ഷാര്‍ജ : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഏകദിന അവധി ക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം 2014 മാര്‍ച്ച് 28 ന് വെള്ളി യാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഷാര്‍ജ എമിറേറ്റ്‌സ് നാഷ്ണല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്നു.
വിനോദ ത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടി കള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതി ക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളത്.
ശാസ്ത്ര മൂല, സാംസ്‌കാരിക മൂല, നിര്‍മ്മാണ മൂല, അഭിനയ മൂല എന്നിങ്ങനെ യുള്ള വിഭാഗ ങ്ങളില്‍ വിവിധ തരം ശാസ്ത്ര പഠന പ്രവര്‍ത്തന ങ്ങള്‍, ശാസ്ത്ര പരീക്ഷണ ങ്ങള്‍, കളികള്‍, പാട്ടുകള്‍, സംഗിത ശില്പ ശാല, പാവ നിര്‍മ്മാണം, ഒറിഗാമി, കടലാസ് പൂക്കള്‍ നിര്‍മ്മാണം, അഭിനയ ത്തിന്റെ ബാല പാഠങ്ങള്‍ എന്നിങ്ങനെ വിവിധ ങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.
ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ട ക്കൂടിന് പുറത്തു നിന്നു കൊണ്ട് ഹൃദ്യ മായ പഠന പ്രവര്‍ത്തന ങ്ങളിലൂടെ ശാസ്ത്ര ബോധ ത്തില്‍ അധിഷ്ഠിത മായ വ്യക്തിത്വ വികസനം സാധ്യ മാക്കുകയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.
കളിയും കാര്യവും സമന്വയി പ്പിക്കുന്ന തികച്ചും വ്യത്യസ്ഥത് യാര്‍ന്ന ഈ ഏകദിന അദ്ധ്യയന പരിപാടി യില്‍ പങ്കെടുക്കാനും റജിസ്ട്റേഷനും ബന്ധപ്പെടാനുള്ള നമ്പര്‍ : 050 30 97 209, 056 14 24 900
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ, സംഘടന