽ ‘ഊമക്കുയില്‍ പാടുമ്പോള്‍’ സി . ഡി. പ്രകാശനം ചെയ്തു »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine