Monday, May 25th, 2015

കുട്ടികള്‍ക്ക് ആവേശമായ് ശാസ്‌ത്രോത്സവം

kssp-logo-epathram അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ചാപ്റ്റര്‍, കുട്ടി കള്‍ക്കായി ‘ശാസ്ത്രോല്സവം’ എന്ന പേരില്‍ ഏക ദിന കാമ്പയിന്‍ സംഘടി പ്പിച്ചു. കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന ക്യാമ്പ് ഒരുക്കി യത്.

ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ടുള്ള ശാസ്ത്ര നിര്‍മ്മിതികള്‍ ഈ ക്യാമ്പിന്റെ പ്രത്യേകത യായിരുന്നു. പരിസ്ഥിതി സംരക്ഷണം മുന്‍ നിറുത്തി പ്രകൃതി യുമായി എങ്ങിനെ ഇണങ്ങി ജീവിക്കാം എന്നും കുട്ടികള്‍ക്ക് പഠിപ്പി ക്കുകയും ശാസ്ത്രാല്‍ഭുത ങ്ങളെ ലളിത മായ രീതിയില്‍ പരിചയ പ്പെടുത്തു കയും അതോടൊപ്പം ലഘു പരീക്ഷണ ങ്ങളിലൂടെ സയന്‍സിന്റെ സാധ്യത കള്‍ പഠിപ്പിച്ചു കൊടുക്കാനു മായി ആറാം തരം മുതല്‍ പത്താം ക്ലാസ് വരെ യുള്ള നൂറോളം വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിച്ചു കൊണ്ടായി രുന്നു ക്യാമ്പ് സംഘടി പ്പിച്ചത്.

ആലുവ യു. സി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വ ത്തില്‍ നടന്ന പ്രവൃത്തി പരിചയം കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും പുതുമ യായി. മനോജ്, റൂഷ് മെഹര്‍, ഫൈസല്‍ ബാവ, ഇ. പി. സുനില്‍, ജ്യോതിഷ്, തുടങ്ങിയ വര്‍ ക്ലാസെടുത്തു.

കൃഷ്ണകുമാര്‍, മണികണ്ഠന്‍, അബ്ദുല്‍ ഗഫൂര്‍, ധനേഷ്, നന്ദന, സ്മിത, തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ. എസ്. സി. പ്രസിഡന്റ് എന്‍. വി. മോഹനന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയം ഇനി മുതല്‍ പ്രസിഡൻഷ്യൽ കോർട്ട്
  • സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. വനിതാ വിഭാഗം ഭാരവാഹികൾ
  • സമാജം വനിതാ വേദി – ബാലവേദി ഭാരവാഹികൾ
  • കെ. എസ്. സി. ബാലവേദി ഭാരവാഹികള്‍
  • സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടർ ബോർഡിൽ എം. എ. യൂസഫലി അംഗം
  • എക്സ്പ്രസ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി
  • വി. നന്ദകുമാറിന് മാർകോം ഐക്കൺ ഓഫ് ദി ഇയര്‍ അവാർഡ്
  • മെഗാ സ്റ്റേജ് ഷോ ‘ആഘോഷ രാവ്’ ഇസ്‌ലാമിക് സെന്‍ററില്‍
  • ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
  • കമൽ ഹാസന് യു. എ. ഇ. ​ഗോൾഡൻ വിസ
  • ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി
  • ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ : പി ബാവാ ഹാജി വീണ്ടും പ്രസിഡണ്ട്
  • പയ്യന്നൂർ സൗഹൃദ വേദിക്ക് പുതിയ ഭാരവാഹികൾ
  • മാധ്യമ പ്രവര്‍ത്തകര്‍ക്ക് വി. പി. എസ്. ആരോഗ്യ പ്രിവിലേജ് കാര്‍ഡ്
  • പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്
  • എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് ആരംഭിച്ചു
  • സപ്ലൈകോ ശബരി പ്രീമിയം ചായ ഇനി ഗ​ള്‍ഫി​ലും
  • പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍
  • ഇന്ത്യാ സോഷ്യൽ സെന്‍റർ പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine